‘കലിപ്പന്റെ കാന്താരിയെ വേണമെന്നില്ല’; വിവാഹ സങ്കല്‍പ്പങ്ങള്‍ തുറന്നുപറഞ്ഞ് റോബിന്‍

ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞതായിരുന്നു ബിഗ് ബോസിന്റെ നാലാം സീസണ്‍. ഈ സീസണിലെ ഏറ്റവും ശ്രദ്ധേയനായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഡോ. റോബിന്‍ രാധകൃഷ്ണന്‍. ഷോയില്‍ വിജയസാധ്യത ഏറെയുണ്ടായിരുന്നിട്ടും റോബിന് പകുതിയ്ക്ക് വെച്ച് പുറത്ത് പോവേണ്ടി വന്നു. ബിഗ് ബോസ് ഷോയുടെ അവസാനം റോബിനും ദില്‍ഷയും ഒന്നിക്കുമെന്ന് കരുതിയ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ട് തന്നെ റോബിനോട് ദില്‍ഷ നോ പറയുകയും ചെയ്തു. ഇതോടെ ഇരുവരുടെയും ഫാന്‍സുകള്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വാക്കുതര്‍ക്കങ്ങളും നടന്നു.

ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ശേഷം ഉദ്ഘാടനങ്ങളും ഇന്റര്‍വ്യൂകളുമൊക്കെയായി തിരക്കിലാണ് റോബിന്‍. ഇപ്പോഴിതാ എത്രയും വേഗം വിവാഹം കഴിക്കണം എന്ന തീരുമാനത്തിലാണ് റോബിനും കുടുംബവും. ഇതോടെ ഭാവിവധുവിനെ കുറിച്ചുള്ള റോബിന്റെ സങ്കല്‍പ്പമെന്താണെന്ന ചോദ്യങ്ങളും വന്ന് തുടങ്ങി. ഇതോടെയാണ് മിര്‍ച്ചി മലയാളത്തിന് നല്‍കിയ ഒരു അഭിമുഖത്തില്‍ തന്റെ ഭാവി വധുവിന് വേണ്ട ഗുണങ്ങളെപ്പറ്റി റോബിന്‍ തുറന്ന് പറഞ്ഞത്.

‘ഇപ്പോള്‍ ഞാന്‍ സിംഗിളാണ്. എന്നെയിപ്പോള്‍ എല്ലാവര്‍ക്കും അറിയാം. പോസിറ്റീവും നെഗറ്റീവുമുള്ള പച്ചയായ മനുഷ്യനാണ് ഞാന്‍. ഇത് രണ്ടും സ്വീകരിക്കാന്‍ പറ്റുന്ന കുട്ടിയായാല്‍ മതി. എപ്പോഴും ഹാപ്പിയായിരിക്കണമെന്ന് പറഞ്ഞാല്‍ എന്നെ കൊണ്ട് സാധിക്കില്ല. എന്റെ നെഗറ്റീവ് കൂടി മനസിലാക്കണം. ഇതൊക്കെയാണ് ഈ മനുഷ്യനെന്ന് മനസിലാക്കുന്ന കുട്ടി ഭാര്യയാവണം എന്നാണ് ആഗ്രഹം. അതില്‍ കൂടുതലൊന്നും വേണ്ട. പിന്നെ കുറച്ച് ഭംഗിയുള്ള കുട്ടിയായിരിക്കണം. ഞാന്‍ കുറച്ച് അടിച്ച് പൊളിച്ച് ജീവിക്കുന്ന ആളാണ്. അതിനര്‍ഥം കൂട്ടുകാരുടെ കൂടെ കറങ്ങി നടക്കുന്നു എന്നല്ല. ജീവിതത്തില്‍ കൂടുതലും ഒറ്റപ്പെട്ട് ജീവിച്ചിട്ടുള്ള ആളാണ്. ഒറ്റയ്ക്കാണെങ്കില്‍ എനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. കൂടെ ഒരാള്‍ കൂടി സപ്പോര്‍ട്ടിന് ഉണ്ടെങ്കില്‍ അതിലും കൂടുതല്‍ ചെയ്യാന്‍ സാധിക്കും. അങ്ങനൊരാള്‍ പങ്കാളിയാവണമെന്നാണ് ആഗ്രഹം’. എന്നായിരുന്നു റോബിന്റെ വാക്കുകള്‍. അങ്ങനൊരാളെ കണ്ട് വെച്ചിട്ടുണ്ടോന്ന് ചോദിച്ചാല്‍ അത് പറയാന്‍ സൗകര്യമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

ചില സമയത്ത് താന്‍ അഗ്രെസ്സീവാണെന്നും അത് തന്റെ നെഗറ്റീവാണ് എന്നും റോബിന്‍ പറയുന്നു. അതൊരിക്കലും പോസിറ്റീവല്ല. അത് കാണുന്ന കുട്ടികള്‍ ഒരിക്കലും അത് അനുകരിക്കാന്‍ ശ്രമിക്കരുതെന്നും അങ്ങനൊരു സ്വഭാവം ഉണ്ടെങ്കില്‍ ജീവിതത്തില്‍ നഷ്ടങ്ങളെ ഉണ്ടാവൂ. അതിനെ താനും സപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും റോബിന്‍ കൂട്ടിച്ചേര്‍ത്തു. ‘എന്റെയുള്ളില്‍ പോസിറ്റീവുകളുണ്ടാവും. അത് മാത്രം നിങ്ങളെടുത്താല്‍ മതി. എനിക്കൊരിക്കലും കലിപ്പന്റെ കാന്താരിയെ വേണമെന്നില്ല. എന്റെ അഗ്രെഷന്‍ എന്റെ നെഗറ്റീവാണ്. എന്നെ സ്നേഹിക്കുന്നവര്‍ അത് മനസിലാക്കണം’ റോബിന്‍ പറഞ്ഞു.

Rahul

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

11 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago