റാങ്കിങ് ടാസ്കിനിടയിൽ വമ്പൻ ട്വിസ്റ്റ് കൊണ്ടുവന്ന് ബിഗ്ഗ്‌ബോസ്;  ഒന്നാം സ്ഥാനത്തിന് അഭിഷേക് യോഗ്യനാണോ?

ഫാമിലി വീക്ക് അവസാനിച്ചതോടെ ഹൗസിൽ കുറച്ച് ഒച്ചപ്പാടും ബഹളവുമൊക്കെ വീണ്ടും വന്നു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞാഴ്ച മുഴുവൻ ഒരു ശാന്തമായ അന്തരീക്ഷവും ഒരു പോസിറ്റീവ് വൈബുമായിരുന്നു. രാവിലെ തന്നെ നന്ദനയ്ക്ക് ഒരു മോർണിംഗ് ടാസ്ക് നൽകുകയാണ് ബിഗ്ഗ്‌ബോസ്. ഹൗസിലുള്ള മത്സരര്തികൾ ചെയ്യുന്ന കാര്യങ്ങൾ അനുകരിക്കുക അതായിരുന്നു ടാസ്ക്. ബസർ അടിക്കുന്ന വരെ ഓരോ മത്സരർഥികളും ചെയ്യുന്ന കാര്യങ്ങൾ പിറകെ നടന്ന് അതുപോലെ തന്നെ ചെയ്യുന്നുണ്ട് നന്ദന. ഫാമിലി വീക്ക് കഴിഞ്ഞെങ്കിലും നോറ ഇപ്പോഴും ഫാമിലി വീക്കിൽ നടന്ന തന്റെ ഫാമിലിയെ കുറിച്ചുള്ള ചിന്തകളിലാണ്. ഉമ്മയോടും ഉപ്പയോടും തനിക്ക് ദേഷ്യമൊന്നുമില്ലായെന്നും അവർ പറയുന്നത് തനിക്ക് വാശിയാണെന്നും താൻ തോൽക്കില്ല എന്നൊരു വാശിയല്ലാതെ വേറൊന്നുമില്ല എന്നൊക്കെ ക്യാമറ നോക്കി പറയുന്നുണ്ട്. അതിനു ശേഷം നടന്നത് റാങ്കിങ് ടാസ്ക് ആണ്. ബിഗ്ഗ്‌ബോസിന്റെ ചരിത്രത്തിലെ തന്നെ ക്ലാസ്സിക്‌ ടാസ്കുകളിൽ ഒന്നാണ് റാങ്കിങ് ടാസ്ക്. മത്സരര്തികൾ സ്വയം വിലയിരുത്തുകയാണ് ഈ ടാസ്‌കിലൂടെ. പതിമൂന്ന് മത്സരാർത്ഥികളും അർഹതപ്പെട്ട സ്ഥാനം സ്വയം വിലയിരുത്തി, മറ്റുള്ളവരെ ബോധ്യപ്പെടുത്തി രണ്ടാമത്തെ ബസറിന് മുൻപ് നേടിയെടുത്ത സ്ഥാനത്തിന്റെ നമ്പറുള്ള പെഡസ്റ്റലിന് പിന്നിൽ നിൽക്കുക എന്നതാണ് ടാസ്ക്.

പ്രേക്ഷകർക്ക് മുന്നിൽ മത്സരാർത്ഥികളുടെ മത്സരവീര്യം പ്രകടമാക്കുന്നൊരു ടാസ്ക് കൂടിയാണിത്. വിട്ടു കൊടുക്കുന്നവരല്ല നേടിയെടുക്കുന്നവരാണ് വിജയികൾ എന്ന് ബി ഗ് ബോസ് മത്സരാർത്ഥികൾക്ക് നിർദ്ദേശവും നൽകിയിരുന്നു. അതുകൊണ്ട് തന്നെ കടുത്ത മത്സരം തന്നെയാണ് നടന്നത്. കഴിഞ്ഞ എപ്പിസോഡിലെ ഹൈലൈറ്റ് എന്ന് പറയുന്നതും ഈ റാങ്കിങ് ടാസ്ക് തന്നെയായിരുന്നു. ഒന്നാം സ്ഥാനഅതിനായി പോരാടിച്ചത് നന്ദന, ജിന്റോ, അഭിഷേക് എന്നിവരായിരുന്നു. നന്ദന തനിക്ക് പൈസ ആവശ്യമുണ്ട് സ്വന്തമായി ഒരു വീട് വയ്ക്കണം അതാണ് തന്റെ ആഗ്രഹം അതിനാണ് ഇങ്ങോട്ട് വന്നത് എന്നൊക്കെ പറഞ്ഞപ്പോൾ പൈസ എല്ലാവർക്കും ആവശ്യമുള്ളതാണെന്നും ഒന്നാം സ്ഥാനം നേടിയെടുക്കാൻ അതൊന്നുമല്ല മാനദണ്ടം എന്ന് പറഞ്ഞ് മറ്റ് മത്സരർഥികൾ തർക്കിച്ചു. പിന്നാലെ ജിന്റോ ഒന്നാം സ്ഥാനത്തിനായി എത്തി. ഇതിനെയും മറ്റുള്ളവർ ശക്തമായി എതിർത്തു. ജിന്റോ ഹൗസിൽ കാണിച്ച നിലവാരമില്ലാത്ത കാര്യങ്ങളും മോശം വാക്കുകൾ ഉപയോഗിച്ചതും എടുത്ത് പറഞ്ഞാണ് മത്സരർഥികൾ ജിന്റോയുടെ വാ അടപ്പിച്ചത്. അതേസമയം തന്നെ ഒന്നാം സ്ഥലത്തിന് വേണ്ടി മാത്രമല്ല ആറാം സ്ഥലത്തിന് വേണ്ടി സായി സൃഷ്‌ണയും ശ്രീതുവും തമ്മിൽ ഏറ്റുമുട്ടുന്നുണ്ടായിരുന്നു. തമ്മിൽ തർക്കിച്ചെങ്കിലും ഭൂരിപക്ഷം പേരും സായിയെ സപ്പോർട്ട് ചെയ്തത്തോടെ ആറാം സ്ഥാനം സായി കൃഷ്ണ സ്വന്തമാക്കി. അതിനുശേഷം അഞ്ചാം സ്ഥാനത്തിന് വേണ്ടി ജാസ്മിനും റിഷിയും തമ്മിൽ വാദിക്കുന്നുണ്ട്. എന്നാൽ സിജോ അടക്കമുള്ളവർ സപ്പോർട് ചെയ്തത് ഋഷിയെ ആയതുകൊണ്ട് തന്നെ അഞ്ചാം സ്ഥാനം ഋഷി സ്വന്തമാക്കി

ഗെയിം മറന്നു കളിച്ചു പരാജയപ്പെട്ട വ്യക്തിയാണ് ജാസ്മിൻ എന്നാണ് സിജോ പറഞ്ഞത്. അടുത്തത് റസ്മിനും ശ്രീതുവും. നാലാം സ്ഥാനത്തു നിൽക്കാൻ താൻ യോഗ്യയാണെന്നു പറഞ്ഞ റസ്മിനെ മറ്റ് മത്സരർഥികൾ എതിർക്കുന്നുണ്ട്. റസ്മിന് ലഭിച്ച യെൽലോ കാർഡാണ് അവിടെ എല്ലാവരും റസ്മിനെതിരെ ഉപയോഗിച്ചത്. ജാസ്മിൻ ഒഴികെ ബാക്കിയെല്ലാവരും ശ്രീതുവിനെ പിന്തുണച്ചതോടെ നാലാം സ്ഥാനത്തേക് ശ്രീത്തുവാണ് എത്തിയത്. അടുത്ത് അർജുൻ അർജുൻ മത്സരിച്ചത് മൂന്നാം സ്ഥലത്തിന് വേണ്ടിയാണ്. എന്നാൽ ജാസ്മിൻ മാത്രമാണ് അവിടെ അർജുനെ എതിർത്ത് കണ്ടത്. മറ്റാരും എതിർത്തില്ലെന്ന് മാത്രമല്ല ആ സ്ഥലത്തിന് വേണ്ടി മത്സരിക്കാൻ പോലും ആരും ഉണ്ടായിരുന്നില്ല. പിന്നീടുള്ളത് നോരയാണ്. രണ്ടാം സ്ഥലത്തിന് വേണ്ടിയാണ് നോറ മത്സരിച്ചത്. പൊതുവായ കാര്യത്തിലും വ്യക്തിപരമായ കാര്യത്തിലും ഇടപെട്ടിട്ടുണ്ട് എന്നാണ് രണ്ടാം സ്ഥാനത്ത് നിൽക്കാനുള്ള തന്റെ യോഗ്യത നോറ പറഞ്ഞത്. എന്നാൽ അത് അപ്സരയും ജാസമിനും ശക്തമായി എതിർത്തു. ഒരു ടാസ്കിൽ പോലും നന്നായി കളിക്കാത്ത മത്സരത്തിയാണ് നോറ, വന്ന സമയം മുതൽ ഇമോഷണൽ ഡ്രാമ കളിച്ചു നിൽക്കുന്നു, വ്യക്തിപരമായ കാര്യങ്ങൾ വന്നാൽ മാത്രം ഇടപെടുന്ന വ്യക്തിയാണ് നോറ എന്നൊക്കെയാണ് നോരക്കെതിരെ മത്സരർഥികൾ പറഞ്ഞത്. അതോടെ രണ്ടാം സ്ഥലത്തേക്ക് ജിന്റോയുടെ പേര് നിർദേശിക്കപെടുകയും ജിന്റോ രണ്ടാം സ്ഥാനത്തേക്ക് എത്തുകയും ചെയ്യുന്നുണ്ട്. അവസാനം അഭിഷേക്, നന്ദന, അപ്സര, സിജോ എന്നിവരാണ്  ഒന്നാം സ്ഥാനത്തിന് വേണ്ടി വാദിച്ചത്. അവസാനം ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ അഭിഷേക് ഒന്നാം സ്ഥാനത്ത് എത്തുകയാണ്. അങ്ങനെ രണ്ട് ജിന്റോ മൂന്ന് അർജുൻ നാല് ശ്രീതു അഞ്ച് ഋഷി ആറ് സായി ഏഴ് അൻസിബ എട്ട് രസ്മിൻ ഒൻപത് നോറ പത്ത് ജാസ്മിൻ പതിനൊന്ന് സിജോ പന്ത്രണ്ട് അപ്സര പതിമൂന്ന് നന്ദന എന്നിങ്ങനെയാണ് റാങ്കിങ്‌ വന്നത്. ടാസ്കിനു ശേഷം ഒരു ട്വിസ്റ്റും അതിൽ ബിഗ്ഗ്‌ബോസ് ഒളിപ്പിച്ചു വെച്ചിരുന്നു. ഒന്നാം സ്ഥാനത്തെത്തിയ വ്യക്തി പതിനൊന്നാം ആഴ്ച്ചയിലെ ക്യാപറ്റനായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന് ബിഗ്ഗ്‌ബോസ് അറിയിക്കുകയും ചെയ്തു. സത്യത്തിൽ ടാസ്കിൽ സ്കോർ ചെയ്തത് സിജോയും ജാസ്മിനും നന്ദനയുമാണ്. സ്വന്തം സ്ഥാനങ്ങൾ മാത്രം നോക്കി മറ്റ് മത്സരാർത്ഥികൾ മിണ്ടാതിരിക്കുന്ന സ്മയങ്ങളിലും ഓരോ സ്ഥാനത്തിലും കയറിയവരെ ചോദ്യം ചെയ്യുകയും കിറു കൃത്യമായി മറുപടി നൽകുകയും ചെയ്യുന്നനുണ്ടായിരുന്നു ഈ മൂവരും. ടാസ്ക് കഴിഞ്ഞതിനു ശേഷവും മത്സരാര്ഥികളെല്ലാം അതിനെക്കുറിച്ചുള്ള ചർച്ചകൾ തന്നെയായിരുന്നു. മാത്രമല്ല ഈ ടാസ്‌കോടുകൂടി നന്ദനയും സായി കൃഷ്ണയും സിജോയും തമ്മിലുള്ള സൗഹൃദത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമായി. ഹൗസിൽ അത്യാവശ്യം ആരോഗ്യകരമായ സൗഹൃദം നിലനിർത്തിയിരുന്ന മത്സരാര്ഥികളായിരുന്നു നന്ദനയും സിജോയും സായി കൃഷ്ണയും. ടാസ്കിനിടയിലെ സിജോയുടെ സംസാരങ്ങൾ നന്ദനയെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്. മറു ഭാഗത്ത് ജാസ്മിനും അഭിഷേകും തമ്മിലും ചർച്ചകൾ നടത്തുന്നുണ്ട്. ഇതുവരെയും അഭിഷേക് ഒന്നാം സ്ഥാനത് വരേണ്ട ഒരു മത്സരാർത്ഥിയായി തനിക്ക് തോന്നിയിട്ടില്ല എന്നാണ് ജാസ്മിൻ വ്യക്തമാക്കിയത്. ജാസ്മിന്റെ ഈ അഭിപ്രായം എന്തൊകൊണ്ടും സത്യമാണെന്ന് പറയാം. കാരണം വന്ന സമയം അനാവശ്യമായി ഒരു പ്രശ്നമുണ്ടാക്കുകയും അതിനു ബിഗ്ഗ്‌ബോസ് യെൽലോ കാർഡ് നൽകുകയും ചെയ്തതോടെ അഭിഷേക് പിന്നെ ഇതുവരെ ബിഗ്ഗ്‌ബോസ് വീട്ടിൽ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് മാത്രമല്ല ബിഗ്ഗ്‌ബോസ് വീട്ടിൽ അങ്ങനൊരു വ്യക്തി ഉണ്ടോ എന്നുപോലും സംശയമായിരുന്നു. നന്നായി ചെയ്യാൻ കഴിയുമായിരുന്ന ഹോട്ടൽ ടാസ്കിൽ പോലും ഒന്നും ചെയ്യാതെ നിൽക്കുന്ന അഭിഷേകിനെയും കാണാമായിരുന്നു. അങ്ങനൊരു മത
്സരാർത്ഥിക്ക് ഒന്നാം സ്ഥാനത്തിന് അർഹതയുണ്ടോ എന്ന കാര്യം ചിന്തിക്കേണ്ടതുണ്ട്. അതുപോലെ തന്നെയാണ് മൂന്നാം സ്ഥാനത്തെത്തിയ അര്ജുന്റെയും നാലാം സ്ഥാനത്തെത്തിയ ശ്രീതുവിന്റെയും കാര്യവും. രണ്ടു പേരും ഒരു കൊമ്പൊയൊക്കെ സൃഷ്ടിക്കാൻ ശ്രമിച്ചതല്ലാതെ ഹൗസിൽ നടക്കുന്ന പ്രശ്നങ്ങൾ തങ്ങളെ ബാധിക്കുന്നതേയല്ല എന്ന ഒരു ആറ്റിട്യൂഡിലാണ് രണ്ടു പേരും നിന്നത്.  ഏതായാലും ഈ ടാസ്കിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ തുടർന്നുള്ള ദിവസങ്ങളിലും കാണാൻ സഹിക്കുമെന്ന് ചുരുക്കം

Suji

Entertainment News Editor

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

8 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

11 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago