നിരവധി ആരാധകരെ വളരെ ചുരുങ്ങിയ സമയം കൊണ്ട് സ്വന്തമാക്കിയ താരമാണ് ഭാനുപ്രിയ. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം നിരവധി സിനിമകളാണ് താരം ചെയ്തത്. അത് കൊണ്ട് തന്നെ തെന്നിന്ത്യ മുഴുവൻ ആരാധകരും ഈ താര സുന്ദരിക്ക് ഉണ്ടായിരുന്നു. അഴകിയ രാവണൻ എന്ന ഒറ്റച്ചിത്രം മതി ഭാനുപ്രിയയെ ആരാധകർ ഓർമ്മിക്കാൻ. മലയാളത്തിനേക്കാൾ കൂടുതൽ അവസരങ്ങൾ താരത്തിനെ കാത്തിരുന്നത് തമിഴിലും തെലുങ്കിലും ഒക്കെയാണ്. എന്നാൽ ഭാനുപ്രിയയുടെ വ്യക്തിജീവിതത്തിനെ കുറിച്ച് അധികമാർക്കും അറിയില്ല എന്നതാണ് സത്യം. ബിസിനസ്മാൻ ആയ ആദർശ് കൗശൽ ആണ് ഭാനുപ്രിയയുടെ ഭർത്താവ്. ഇരുവരും ഏറെനാളത്തെ പ്രണയത്തിന് ശേഷമാണു വിവാഹിതർ ആയത്.
വീട്ടുകാർ ഇവരുടെ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു. എന്നാൽ വീട്ടുകാരുടെ എതിർപ്പിനെ മറികടന്നാണ് ഇരുവരും വിവാഹിതർ ആയത്. 1998 ൽ ആണ് ഇരുവരും വിവാഹിതർ ആകുന്നത്. അതിന് ശേഷം ഇവർ അമേരിക്കയിലേക്ക് താരമാസം മാറിയിരുന്നു. ഇരുവർക്കും ഒരു മകൾ കൂടി ജനിച്ചിരുന്നു. എന്നാൽ ഈ ബന്ധം അധികനാൾ മുന്നോട്ട് പോയില്ല എന്നതാണ് സത്യം. 2005 ൽ ഇരുവരും വിവാഹ മോചിതർ ആകുകയായിരുന്നു. ഭർത്താവുമായി പിരിഞ്ഞതോടെ വീണ്ടും ഭാനുപ്രിയ അമേരിക്കയിൽ നിന്ന് തിരിച്ച് ചെന്നൈയിലേക്ക് വരുകയും അഭിനയത്തിൽ സജീവമാകുകയും ചെയ്തിരുന്നു.
കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ നൂറ്റിയന്പതിൽ പരം സിനിമയിൽ ആണ് ഭാനുപ്രിയ അഭിനയിച്ചത്. 2018 ൽ ആദർശ് ഹൃദയാഘാതം മൂലം മരണപ്പെടുകയും ചെയ്തിരുന്നു. അഭിനയത്തിൽ സജീവമായിരുന്ന ഭാനുപ്രിയ വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിൽക്കുയായിരുന്നു. എന്നാൽ വിവാഹ മോചനത്തിന് ശേഷം താരം വീണ്ടും തന്റെ തിരിച്ച് വരവ് നടത്തിയിരുന്നു. മങ്കഭാനു എന്നാണ് ഭാനുപ്രിയയുടെ യഥാർത്ഥ പേര്. ആന്ധ്രാ സ്വദേശിയായ ഭാനുപ്രിയയും കുടുംബവും ചെന്നൈയിലേക്ക് താമസം മാറിയിരുന്നു.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…