ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ പ്രധാന മത്സരാർത്ഥികളിൽ ഒരാളായിരുന്നു വിഷ്ണു ജോഷി. സോഷ്യൽ മീഡിയയിൽ സജീവമായ വിഷ്ണു അടുത്തിടെ ഒരു യുട്യൂബ് ചാനലും തുടങ്ങിയിരുന്നു. ജീവിതത്തിൽ നേടുന്ന വിജയങ്ങളുടെയും സന്തോഷങ്ങളുടെയും വിശേഷങ്ങളെല്ലാം വിഷ്ണു ജോഷി യുട്യൂബിൽ പങ്കുവെക്കാറുണ്ട്. വിഷ്ണുവിന്റെ യുട്യൂബ് ചാനലിൽ രണ്ട് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുണ്ട്. അതിയായ സിനിമാ മോഹമാണ് വിഷ്ണുവിനെ ബിഗ് ബോസിൽ വരെ എത്തിച്ചത്. വ്യത്യസ്തമായ വീഡിയോകളാണ് യുട്യൂബ് ചാനൽ വഴി വിഷ്ണു ജോഷി പങ്കിടുന്നത്. അത്തരത്തിൽ വിഷ്ണു കഴിഞ്ഞ ദിവസം പങ്കിട്ട ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ചെല്ലാനത്തുള്ള ഒരു കുടുംബത്തെ സന്ദർശിച്ചതിന്റെ വീഡിയോയാണ് വിഷ്ണു പങ്കിട്ടത്. ഒരു കുടുംബത്തെ തിരഞ്ഞ് പോയി കണ്ടതിന് പിന്നിൽ ഒരു കാരണവുമുണ്ട്. വിഷ്ണുവിന്റെ മുഖച്ഛായയുള്ള ജിതിൻ എന്ന ചെറുപ്പക്കാരൻ മൂന്ന് വർഷം മുമ്പ് അപകടത്തിൽ മരിച്ചിരുന്നു. അതിനു ശേഷം കുടുംബം മുഴുവൻ സങ്കടത്തിലാണ്. വിഷ്ണുവിനെപ്പോലെ മുടി നീട്ടിവളർത്തി ഫിറ്റ്നസിനൊക്കെ പ്രാധാന്യം കൊടുക്കുന്ന യുവാവായിരുന്നു ജിതിനും. വിഷ്ണുവിനെ ബിഗ് ബോസിൽ കണ്ടപ്പോൾ മുതൽ മകനെ വീണ്ടും കാണുന്നത് പോലെയാണ് ജിതിന്റെ അമ്മയ്ക്ക് അനുഭവപ്പെട്ടത്. ഒരിക്കലെങ്കിലും വിഷ്ണുവിനെ നേരിട്ട് കാണണമെന്ന ആഗ്രഹവുമായി ജിതിന്റെ അമ്മ ജീവിക്കുന്നുവെന്ന് ആരാധകർ വഴി അറിഞ്ഞാണ് വിഷ്ണു ജിതിന്റെ കുടുംബത്തെ ചെല്ലാനത്ത് പോയി സന്ദർശിച്ചത്.
വിഷ്ണുവിനെ കണ്ടതോടെ ജിതിന്റെ അമ്മയും ബന്ധുക്കളുമെല്ലാം അതീവ സന്തോഷത്തിലായി. ഞങ്ങളുടെ ജിതിനെപ്പോലെ തന്നെയാണ് കാണാനെന്ന് വിഷ്ണുവിനോട് ജിതിന്റെ കുടുംബാഗങ്ങളും നാട്ടുകാരുമെല്ലാം പറയുന്നുണ്ടായിരുന്നു. ക്രിസ്മസ് അടുത്തതു കൊണ്ട് തന്നെ ഒരു കേക്കും വാങ്ങിയാണ് ജിതിന്റെ കുടുംബത്തെ കാണാൻ വിഷ്ണു ചെന്നത്. വികാരനിർഭരമായ നിമിഷങ്ങളാണ് എന്നതുകൊണ്ട് തന്നെ ജിതിന്റെ കുടുംബത്തിന്റെ അനുവാദം വാങ്ങിയ ശേഷമാണ് അവിടുത്തെ സന്തോഷ നിമിഷങ്ങൾ വിഷ്ണു വ്ലോഗായി ഷൂട്ട് ചെയ്തത്. ജിതിന്റെ കുടുംബം സമ്മതിച്ചാൽ മാത്രമെ വീഡിയോ പോസ്റ്റ് ചെയ്യൂവെന്ന് തുടക്കത്തിൽ തന്നെ വിഷ്ണു പറഞ്ഞിരുന്നു. ജിതിന്റെ കുടുംബത്തിനൊപ്പമിരുന്ന് ഊണും കഴിച്ചാണ് വിഷ്ണുവും കൂട്ടരും മടങ്ങിയത്. ബിഗ് ബോസിൽ പോയപ്പോൾ… തന്നെ യൂത്തിന് മാത്രമെ ഇഷ്ടപ്പെടൂവെന്നാണ് കരുതിയതെന്നും എന്നാൽ അമ്മമാർക്കും ചെറിയ കുട്ടികൾക്കും തന്നെ ഇഷ്ടപ്പെട്ടുവെന്നത് വലിയ സന്തോഷം പകരുന്നുവെന്നുമാണ് വിഷ്ണു ജിതിന്റെ കുടുംബത്തോട് വിശേഷങ്ങൾ പങ്കിടവെ പറഞ്ഞത്. ചിലർ കൃഷ്ണനെപ്പോലെ തോന്നുന്നുവെന്നും മറ്റ് ചിലർ യേശുക്രിസ്തുവിന്റെ മുഖച്ഛായ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും വിഷ്ണു പറഞ്ഞു.
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…