വൈകിയെങ്കിലും അഹാനയ്ക്ക് ആശംസകള്‍ നേര്‍ന്ന് ഭാവനയും! പ്രിയപ്പെട്ടവളെ ചേര്‍ത്ത് നിര്‍ത്തി താരം..!

യുവ നടിമാരുടെ നിരയില്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അഹാന കൃഷ്ണ. കഴിഞ്ഞ ദിവസമായിരുന്നു പ്രിയതാരത്തിന്റെ ജന്മദിനം. അഹാനയ്ക്ക് ആശംസകള്‍ നേര്‍ന്ന് ഇന്നലെ സോഷ്യല്‍ മീഡിയയില്‍ ആരാധകരും പ്രിയപ്പെട്ടവരും എത്തിയിരുന്നു. ഇപ്പോഴിതാ കുറച്ച് വൈകിയാണെങ്കില്‍പ്പോലും തനിക്ക് ഏറ്റവും പ്രിയപ്പെട്ടവളായ ഭാവനയില്‍ നിന്ന് വന്ന ആശംസാ വാക്കുകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് അഹാന കൃഷ്ണ. കുറച്ച് വൈകിയാണെങ്കിലും പിറന്നാള്‍ ആശംസകള്‍..

ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്നാണ് അഹാനയ്ക്ക് ആശംസകള്‍ അറിയിച്ച് ഭാവന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇതോടൊപ്പം ഇരുവരും ചേര്‍ത്ത് പിടിച്ച് ഫോട്ടോയും പങ്കുവെച്ചിരുന്നു. ഉടനെ ഈ സ്റ്റോറി പങ്കുവെച്ചുകൊണ്ട് നിങ്ങളേയും ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു എന്നും കണ്ടനാള്‍ മുതല്‍ ഞാന്‍ നിങ്ങളുടെ ആരാധികയാണെന്നും അഹാന ഭാവനയെ കുറിച്ച് പറയുന്നു. പ്രിയ നടിമാര്‍ ഒന്നിച്ചുള്ള ഫോട്ടോ ആരാധകര്‍ ആഘോഷമാക്കുകയാണ്. അതേസമയം, ചെറിയ ഇടവേളയ്ക്ക് ശേഷം അഹാനയുടെ ഏറ്റവും പുതിയ സിനിമ അടി റിലീസിന് ഒരുങ്ങുകയാണ്.

കഴിഞ്ഞ ദിവസം തന്റെ 27-ാം പിറന്നാള്‍ ആഘോഷിച്ച അഹാനയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ് ആയാണ് ദുല്‍ഖര്‍ സല്‍മാന്‍ അടി എന്ന സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ച് എത്തിയത്. ഷൈന്‍ ടോം ചാക്കോയും അഹാന കൃഷ്ണയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്ന സിനിമയാണ് അടി. സിനിമ എത്രയും പെട്ടെന്ന് പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പുതിയ വിവരം. തന്റെ സിനിമ ഒടുവില്‍ റിലീസിന് എത്തുന്ന സന്തോഷത്തിലാണ് അഹാന,

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വെഫെയര്‍ ഫിലീംസിന്റെ ബാനറിലാണ് അടി എന്ന സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഗീതിക എന്ന കഥാപാത്രമായാണ് അഹാന എത്തുന്നത്. സിനിമയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

Sreekumar

Recent Posts

കുവൈറ്റ് തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ നാല് വർഷത്തെ ശമ്പളം നൽകും, കമ്പനി ഉടമ

കുവൈറ്റ് തീപിടുത്തം തീർത്തും ദൗർഭാഗ്യകരമാണെന്നും ഒരിക്കലും നടക്കാൻ പാടില്ലാത്തത് ആയിരുന്നു എന്നും കമ്പനി ഉടമ കെ ജി എബ്രഹാം. തങ്ങളുടെ…

15 mins ago

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

13 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

14 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

15 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

15 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

15 hours ago