ബിഗ് ബോസ് ട്രോഫി ഇനി ബ്ലെസ്സ്‌ലിക്ക് സ്വന്തം..! ലൈവില്‍ വന്ന് സമ്മാനിച്ച ആളെ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ!

ബിഗ് ബോസ് താരം ബ്ലെസ്സ്‌ലിയുടെ ലൈവ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ബിഗ് ബോസ് സീസണ്‍ ഫോറിന്റെ ഫസ്റ്റ് റണ്ണര്‍ അപ്പ് ആയിരുന്നു മുഹമ്മദ് ഡിലിജെന്റ് ബ്ലെസ്സ്‌ലി. രണ്ടാം സ്ഥാനമാണ് ലഭിച്ചത് എങ്കിലും ആരാധകരുടെ മനസ്സില്‍ ബ്ലെസ്സ്‌ലി തന്നെ ആയിരുന്നു വിജയി. അത് ശരിവെയ്ക്കുന്നതായിരുന്നു ഷോ കഴിഞ്ഞ് പുറത്തിറങ്ങി താരത്തിന് ലഭിച്ച സ്വീകരണം. ഇപ്പോഴിതാ ബ്ലെസ്സ്‌ലിയുടെ ആരാധകര്‍ക്ക് മറ്റൊരു അഭിമാന നിമിഷം കൂടി വന്നെത്തിയിരിക്കുകയാണ്.

ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയുടെ ഫസ്റ്റ് സീസണ്‍ ട്രോഫി ഇപ്പോള്‍ ബ്ലെസ്സ്‌ലിയുടെ കൈകളില്‍ എത്തിയിരിക്കുകയാണ്. ആരാണ് ഇത് സമ്മാനിച്ചത് എന്നത് പറയേണ്ടല്ലോ.. ബിഗ് ബോസ് സീസണ്‍ ഒന്നിന്റെ ടൈറ്റില്‍ വിന്നര്‍ സാബുമോന്‍ ആണ്. ഇന്ന് പുലര്‍ച്ചെ വന്ന ലൈവില്‍ ആണ് ബ്ലെസ്സ്‌ലി ഈ സന്തോഷം പുറത്ത് വിട്ടത്. കായംകുളത്ത് വെച്ചാണ് ബ്ലെസ്സ്‌ലി സാബുമോനെ കണ്ടുമുട്ടിയത്. ഷോയ്ക്ക് പുറത്തിറങ്ങിയ ശേഷമുള്ള തന്റെ ആദ്യത്തെ ലൈവാണ് ഇതെന്നും..

അപ്പോള്‍ ഒരു സ്‌പെഷ്യല്‍ വ്യക്തിയെ ലൈവില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാണ് ബ്ലെസ്സ്‌ലി സാബുവിനെ ലൈവില്‍ കാണിച്ചത്. കായംകുളത്ത് വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്… നിനക്ക് ഒരു സര്‍പ്രൈസ് ഉണ്ടെന്ന് പറഞ്ഞാണ് തനിക്ക് ബിഗ് ബോസ് ടൈറ്റില്‍ വിന്നറായി കിട്ടിയ ട്രോഫി താരം ബ്ലെസ്സ്‌ലിക്ക് സമ്മാനിച്ചത്.. നിനക്ക് ഇതിന്റെ ഒരു കുറവ് കൂടി ഉണ്ടെന്ന് പറഞ്ഞാണ് സാബു ട്രോഫി ബ്ലെസ്സ്‌ലിക്ക് സമ്മാനിച്ചത്.

നീ ഇതിന് അര്‍ഹനാണ്… എന്നും അദ്ദേഹം പറയുന്നു… കൂട്ടുകാരെല്ലാം കൈയ്യടിച്ച് ഈ നിമിഷം ആഘോഷമാക്കി മാറ്റി. നിനക്ക് ഇത് നല്‍കിയത് കൊണ്ട് സീസണ്‍ ഫോറിന്റെ വിജയി ഒരിക്കലും ഇത് അര്‍ഹിക്കുന്നില്ല എന്നല്ല.. പക്ഷേ നീയും ഇതിന് അര്‍ഹനാണ് എന്നും അദ്ദേഹം പറയുന്നു. ഈ വീഡിയോ ആണ് ഇപ്പോള്‍ ബ്ലെസ്സ്‌ലിയുടെ ആരാധകരും ഏറ്റെടുക്കുന്നത്. ബ്ലെസ്സ്‌ലിക്ക് ഇത്രയും വലിയൊരും അംഗീകാരം കൈമാറിയ സാബുവാണ് താരം എന്നാണ് വീഡിയോയ്ക്ക് അടിയില്‍ വരുന്ന കമന്റുകള്‍. സാബു ഇക്കയ്ക്കും തന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് താരം ലൈവ് വീഡിയോ അവസാനിപ്പിച്ചത്.

Sreekumar

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

53 seconds ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago