Film News

തന്റെ ചിത്രങ്ങൾ എല്ലാം ഭാവന സ്ഥിരമായി പങ്കുവെക്കാറുണ്ട്

മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിലൊരാളാണ് ഭാവന. സോഷ്യൽ മീഡിയയിലും ഭാവന വളരെ ആക്ടീവുമാണ്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ജീവിതത്തിലെ ചെറിയ സന്തോഷങ്ങളും സോഷ്യൽ മീഡിയയിലൂടെ താരം ആരാധകരുമായി പങ്കിടാറുണ്ട്. സോഷ്യൽ മീഡിയയിൽ ആക്ടീവായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ അതിവേഗത്തിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. കൂടുതലും യാത്രകൾ പോയതിന്റെയും മോഡലിങിന്റെയും ചിത്രങ്ങളാണ്.‍ വളരെ വിരളമായി മാത്രമാണ് ഭർത്താവ് നവീനൊപ്പമുള്ള ചിത്രങ്ങൾ ഭാവന പങ്കിടാറുള്ളത്. ഇപ്പോഴിതാ ഒരിടവേളയ്ക്കുശേഷം ഭർത്താവിനൊപ്പമുള്ള ഒരു ഫോട്ടോ പങ്കിട്ട് എത്തിയിരിക്കുകയാണ് ഭാവന. ബ്ലാക്ക് നിറത്തിലുള്ള ഇമോജി മാത്രമാണ് ഫോട്ടോയുടെ ക്യാപ്ഷൻ. ഫോട്ടോ ശ്രദ്ധിക്കപ്പെട്ടതോടെ കമന്റുകളും നിറഞ്ഞു. അവയിൽ ഏറെയും കമന്റുകൾ എന്തുകൊണ്ടാണ് ഭർത്താവിനൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കുവെക്കാത്തത് എന്നതിനെ കുറിച്ചായിരുന്നു. അതിന് കൃത്യമായ മറുപടിയും നടി നൽകിയിട്ടുണ്ട്. ഞങ്ങള്‍ എല്ലാ ദിവസവും ഫോട്ടോകള്‍ എടുക്കുന്നവരല്ല എന്നായിരുന്നു ഭാവനയുടെ മറുപടി.

സ്‌നേഹം അറിയിച്ച് കൊണ്ടെത്തിയ മറ്റു ചില ആരാധകര്‍ക്കും ഭാവന ലവ് ഇമോജിയിലൂടെ മറുപടി നല്‍കിയിട്ടുണ്ട്. അതേസമയം പൊതുവെ സെലിബ്രിറ്റികൾ വിവാഹം കഴിഞ്ഞാൽ പിന്നെ നിരന്തരമായി പങ്കാളിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കും. എന്നാൽ ഭാവനയും നവീനും അത്തരം കപ്പിൾസിൽ നിന്നും വ്യത്യസ്തരാണ്. വിവാഹ വാർഷികമോ പിറന്നാളോ പോലുള്ള ആഘോഷങ്ങൾ വരുമ്പോൾ മാത്രമാണ് ഭാവനയും നവീനും ഇരുവരും ഒന്നിച്ചുള്ള പോസ്റ്റുകൾ ഒക്കെ പങ്കു വെയ്ക്കുന്നത്. അത്തരത്തിൽ പങ്കുവെച്ചാൽ തന്നെ അവയെല്ലാം വർഷങ്ങൾ പഴക്കമുള്ള ചിത്രങ്ങളുമായിരിക്കും. സോഷ്യൽ മീഡിയയിലുള്ള കാട്ടിക്കൂട്ടലുകൾ വളരെ കുറച്ച് മാത്രമേയുള്ളു ഈ താര ദമ്പതിമാർക്കിടയിൽ. എന്നാൽ പക്ഷെ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളോ വിശേഷങ്ങളോ ഭാവന പങ്കുവെക്കാതെയായതോടെ ഇരുവരും വേർപിരിഞ്ഞുവോയെന്ന സംശയം പോലും ഒരിടയ്ക്ക് ആരാധകർക്കുണ്ടായിരുന്നു. എന്നാലിപ്പോൾ പങ്കു വെച്ചിരിക്കുന്ന ഈയൊരു പുതിയ പോസ്റ്റിലൂടെ എല്ലാത്തിനുമുള്ള മറുപടി ആരാധകർക്ക് നൽകിയിരിക്കുകയാണ് ഭാവന. വിവാഹത്തിന് ശേഷം ബെംഗളൂരുവിൽ സെറ്റിൽഡാണ് ഭാവന.

കഴിഞ്ഞ ദിവസം നടിയും ഗായികയുമൊക്കെയായ രമ്യ നമ്പീശന്റെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഭാവന എത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതേസമയം സിനിമാ സെറ്റിൽ വെച്ചാണ് ഭാവനയും കന്നഡ സിനിമാ നിർമാതാവും ആയ നവീനും പരിചയത്തിലാകുന്നതും പ്രണയത്തിലാകുന്നതും. ഇരുവരും വിവാഹിതരായിട്ട് ആറ് വർഷത്തോളമായി. ആറ് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഭാവനയും നവീനും ഒന്നിച്ചത്. ഭാവനയുടെ എല്ലാ വിഷമ ഘട്ടങ്ങളിലും കൈത്താങ്ങായി കൂടെ നിന്നത് നവീൻ ആയിരുന്നു. ഭാവനയുടെ അച്ഛൻ മരിയ്ക്കുന്നതിന്റെ ഒരു മാസം മുമ്പാണ് ഭാവനയുടെയും നവീന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. അതേസമയം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലെല്ലാം ഭാവന തന്റെ സാന്നിധ്യമറിയിച്ചു. കുറച്ച് നാളുകൾക്ക് മുമ്പ് വരെ ഭാവന മലയാളത്തിൽ സിനിമകൾ ചെയ്യുന്നതിൽ നിന്നും ഒഴിഞ്ഞ് മാറി നിൽക്കുകയായിരുന്നു. അഞ്ച് വർഷങ്ങൾക്കു ശേഷം ആദിൽ മൈമൂനത്ത് അഷ്റഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയായിരുന്നു ഭാവന മലയാളത്തിലേക്ക് റീ എൻട്രി നടത്തിയത്. ലാൽ ജൂനിയർ സംവിധാനം ചെയ്ത നടികർ എന്ന ചിത്രത്തിൽ ടൊവിനോ തോമസിനൊപ്പം നായികയായാണ് അവസാനമായി ഭാവന വെള്ളിത്തിരിയിലെത്തിയത്.

മറ്റ് ഭാഷ ചിത്രങ്ങളിൽ സജീവമായിരുന്നെങ്കിലും മലയാളത്തിൽ നിന്നും കുറച്ചു കാലമായി താരം വിട്ടു നിൽക്കുകയായിരുന്നു. ഒരു സമയത്ത് മലയാളത്തിൽ അഭിനയിക്കേണ്ട എന്ന തീരുമാനിക്കുക വരെ ചെയ്‌തിരുന്നെന്ന് ഭാവന ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. വിവാഹ ശേഷം കന്നഡ സിനിമയിൽ സജീവമായിരുന്ന ഭാവന. ഇൻസ്പെക്ടര്‍ വിക്രം, ശ്രീകൃഷ്ണ അറ്റ് ജീമെയിൽ.കോം, ബജ്റംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിരുന്നു. പത്ത് വർഷത്തിനുശേഷം തമിഴിലേക്കുള്ള തിരിച്ചു വരവിലാണ് ഭാവന. അജിത്തിനൊപ്പം നായികയായി എത്തിയ അസൽ ആയിരുന്നു ഇതിന് മുമ്പ് ഭാവന നായികയായി എത്തിയ തമിഴ് ചിത്രം. കഴിഞ്ഞ 20 വർഷങ്ങൾക്കിടെ വിവിധ ഭാഷകളിലായി ഏകദേശം എൺപതിലധികം സിനിമകളിൽ ഭാവന അഭിനയിച്ച് കഴിഞ്ഞു.

Devika Rahul

Recent Posts

ജാസ്മിന് DYFIയുടെ ആദരവ്; പരിപാടിക്കിടയിൽ കാലിൻമേൽ കാല് കയറ്റി വെച്ചതിനെതിരെയും വിമർശനം

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…

45 mins ago

ജയം രവിക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ആരതി രവി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ​ദിവസങ്ങളിലാണ് ഇരുവരും വിവാഹ…

49 mins ago

ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു, സാധികയുടെ ചിത്രത്തിന് നേരെ വിമർശനം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…

1 hour ago

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…

1 hour ago

സ്റ്റീഫൻ നെടുമ്പള്ളിയുടെ   സീനൊക്ക് കാലൻ പോത്തുമായി വരുന്ന ഇമേജ് സൃഷ്ട്ടിക്കുന്നുണ്ട്! അങ്ങനൊന്നും താൻ ചിന്തിച്ചില്ല; ‘ലൂസിഫറി’ന് കുറിച്ച് മുരളി ഗോപി

നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രമായിരുന്നു 'ലൂസിഫർ', ഈ ചിത്രത്തിന്റെ തിരകഥ രചിച്ചത് മുരളി ഗോപി…

2 hours ago

കാവ്യയുടെ ചില സ്വഭാവങ്ങൾ ഒക്കെ എനിക്കും ഉണ്ട്, സാന്ദ്ര തോമസ്

മലയാള സിനിമയിലെ കരുത്തുറ്റ സ്ത്രീ സാന്നിധ്യമാണ് സാന്ദ്ര തോമസിന്റേത്. നടി കൂടിയായ സാന്ദ്ര തോമസ് മലയാള സിനിമയില്‍ സ്ത്രീകള്‍ അധികം…

2 hours ago