എന്ത് കിട്ടിയാലും എന്നെ വേദനിപ്പിക്കുന്നവരുണ്ട്, അവര്‍ക്ക് ഇതിലൂടെ സന്തോഷം കിട്ടുന്നുവെങ്കില്‍ കിട്ടട്ടെ-ഭാവന

കഴിഞ്ഞ ദിവസമാണ് നടി ഭാവനയ്ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചത്. ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ സ്‌റ്റൈലിഷ് ലുക്കിലാണ് താരം എത്തിയിരുന്നത്. താരത്തിന്റെ ആ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യലിടത്ത് വൈറലായിരുന്നത്. വസ്ത്രധാരണത്തിന്റെ പേരില്‍ താരം രൂക്ഷമായ സൈബര്‍ ആക്രമണമാണ് നേരിട്ടത്.

ഇപ്പോഴിതാ അതിനോടെല്ലാം പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. താരം ഉള്ളില്‍ വസ്ത്രമിട്ടിട്ടില്ലെന്ന തരത്തിലാണ് മോശം പ്രചരണം നടന്നിരുന്നത്. അതിനോടെല്ലാമാണ് താരം ഇപ്പോള്‍ മറുപടി നല്‍കുന്നത്.

താന്‍ ശരീരത്തിന്റെ നിറമുള്ള സ്ലിപ്പായിരുന്നു ധരിച്ചിരുന്നത്, അത് ആ ടോപ്പിന്റെ ഭാഗം തന്നെയാണെന്നും ഭാവന പറയുന്നു. ശരീരത്തിന്റെ നിറമുള്ള സ്ലിപ്പാണെന്ന് ഇപ്പോള്‍ പ്രചരിക്കുന്ന വിഡിയോയിലും ഫോട്ടോയിലും വ്യക്തമാണെന്നും ഭാവന പറയുന്നു.

വിവാദങ്ങള്‍ക്കിടെ ആ വസ്ത്രം ധരിച്ചിട്ടുള്ള യഥാര്‍ഥ ഫോട്ടോ തന്നെ ഭാവന തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ ഡിപിയാക്കുകയും ചെയ്തിട്ടുണ്ട്.സ്ലിപ്പ് ദേഹത്തോടു ചേര്‍ന്നു കിടക്കുന്ന വസ്ത്രമാണ്. അകത്ത് സ്ലിപ്പും കൂടി ചേര്‍ന്നുള്ളതായിരുന്നു ആ ടോപ്പ്. താന്‍ ടോപ് മാത്രം ധരിച്ചു പുറത്തുപോകുന്ന ഒരാളല്ല എന്നും ഭാവന പറയുന്നു. ഇതൊരു പുതിയ കണ്ടുപിടിത്തമൊന്നുമല്ല. ധാരാളം പേര്‍ ഉപയോഗിക്കുന്നതാണ്, അതു ഉപയോഗിച്ചിട്ടുള്ളവര്‍ക്കും കണ്ടിട്ടുള്ളവര്‍ക്കും മനസ്സിലാകുമെന്നും ഭാവന പറയുന്നു.

”എന്തു കിട്ടിയാലും എന്നെ വേദനിപ്പിക്കുന്ന ചിലരുണ്ട്. ആക്ഷേപിക്കുന്നതിലും അസഭ്യം പറയുന്നതിലുമാണ് അവരുടെ സന്തോഷം. അവര്‍ക്ക് ഇതിലൂടെ മനസ്സിനു സന്തോഷവും സുഖവും കിട്ടുന്നുവെങ്കില്‍ കിട്ടട്ടെ. അവരോട് എനിക്കൊന്നും പറയാനില്ലെന്നു” ഭാവന വ്യക്തമാക്കുന്നു.

ഗോള്‍ഡന്‍ വീസ സ്വീകരിക്കാന്‍ വെളുത്ത ടോപ്പു ധരിച്ച് ഭാവന എത്തുന്ന ഫോട്ടോയും വിഡിയോയുമാണ് നെഗറ്റീവായി പ്രചരിപ്പിച്ചത്. ടോപ്പിനടിയില്‍ വസ്ത്രമില്ലെന്നും കൈ ഉയര്‍ത്തുമ്പോള്‍ കാണുന്നതു ശരീരമാണെന്നായിരുന്നു സോഷ്യല്‍ ലോകത്തെ വിദ്വേഷ പ്രചാരകരുടെ കണ്ടെത്തല്‍.

യഥാര്‍ഥത്തില്‍ ടോപ്പിനു താഴെ ദേഹത്തോടു ചേര്‍ന്നു കിടക്കുന്ന, ശരീരത്തിന്റെ അതേ നിറമുള്ള വസ്ത്രമാണു ഭാവന ധരിച്ചിരുന്നത്. അതാണ് തെറ്റായി രീതിയില്‍ മോശമാക്കി പ്രചരിപ്പിച്ചത്.

ഇടവേളയ്ക്ക് ശേഷം മലയാളസിനിമയില്‍ തിരിച്ചുവരാനിരിക്കുകയാണ് ഭാവന. ന്റിക്കാക്കാരൊരു പ്രേമണ്ടാര്‍ന്ന് ചിത്രത്തിലൂടെ ഭാവനയെ കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടെയാണ് താരത്തിന് ഗോള്‍ഡന്‍ വിസയും ലഭിച്ചത്.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

5 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

8 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago