‘ദില്‍ഷ ടോപ് 5ല്‍ എത്താന്‍ വേണ്ടി ഞാന്‍ എന്തും ചെയ്യും’; ഡോ. റോബിന്‍

മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് ഷോയ്ക്ക് ആരാധകരേറെയാണ്. ബിഗ് ബോസിന്റെ നാലാം സീസണ്‍ ആണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഡോ. റോബിന്‍ എന്ന മത്സരാര്‍ത്ഥിക്ക് ആരാധകരേറെയാണ്. ബിഗ് ബോസ് ഹൗസിലെ മറ്റൊരു മത്സരാര്‍ത്ഥി റിയാസിനെ ശാരീരിക ഉപദ്രവും ഏല്‍പ്പിച്ചെന്ന പരാതിയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ഡോ. റോബിനെ ഷോയില്‍ നിന്ന് പുറത്താക്കി കഴിഞ്ഞ ദിവസം. നിരവധി ആരാധകരാണ് റോബിനെ കാത്ത് വിമാനത്താവളത്തിലെത്തിയത്. ഇപ്പോഴിതാ ഡോ റോബിന്‍ ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്.

എനിക്ക് ഇഷ്ടപ്പെട്ട ആളുകള്‍ക്ക് വേണ്ടി ഞാന്‍ എന്തും ചെയ്യും. ദില്‍ഷ എനിക്കിഷ്ടപ്പെട്ടയാളാണ്. ദില്‍ഷ ടോപ് ഫൈവില്‍ എത്തണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. ദില്‍ഷ ടോപ് ഫൈവില്‍ എത്താന്‍ വേണ്ടി ഞാന്‍ എന്തും ചെയ്യും. എനിക്ക് പറ്റാത്ത ഒരു കാര്യം അത് ദില്‍ഷയിലൂടെയെങ്കിലും സാധിക്കട്ടെ എന്നൊരു ആഗ്രഹമുണ്ട്. അതെന്റെയൊരു പേഴ്‌സണല്‍ ഇഷ്ടമാണ്. എന്നും പറഞ്ഞ് എന്നെ ഇഷ്ടപ്പെട്ടവരെടുത്ത് പോയി ഞാന്‍ അവരോട് ഒരിക്കലും പറയില്ല, നിങ്ങള്‍ ദില്‍ഷയ്ക്ക് വേണ്ടി വോട്ട് ചെയ്യണം, അവളെ സപ്പോട്ട് ചെയ്യണമെന്ന്. – എന്നായിരുന്നു ഡോ റോബിന്‍ അഭിമുഖത്തില്‍ പറഞ്ഞത്.

അതേസമയം ഡോ. റോബിന്‍ രാധാകൃഷ്ണന് പറയാനുള്ള കാര്യങ്ങള്‍ കേട്ട ശേഷമായിരുന്നു മോഹന്‍ലാല്‍ തീരുമാനം അറിയിച്ചത്. റിയാസിനെ ശാരീരിക ഉപദ്രവം ഏല്‍പ്പിച്ചത് ശരിയായില്ല എന്ന് ഡോ. റോബിന്‍ ഏറ്റു പറഞ്ഞിരുന്നു. റോബിന്‍ ചെയ്തത് നിയമങ്ങള്‍ക്ക് എതിരാണ് അതിനാല്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കുകയായിരുന്നു.

ബിഗ് ബോസ് വീട്ടിലെ മത്സരാര്‍ഥികളെ ഒന്നു കൂടി കാണാനുള്ള അവസരം മോഹന്‍ലാല്‍ ഡോ. റോബിന് നല്‍കി. ഓരോ മത്സരാര്‍ഥിയും മികച്ച രീതിയില്‍ ചെയ്യുന്നുണ്ടെന്ന് ഡോ. റോബിന്‍ പറഞ്ഞു. ഓരോരുത്തരെയും ബ്രോ എന്ന് എടുത്ത് വിളിച്ച് റോബിന്‍ യാത്ര പറഞ്ഞു. ദില്‍ഷയെ മിസ് ചെയ്യും എന്നും റോബിന്‍ പറഞ്ഞു. തനിക്കും എന്ന് ദില്‍ഷ മറുപടിയും പറഞ്ഞു. ഡോ. റോബിന് കയ്യടിക്കുന്ന ബ്ലസ്‌ലിയെയും കാണാമായിരുന്നു. മികച്ച മത്സരാര്‍ഥിയായിരുന്ന ഡോ. റോബിന്‍ ആണ് പുറത്തുപോകുന്നത് എന്നും തനിക്ക് ഭയങ്കര ഇഷ്ടമായിരുന്നുവെന്നും ബ്ലസ്‌ലി പറഞ്ഞു. ഡോ. റോബിന്‍ രാധാകൃഷ്ണനെ എന്നും ബിഗ് ബോസ് പ്രേക്ഷകര്‍ ഓര്‍ക്കുമെന്ന് ലക്ഷ്മി പ്രിയയും പറഞ്ഞുയുകയുണ്ടായി.

Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

31 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

52 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago