‘ഇത്രേ ഉള്ള പൂക്കാണ്ടി പോലൊരു പയല് വന്നിരുന്നു’!!! വിജയിയെ നേരില്‍ കണ്ടപ്പോള്‍ മനസ്സിലായില്ല- ഭീമന്‍ രഘു

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലനാണ് ഭീമന്‍ രഘു. സൂപ്പര്‍ താരങ്ങളെയൊക്കെ ഇടിച്ചിട്ട് റെക്കോര്‍ഡും താരത്തിന് സ്വന്തമാണ്. ഇപ്പോഴിതാ താന്‍ സംവിധായകനാവുന്ന ചിത്രത്തിലൂടെ നായകനും ഗായകനുമായിരിക്കുകയാണ് രഘു. ചാണ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ പുതിയ കാല്‍വയ്പ്പ്.

തെങ്കാശിയില്‍ നിന്നും ഉപജീവനത്തിനായി ചാണയുമായി എത്തുന്ന തമിഴ് യുവാവിന്റെ കഥയാണ് സിനിമ പറയുന്നത്. പുതുമുഖമായ മീനാക്ഷി ചന്ദ്രയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവം പങ്കിട്ടിരിക്കുകയാണ് രഘു. ഇളയ ദളപതി വിജയിയെ കണ്ടിട്ടും മനസ്സിലാകാതെ പോയ നിമിഷമാണ് താരം പങ്കിട്ടത്. കൗമുദി മൂവിസിനോടായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍.

‘വിജയ് ഒരു പ്രാവശ്യം എന്റെ തൊട്ടടുത്തു വന്നിരുന്നിട്ട് എനിക്കു മനസിലായില്ല….ഇത്രേ ഉള്ള പൂക്കാണ്ടി പോലൊരു പയല് വന്നിരുന്നു….ഞാന്‍ ശ്രദ്ധിക്കാന്‍ പോയില്ല…..ആള്‍ക്കാരൊക്കെ ഇങ്ങനെ നോക്കുന്നുണ്ട്…. അത് പിന്നീടാണ് ഞാന്‍ ശ്രദ്ധിച്ചത്….എന്റെ കയ്യിലുള്ള ബുക്ക് വായിച്ചുകൊണ്ടിരുന്നതിനിടയില്‍ ഒരു ശബ്ദം…… എല്ലാവരും ഇങ്ങനെ നോക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ കാര്യമായിട്ടൊന്നു തിരിഞ്ഞു നോക്കി….’

‘വിജയ് അല്ലേ സര്‍’ എന്ന് ചോദിച്ചു…
‘ഉങ്ക പേരെന്ന സര്‍ ‘……
‘ഏന്‍ പേര് രഘു….’
‘അതുക്കു മുന്നാടി ഇല്ലേണാ പിന്നാടി പേരിരുക്കാ…’
(ദളപതി വിജയ് പോലെ )
‘ഭീമന്‍ രഘു ‘
‘കേള്‍വി പെട്ടിറുക്കെ സര്‍… ഉങ്കെ പടമെല്ലാം പാത്തിറുക്കെ…സുരേഷ് ഗോപി, മമ്മൂട്ടി കൂടെയല്ലാ ഫൈറ്റ് പണ്ണുമാലെ…. ആമ നീങ്കളാ അത്….പടത്തില് പാത്താള്‍ വ്യത്യാസമാ ഇറുക്ക്…’

ഞാന്‍ പറഞ്ഞു….’ അപ്പൊ കാരക്ടര്‍… ഇപ്പൊ ഒറിജിനല്‍…..ഉങ്കളെ പാത്ത വരേയ്ക്കും….ഫസ്റ്റില് എനക്ക് തെരിയാത്….പടത്തിലെ മാതിരി അല്ലാ….ഡിഫറെന്റ് ആയിറുക്ക് ‘ എന്നാണ് താരം പറയുന്നത്.

Anu

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

1 hour ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

6 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

6 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

6 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago