ജയറാമിന്റെയും പാർവ്വതിയുടെയും വിവാഹത്തിന് ചിത്രങ്ങളും വീഡിയോയും പകർത്തിയത് ഭാവനയുടെ അച്ഛൻ !!

നമ്മൾ എന്ന സിനിമയിൽ കൂടി അഭിനയ രംഗത്തേക്ക് എത്തിച്ചേർന്ന താരമാണ് ഭാവന, തുടക്ക കാലത്ത് സഹോദരിയെയും കൂട്ടുകാരിയേയും ഭാവന വേഷങ്ങൾ ചെയ്തിരുന്നു, പിന്നീട് താരത്തെ തേടി നായികാ പദവി എത്തിച്ചേർന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം ഭാവന സജീവമാണ്. അന്യഭാഷയില്‍ നിന്നും ഗംഭീര സ്വീകരണവും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചത്. റോമിയോ എന്ന ചിത്രത്തിനിടയിലായിരുന്നു കന്നഡ നിര്‍മ്മാതാവായ നവീനുമായി ഭാവന പ്രണയത്തിലായത്, പിന്നീട് ഇവർ വിവാഹിതരാകുകയും ചെയ്തു, വിവാഹത്തോടെ മലയാള സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് ഭാവന.

നവീനോടൊപ്പം ബാംഗ്ലൂർ ആണ് താരം താമസിക്കുന്നത്, ഭാവനയുടെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേമികൾ. ഭാവനയുടെ സിനിമ ജീവിതത്തിനു ശക്തമായ പിന്തുണ നൽകിയിരുന്നത് ഭാവനയുടെ പിതാവ് ആയിരുന്നു. അപ്രതീക്ഷിതമായി അച്ഛന്‍ വിടവാങ്ങിയപ്പോള്‍ കുടുംബം ഒന്നടങ്കം വേദനയിലായിരുന്നു. ഭാവനയുടെ സഹോദരനായ ജയദേവ് ബാലചന്ദ്രയും അച്ഛനെക്കുറിച്ചും അനിയത്തിയെക്കുറിച്ചുമൊക്കെയുള്ള രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച്‌ എത്താറുണ്ട്. ഭാവനയുടേയും സഹോദരന്റേയും കുട്ടിക്കാല ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

ഇപ്പോൾ ജയറാമിന്റേയും പാര്‍വതിയുടേയും വിവാഹത്തിന്റെ വീഡിയോ പകര്‍ത്തുന്ന അച്ഛന്റെ ചിത്രം പങ്കുവെച്ചെത്തിയിരിക്കുകയാണ് ജയദേവ് ബാലചന്ദ്ര. വിവാഹങ്ങള്‍ക്ക് ചിത്രങ്ങളും വീഡിയോയും പകര്‍ത്താറുണ്ട് അച്ഛന്‍. അന്നത്തെക്കാലത്ത് വിവാഹ ചടങ്ങുകള്‍ പകര്‍ത്തുന്നവര്‍ വീഡിയോഗ്രാഫര്‍മാര്‍ കുറവായിരുന്നു. അച്ഛന് ആ മേഖലയില്‍ പ്രത്യേകമായ കഴിവുകളുണ്ടായിരുന്നു. നിരവധി പേരാണ് വിവാഹത്തിന് വീഡിയോയും ചിത്രങ്ങളും എടുക്കുന്നതിനായി അച്ഛനെ വിളിക്കാന്‍ എത്താറുള്ളത്. ഈ ഫോട്ടോ അന്ന് ആരാണ് എടുത്തത് എന്നറിയില്ല, ഞങ്ങളെ സംബന്ധിച്ച് ഇത് വളരെ അഭിമാനമാണ് എന്നും അദ്ദേഹം കുറിക്കുന്നു.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

13 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

14 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

16 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

18 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

22 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

24 hours ago