മലയാള സിനിമയിലേക്ക് പരിമളം വീശി എത്തിയ നടിയാണ് ഭാവന. നമ്മള് എന്ന സിനിമയിലൂടെ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ഭാവന സിനിമാ രംഗത്തേക്ക് തുടക്കം കുറിച്ചത്. അന്ന് തന്നെ താരം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളായി മാറി. പിന്നീടങ്ങോട്ട് ഒരുപാട് സിനിമകളിലൂടെ താരം വെള്ളിത്തിരയില്‍ എത്തി. മലയാളത്തില്‍ തന്റെ അഭിനയപാടവം പയറ്റി തെളിഞ്ഞ ഭാവന പിന്നീട് ഇതരഭാഷാ ചിത്രങ്ങളിലേക്കും ചേക്കേറി, അവിടുത്തെ തിരക്കുള്ള നടിമാരില്‍ ഒരാളായി മാറി.
അഞ്ച് വര്‍ഷത്തോളമായി ഭാവന മലയാള സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുത്ത താരം. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് വീണ്ടും സിനിമകളില്‍ സജീവമായത്. അതേസമയം, മലയാളത്തിലേക്ക് താരം ഇനി എന്നാണ് തിരിച്ചു വരിക എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ഈ അടുത്ത് സജീവമായ താരം തന്റെ വിശേഷങ്ങളും ഫോട്ടോ ഷൂട്ടുകളുമായി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്.
ഇപ്പോഴിതാ താന്‍ സ്വയം മേക്കപ്പ് ചെയ്തിരിക്കുന്ന ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഭാവന തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്. ലേബല്‍ എം ഡിസൈനേഴ്സിന് വേണ്ടിയായിരുന്നു താരത്തിന്റെ ഫൊട്ടോഷൂട്ട്. പ്രണവ് രാജ് പകര്‍ത്തിയ ചിത്രത്തില്‍ അതീവ സുന്ദരിയായിട്ടാണ് താരം എത്തിയിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ സജിത്ത് ആന്‍ഡ് സുജിത്താണ് ഭാവനയുടെ ഹെയര്‍ സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. മേക്കപ്പ് താന്‍ സ്വയം ചെയ്തതാണെന്നാണ് താരം ഫോട്ടോകള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്. അതീവ സുന്ദരിയായി എത്തിയ താരത്തിന്റെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…