‘ഇതാണ് എനിക്ക് ബിഗ് ബോസ് വീട്ടില്‍ നിന്നും കിട്ടിയ ഏറ്റവും വലിയ അംഗീകാരം’ ബ്ലെസ്‌ലി

ബിഗ് ബോസ് മലയാളം സീസണ്‍ നാലിന്റെ വിജയിയായത് ദില്‍ഷ പ്രസന്നന്‍ ആണ്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ് ഒരു വനിത ടൈറ്റില്‍ വിന്നറാകുന്നത്. 20 മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ഈ സീസണില്‍ തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ദില്‍ഷയുടെ വിജയം. പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ദില്‍ഷ ഫെയ്‌സ്ബുക്കിലെത്തിയിരുന്നു. ഇപ്പോഴിതാ രണ്ടാം സ്ഥാനത്തെത്തിയ ബ്ലെസ്‌ലിയും ആരാധകര്‍ക്ക് മുമ്പിലെത്തിയിരിക്കുകയാണ്. തന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞ ബ്ലെസ്‌ലി മോഹന്‍ലാലിന്റെ കൈപ്പടയില്‍ എഴുതിയ ഓട്ടോഗ്രാഫുമായാണെത്തിയത്.

അതില്‍ ബ്ലെസ്‌ലിയ്ക്ക് സ്‌നേഹപൂര്‍വം മോഹന്‍ലാല്‍ എന്നാണെഴുതിയിരിക്കുന്നത്. ഇതാണ് തനിക്ക് ബിഗ് ബോസ് വീട്ടില്‍ നിന്നും കിട്ടിയ ഏറ്റവും വലിയ അംഗീകാരം എന്നാണ് ബ്ലെസ്‌ലി പറയുന്നത്. അതേസമയം ആ ഒരു സ്വപ്നവീട്ടില്‍ 100 ദിവസങ്ങള്‍ നിങ്ങളുടെ ഓരോരുത്തരുടെയും മുന്നില്‍ ജീവിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം. പലരും എന്നെ ഒരു സഹോദരനായ്, മകനായ്, കൂട്ടുകാരനായ് കണ്ട് ഞാന്‍ ചിരിച്ചപ്പോ ചിരിച്ചും കൂടെ കരഞ്ഞും എന്റെ കൂടെ നിന്നു. സ്‌നേഹിച്ചു. വോട്ട് ചെയ്തു. സപ്പോര്‍ട്ട് തന്നു. നമ്മുടെ യാത്ര ഇവിടെ തീരുന്നില്ല. തുടങ്ങുന്നതേ ഉള്ളുവെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

അതേസമയം കുറച്ചു വൈകിയെന്നറിയാം എന്നാലും തന്നെ ജയിപ്പിച്ച എല്ലാ ജനങ്ങള്‍ക്കും നന്ദിയെന്ന് പറഞ്ഞാണ് ദില്‍ഷ ഫെയ്‌സ്ബുക്ക് വീഡിയോയിലെത്തിയത്. ഒരുപാടു പേരുടെ കമന്റുകളെല്ലാം കണ്ടു. തനിക്ക് ഒരുപാട് സന്തോഷം തോന്നി. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് മനസിലായി. കുറച്ച് മോശം കമന്റുകളും കണ്ടു. ഡീഗ്രേഡിങും കാര്യങ്ങളും ഉണ്ടാകുമെന്ന് അറിയാം. ഇത്രയും വലിയ ഷോയല്ലേ..

രണ്ടും ഫെയ്സ് ചെയ്യണമെന്ന് അറിയാം. ഞാന്‍ അതിന്റേതായ രീതിയില്‍ മാത്രമേ എടുത്തിട്ടുള്ളൂ. കുറച്ച് വിഷമമൊക്കെ ഉണ്ടായിരുന്നെങ്കിലും ഞാനിപ്പോള്‍ ഓകെയാണ്. ഞാന്‍ ഇത് അര്‍ഹിക്കുന്നില്ല എന്നു ചിലര്‍ പറയുന്നു. പക്ഷേ, ഞാനിപ്പോഴും വിശ്വസിക്കുന്നു ഈ വിജയം നേടാന്‍ അര്‍ഹതയുള്ളവളാണ് ഞാനെന്ന്. 100 ദിവസവും ഞാനെന്റെ 100 ശതമാനം കൊടുത്തിട്ടാണ് അവിടെ നിന്നത്. തന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാ ആര്‍മികള്‍ക്കും എല്ലാ അമ്മമാര്‍ക്കും അച്ഛന്‍മാര്‍ക്കും സഹോദരീ സഹോദരന്മാര്‍ക്കും നന്ദി പറഞ്ഞാണ് ദില്‍ഷ വീഡിയോ അവസാനിപ്പിച്ചത്.

Gargi

Recent Posts

അദ്ധ്യായന ദിവസം കൂട്ടി, അദ്ധ്യാപകർ പ്രതിക്ഷേധത്തിലേക്ക്

വിദ്യാർത്ഥികളുടെ മികവ് വർദ്ധിപ്പിക്കാൻ സംസ്ഥാനത്ത് ഈ വര്‍ഷം 220 ദിവസം അധ്യയനം വേണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിൽ അദ്ധ്യാപകരുടെ പ്രതിക്ഷേധം. ഒരു…

17 mins ago

കുവൈറ്റ് തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ നാല് വർഷത്തെ ശമ്പളം നൽകും, കമ്പനി ഉടമ

കുവൈറ്റ് തീപിടുത്തം തീർത്തും ദൗർഭാഗ്യകരമാണെന്നും ഒരിക്കലും നടക്കാൻ പാടില്ലാത്തത് ആയിരുന്നു എന്നും കമ്പനി ഉടമ കെ ജി എബ്രഹാം. തങ്ങളുടെ…

33 mins ago

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

13 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

15 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

15 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

15 hours ago