വിദ്യാബാലനന്റെ മഞ്ജുളിക വീണ്ടും​! ഒന്നിലും രണ്ടിലും തീർന്നില്ല; ഭൂൽ ഭുലയ്യയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ

ഭൂൽ ഭുലയ്യയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ അനീസ് ബസ്മി. മലയാളത്തിലെ എവർ​ഗ്രീൻ ക്ലാസിക് സിനിമ മണിചിത്രത്താഴിൻറെ ഹിന്ദി റീമേക്ക് ആയിരുന്നു ഭൂൽ ഭുലയ്യ. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം 2007ലാണ് റിലീസായത്. ടി സീരിസ് നിർമ്മിച്ച ചിത്രത്തിൽ അക്ഷയ് കുമാർ, വിദ്യ ബാലൻ, ഷൈനി അഹൂജ എന്നിവരാണ് പ്രധാന വേഷത്തിൽ അഭിനയിച്ചത്. എന്നാൽ ഭൂൽ ഭുലയ്യ 2 ഇറങ്ങിയപ്പോൾ അതിൽ അക്ഷയ് കുമാറും പ്രിയദർശനും ഇല്ലായിരുന്നു. അനീസ് ബസ്മി സംവിധാനം ചെയ്ത് ഭൂൽ ഭുലയ്യ 2 2022ലാണ് പുറത്ത് വന്നത്. കാർത്തിക് ആര്യൻ, കിയാറ അദ്വാനി, തബു എന്നിവർ പ്രധാന വേഷത്തിൽ എത്തി.

അക്ഷയ് കുമാർ ഭൂൽ ഭുലയ്യ 3യുടെ ഭാഗമാകില്ലെന്ന് അനീസ് അറിയിച്ചു.. വിദ്യാ ബാലനും കാർത്തിക് ആര്യനും ചിത്രത്തിൻറെ മൂന്നാം ഭാഗത്തിൽ പ്രധാന വേഷത്തിൽ എത്തും. “ഇല്ല, അക്ഷയ് ഭൂൽ ഭുലയ്യ 3 യുടെ ഭാഗമായിരിക്കില്ല. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ നിർഭാഗ്യവശാൽ ഞങ്ങൾക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുന്ന തരത്തിൽ തിരക്കഥ ഒരുക്കാൻ സാധിച്ചില്ല. ഭാവിയിൽ തീർച്ചയായും അത് സാധ്യമാകും. ഭൂൽ ഭുലയ്യ 3 യുടെ ഷൂട്ടിംഗ് മാർച്ച് 10 ന് ആരംഭിക്കും” അനീസ് ബസ്മി പറഞ്ഞു.

“ഭൂൽ ഭുലയ്യ 3യിൽ 3 ദിവസത്തെ വേഷം ചെയ്യാൻ വിദ്യ സമ്മതിച്ചു. വിദ്യ ബാലൻ അനുകൂലമായി പ്രതികരിച്ചതുകൊണ്ടാണ് പ്രോജക്ട് തന്നെ തുടങ്ങിയത്.” അനീസ് ബസ്മി കൂട്ടിച്ചേർത്തു. 2007ലെ സൈക്കോളജിക്കൽ ഹൊറർ-കോമഡി ചിത്രമായ ഭൂൽ ഭുലയ്യയിൽ മഞ്ജുളികയുടെ വേഷമാണ് വിദ്യാ ബാലൻ അവതരിപ്പിച്ചത്. മലയാളത്തിൽ ശോഭന അഭിനയിച്ച നാഗവല്ലിയുടെ റോളായിരുന്നു ഇത്.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago