അക്കാര്യത്തിലും മാതൃകയാണ് ഐശ്വര്യ ; ആ ഒരു ഓപ്ഷൻ ഉണ്ടായിട്ടും വേദന കടിച്ചു പിടിച്ചു അവൾ ! മരുമകളെ കുറിച്ച് ബിഗ് ബി പറഞ്ഞത് കേട്ടോ ?

 

ലോകസുന്ദരി പട്ടം കരസ്ഥമാക്കിയ ഐശ്വര്യ റായ് തന്നെയാണ് കാലം ഇത്ര കഴിഞ്ഞിട്ടും ഭാരതീയരുടെ പെൺ സൗന്ദര്യ സങ്കല്പം. ഐശ്വര്യയുടെ അത്രയും സൗന്ദര്യമുള്ള ഒരു പെണ്ണിനെ ഇന്നും ഭാരതീയർ കണ്ടിട്ടില്ല. ലോക്കിഅസുന്ദരിയായി മാറിയത്തോടോ അഭിനയ രംഗത്തേയ്ക്ക് കാലെടുത്ത് വയ്ക്കുകയായിരുന്നു താരം. സൗത്ത് ഇന്ത്യൻ സിനിമകളിലും ബോളിവുഡിലും ഒരുപോലെ തിളങ്ങുവാൻ ഐശ്വര്യയ്ക്ക് സാധിച്ചു. അഭിനയത്തിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ബിഗ് ബി അമിതാഭ് ബച്ചന്റെ മകനും നടനുമായ അഭിഷേക് ബച്ചനെ ഐശ്വര്യ വിവാഹം കഴിയ്ക്കുന്നത്. തുടർന്ന് നീണ്ട 4 വർഷത്തിന് ശേഷമായിരുന്നു ഇരുവരുടെയും ഇടയിലേക്ക് കുഞ്ഞ് ആരാധ്യ കടന്നു വന്നത്.ഇന്നിപ്പോൾ ആരാധ്യയെ പ്രസവിയ്ക്കുന്നതിനു വേണ്ടി ഐശ്വര്യ സഹിച്ച യാതനകൾ കുറിച്ച് പറയുകയാണ് അമിതാഭ് ബച്ചൻ. “ആരാധ്യയെ വയറ്റില്‍ പേറുമ്പോഴും അവൾ ജനിച്ച ശേഷവും തന്റെ ശരീര സൗന്ദര്യത്തേക്കാളുപരി കുഞ്ഞിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനുമാണ് അവർ മുൻതൂക്കം നൽകിയത്. വേദന സ​ഹിക്കാൻ താൽപര്യപ്പെടാതെ പ്രസവിക്കാന് സിസേറിയൻ തെരഞ്ഞെടുക്കുന്ന കാലത്ത് വേദന സഹിച്ച് പിടിച്ച് ഐശ്വര്യ നോർമൽ പ്രസവത്തിന് വേണ്ടി കാത്തിരുന്നു. പ്രസവം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് ആശുപത്രിയിൽ എത്തിയിരുന്നു. ഏത് സമയവും പ്രസവം നടന്നേക്കാമെന്നാണ് ഡോക്ടർ പറഞ്ഞിരുന്നത്.  വേദന സഹിക്കാൻ കഴിയുന്നില്ലെങ്കിൽ സിസേറിയൻ ചെയ്യാമെന്ന ഓപ്ഷനുണ്ടായിരുന്നിട്ടും ഐശ്വര്യ വേദന കടിച്ചമർത്തി നോർമൽ പ്രസവത്തിന് വേണ്ടി കാത്തിരുന്നാണ് കുഞ്ഞിന് ജന്മം നൽകിയതു.” എന്നായിരുന്നു അമിതാഭ് ബച്ചന്റെ വാക്കുകൾ. നോർമൽ പ്രസവത്തിലൂടെ കുഞ്ഞിന് ജന്മം നൽകിയ ഐശ്വര്യയെ രാജ്യത്തെ പ്രമുഖ ഗൈനക്കോളജിസ്റ്റുകളെല്ലാം പ്രശംസിക്കുകയും ഇതൊരു മാതൃകയാക്കാന്‍ മറ്റുള്ളവരോട് പറയുകയും ചെയ്തിരുന്നു. ഐശ്വര്യയെ റോള്‍മോഡലായി കാണുകയും ആരാധിക്കുകയും ചെയ്യുന്ന ഒട്ടേറെ സ്ത്രീകളുണ്ട്. ഇക്കൂട്ടത്തില്‍ അമ്മമാരാകാന്‍ പോകുന്നവര്‍ തീര്‍ച്ചയായും ഇക്കാര്യത്തില്‍ ഐശ്വര്യയെ അനുകരിക്കണമെന്നാണ് അന്ന് ഡോക്ടർമാർ പറഞ്ഞത്.

Rahul

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

23 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago