പാതിരാത്രിയിൽ ശ്രീതുവിനെ പുറത്താക്കി ബിഗ്ഗ്‌ബോസ്; മിഡ് വീക്ക് എവിക്ഷൻ നടന്നു; അർജുന് ഗുണം ചെയ്യും 

Follow Us :

ബിഗ്ഗ്‌ബോസ് വീട്ടിൽ നിന്നും മിഡ് വീക്ക് ഈവിഷനിലൂടെ ശ്രീതു  പുറത്തായിരുന്നു എന്ന വർത്തകളാണ് ഇപ്പോൾ വരുന്നത്. രാത്രിയാണ് ശ്രീതുവിന്റെ ഈവിഷയം  നടന്നതെന്നും വിവരങ്ങളുണ്ട്.  ഒരു മിഡ് നൈറ്റ് എവിക്ഷനാണ് ശ്രീതുവിന് വേണ്ടി ബി​ഗ് ബോസ് ഒരുക്കിയിരുന്നത്. ആദ്യമായിട്ടാകും ഒരുപക്ഷെ ബി​ഗ് ബോസ് ​ഹൗസിൽ മിഡ് നൈറ്റ് എവിക്ഷൻ നടക്കുന്നത്. ഈ സീസണിലെ ഏറ്റവും വലിയ സേഫ് ​ഗെയിമർ ശ്രീതുവാണെന്നാണ് എല്ലാ പ്രേക്ഷകരുടെ അഭിപ്രായം.
ഹൗസിലെ മത്സരരാതികൾ 6 പേരായി എത്തിയതോടെ ഇനി മിഡ് വീക്ക് എവീക്ഷന് ഉണ്ടാകുമോ ഇല്ലയോ എന്ന ചോദ്യങ്ങളും ഉയർന്നുവന്നിരുന്നു. എവിക്ഷൻ ഉണ്ടെങ്കിൽ ശ്രീതു തന്നെയായിരിക്കും പുറത്തുപോകാൻ സാധ്യതയുള്ളത് എന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു. മാത്രമല്ല ശ്രീതു ഹൗസിൽ തുടരുകയും ശക്തരായ മത്സരാര്ഥികളെല്ലാം പുറത്തു പോകുകയും ചെയ്ത സാഹചര്യത്തിൽ ശ്രീതുവിനെ പുറത്താക്കണമെന്നായിരുന്നു ഒരു വിഭാഗം പ്രേക്ഷകരുടെ അഭിപ്രായം. കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ നടന്ന എവിക്ഷനിൽ സിജോ പുറത്താക്കുകയും ശ്രീതു ഹൗസിൽ തുടരുകയും ചെയ്തതോടെ ശ്രീതുവിന് നിരവധി വിമർശനങ്ങളും വരൻ തുടങ്ങിയിരുന്നു. ബി​ഗ് ബോസ് മെറ്റീരിയലേ അല്ലാത്ത ആളാണ് ശ്രീതു. വീട്ടിനുള്ളിൽ ആക്ടീവല്ലാത്ത മത്സരാർത്ഥി. സൗ​ഹൃദങ്ങളിലോ വഴക്കുകളിലോ ശ്രീതു ഇതുവരെ ഉണ്ടായിട്ടില്ല. അർജുനുമായുള്ള കോംബോ മാറ്റി നിർത്തിയാൽ കണ്ടന്റായി ഒന്നും ഇതുവരെയും പ്രേക്ഷകർക്ക് നൽകാത്ത മത്സരാർത്ഥി.

എന്നിട്ടും ശ്രീതു ‌‌ടോപ് സിക്സില് ഇടം പിടിച്ചത് എങ്ങനെയെന്നായിരുന്നു പ്രേക്ഷകർ ചോദിച്ചത്.  അർജുൻ-ശ്രീതു കോമ്പോ കാരണം മാത്രമാണ് ശ്രീതു ഇത്രയേറെ ദിവസങ്ങൾ ഹൗസിൽ തുടർന്നത്. അർജുൻ-ശ്രീതു കോമ്പോയ്ക്ക് ആരാധകർ ഏറെയായിരുന്നു. ശ്രീജുൻ എന്നാണ് ഇരുവരുടെയും കൊമ്പോയെ ആരാധകർ വിളിച്ചിരുന്നത്. ഈ  കോമ്പോ ഫാൻസിന്റെ ആരാധകരാണ് ശ്രീതുവിനെ വീട്ടിൽ പിടിച്ച് നിർത്തിയതും. ഫാമിലി വീക്കിൽ അമ്മ വന്നപ്പോൾ ശ്രീതുവിനോട് ഉറ്റയ്ക്ക് ​ഗെയിം കളിക്കാൻ ആവശ്യപ്പെട്ടുവെങ്കിലും ശ്രീതു രണ്ട് ദിവസം മാത്രമാണ് അമ്മയുടെ വാക്കുകൾക്ക് ചെവി കൊടുത്ത് നിന്നത്. ശേഷം വീണ്ടും കോമ്പോ പിടിച്ച് കളിക്കുന്നത് തുടർന്നു. സിജോ, അൻസിബ, നോറ അപ്സര പോലുള്ള ​ഗെയിം കളിക്കുന്ന മത്സരാർത്ഥികൾ പുറത്തായതും ശ്രീതുവിന്റെ കോമ്പോ ​ഗെയിം കാരണമാണെന്ന അഭിപ്രായവും പ്രേക്ഷകർക്കുണ്ട്. അതേസമയം  സീസൺ ഫൈവിൽ ഫിനാലെയ്ക്ക് ഒരു ദിവസം ശേഷിക്കെ മോഹൻലാൽ ഹൗസിൽ നേരിട്ടെത്തിയാണ് ആറ് മത്സരാർത്ഥികളിൽ നിന്നും ഒരാളെ പുറത്താക്കിയത്. അന്ന് മോഹൻലാൽ നടത്തിയ എവിക്ഷനിലൂടെ ഹൗസിൽ നിന്നും പുറത്തായത് സെറീനയായിരുന്നു. അതേസമയം ശ്രീതുവിന്റെ എവിക്ഷൻ നല്ല തീരുമാനം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം

അർജുൻ ഫാൻസ് മൂലം ശ്രീതു സേവായി റിഷി പുറത്താകുമോയെന്ന ഭയം പ്രേക്ഷകർക്കുണ്ടായിരുന്നു. നേരത്തെ എവിക്ടായി പോകണ്ട മത്സരാർത്ഥിയായിരുന്നു ശ്രീതു, ടോപ്പ് ടണ്ണിൽ പോലും നിൽക്കൻ ഒട്ടും അർഹതയില്ലാത്ത കൺടസ്റ്റന്റ് ആയിരുന്നു, ഈ സീസണിലെ ആദ്യത്തെ ഫെയർ എവിക്ഷൻ ശ്രീതുവിന്റേതാണെന്നും കമന്റുകളുണ്ട്. മാത്രമല്ല  ശ്രീതുവിന്റെ എവിക്ഷൻ ഗുണം ചെയ്യുന്നത് അര്ജുനനെന്നും വിലയിരുത്തലുകളുണ്ട്. ശ്രീതു പുറത്തായതിനാൽ കോമ്പോ ഫാൻസിന്റെ വോട്ടുകൾ ഇനിയുള്ള ദിവസങ്ങളിൽ അർജുന് ലഭിക്കും. നിലവിൽ മൂന്നാം സ്ഥാനമാണ് അനൗദ്യോഗിക പോളുകളിലടക്കം അര്ജുന് ഉണ്ടായിരുന്നത്. ഇനി വോട്ടുകൾ കൂടുന്നതോടെ അർജുന്റെ ഗ്രാഫ് ഉയരാനും സാധ്യതകൾ ഏറെയാണ്. അതോടെ ജാസ്മിന് ലഭിക്കാൻ സാധ്യതയുള്ള രണ്ടാം സ്ഥാനം അര്ജുന് കൊണ്ടുപോകുമോ എന്ന ഭയവും ജാസ്മിൻ ആരാധകരിലുണ്ട്. ഏതായാലും ശ്രീതുവിന്റെ ഈവിഷ അവസാനനിമിഷത്തിലെ ഫൈനൽ ഫൈവ് മത്സരാർത്ഥികളെ വരെ മാറ്റിമറിക്കാനുള്ള സാധ്യതയാണുള്ളത്. ജിന്റോ ജാസ്മിൻ തുടങ്ങിയവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ വരാൻ സാധ്യതയുള്ളവർ. ഞായറാഴ്ചയാണ് ഷോയുടെ ഗ്രാൻഡ് ഫിനാലെ നടക്കുന്നത്.