ഫുക്രു തന്നെ അവഗണിക്കുന്നു, തന്നോട് മിണ്ടുന്നില്ല, പൊട്ടിക്കരഞ്ഞ് വീണ!!

മോഹൻലാൽ അവതാരകൻ ആയിട്ടുള്ള ബിഗ്‌ബോസ് ഓരോ ദിവസം കഴിയും തോറും മുന്നേറുകയാണ്, വ്യത്യസ്‍തമായ മത്സരങ്ങളും അവതരണ രീതി കൊണ്ടും ഓരോ ദിവസം കഴിയും തോറും ഏറെ മികച്ചതായി മാറുകയാണ് ബിഗ്‌ബോസ്. . ആദ്യവാരം പിന്നിട്ട് രണ്ടാം വാരത്തിലേക്ക് എത്തിയിരിക്കുകയാണ് പരിപാടി ഇപ്പോള്‍ ടാസ്‌ക്കുകളും മറ്റ് കാര്യങ്ങളുമൊക്കെ ഏറെ വ്യത്യസ്തമാണ്. മത്സരാര്‍ത്ഥികളുടെ യഥാര്‍ത്ഥ സ്വഭാവങ്ങളെക്കുറിച്ചും മറ്റും മനസ്സിലാക്കി വരികയാണ് എല്ലാവരും. ഒപ്പമുള്ളവരെ വിലയിരുത്തിയുള്ള സംസാരങ്ങളും ചര്‍ച്ചകളുമൊക്കെ ഇപ്പോള്‍ ബിഗ് ഹൗസില്‍ സജീവമാണ്.

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ വീണ നായരും ഇത്തവണ ബിഗ് ബോസിലേക്ക് എത്തിയിരുന്നു. ചിരിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രവുമായാണ് എത്താറുള്ളതെങ്കിലും യഥാര്‍ത്ഥ ജീവിതത്തിലെ വേനദിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ താരം തുറന്നുപറഞ്ഞത് അടുത്തിടെയായിരുന്നു. വീണയുടെ തുറന്നുപറച്ചിലുകള്‍ കണ്ട് പ്രേക്ഷകരും ഞെട്ടിയിരുന്നു. സങ്കടത്തോടെ കണ്ണുനിറച്ച്‌ നില്‍ക്കുന്ന വീണയെയാണ് പുതിയ പ്രമോയില്‍ കാണുന്നത്.ഫുക്രു തന്നോട് മിണ്ടു്‌നില്ലെന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന വീണയെയാണ് പുതിയ പ്രമോയില്‍ കാണുന്നത്.

മുഖാമുഖം അടുത്ത് കണ്ടിട്ടും ഫുക്രു വീണയോട് മിണ്ടിയിരുന്നില്ല. ഇതാണ് താരത്തെ സങ്കടപ്പെടുത്തിയത്. എല്ലാവരോടും നന്നായി സംസാരിക്കുന്ന, കാര്യങ്ങളെ തമാശയോടെ സമീപിക്കുന്ന ഫുക്രുവിന് എന്ത് സംഭവിച്ചുവെന്നാണ് ആരാധകര്‍ക്കും അറിയേണ്ടത്. വീണയാവട്ടെ ഇതേക്കുറിച്ചോര്‍ത്ത് സങ്കടപ്പെടുകയുമാണ്. സഹതാപ വോട്ട് നേടാനുള്ള ശ്രമമാണോ ഇതെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. നീയെന്താണ് അവളുടെ ഒപ്പമിരുന്ന് സംസാരിക്കാത്തതെന്നായിരുന്നു ആര്യ ഫുക്രുവിനോട് ചോദിച്ചത്. മഞ്ജുവും ആര്യക്ക് അരികിലുണ്ടായിരുന്നു. അവള്‍ അവിടെ നിന്ന് കരയുകയാണെന്നും ഒന്ന് പോയിപ്പറയെടായെന്നും ആര്യ പറഞ്ഞിരുന്നു. ആര്യയും മഞ്ജുവും ഇവരുടെ പിണക്കം മാറ്റിക്കാനുള്ള ശ്രമങ്ങളിലാണ്. അത് വിജയിച്ചോയെന്നരിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഒന്നാമതേ അവള് അമ്ബാടിയെപ്പോലെയാണ് അവനെ കാണുന്നത്. ്‌അതാണ് അവള്‍ക്ക് ഇത്രയും സങ്കടമെന്നും ആര്യ പറഞ്ഞിരുന്നു.

ബിഗ് ബോസിലേക്ക് വരുമ്ബോള്‍ താനേറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത് കുഞ്ഞിനെയാണെന്ന് വീണയും പറഞ്ഞിരുന്നു. മകന്റെ സമ്മതത്തോടെയാണ് താരം പരിപാടിയിലേക്ക് എത്തിയത്. ഇടയ്ക്കിടയ്ക്ക് ഭര്‍ത്താവിന്റേയും മകന്റേയും കാര്യങ്ങള്‍ പറഞ്ഞ് വീണയും വികാരധീനയാവാറുണ്ട്. വീണയുടെ സങ്കടം മാറ്റാനായി മറ്റുള്ളവരും നോക്കുന്നുണ്ട്. മഞ്ജുവും തസ്‌നിഖാനുമൊക്കെ താരത്തെ ആശ്വസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പറ്റുന്നില്ല ചേച്ചി, എനിക്ക് വീട്ടില്‍ പോവണമെന്ന് പറഞ്ഞായിരുന്നു പിന്നീട് വീണ കരഞ്ഞത്. ആദ്യ എലിമിനേഷന് ദിവസങ്ങള്‍ ശേഷിക്കുന്നതിനിടയിലാണ് പല താരങ്ങളും ബിഗ് ഹൗസില്‍ നിന്നും പുറത്തുപോവാന്‍ ആഗ്രഹിക്കുന്നതായി തുറന്നുപറഞ്ഞത്.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

5 hours ago