ബിഗ് ബോസ് മലയാളം സീസൺ 6 ഫിനാലെക്ക് ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ഉള്ളത്

bigg boss grand finale
bigg boss grand finale
Follow Us :

ബിഗ് ബോസ് മലയാളം സീസൺ 6 ഫിനാലെക്ക് ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ഉള്ളത്. വിന്നർ ആരാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ . ജാസ്മിൻ, ജിന്റോ , അർജുൻ, ഋഷി, അഭിഷേക് എന്നിവരാണ് നിലവിൽ ടോപ് 5 ൽ ഉള്ളത്. അതേസമയം ഇത്തവണ സീസൺ 6 കപ്പ് കൊണ്ടുപോകുക ജിന്റോയാണെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. എന്തുകൊണ്ടാണ് ജിന്റോ കപ്പ് നേടാൻ അർഹനെന്നും ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പിൽ വിശദമാക്കുന്നുണ്ട്. ജിന്റോ എന്ന വ്യക്തി ആദ്യമായി ബിഗ് ബോസിൽ വന്നപ്പോൾ അയാളെ കളിയാക്കി ആദ്യ ദിവസം പോസ്റ്റ്‌ ഇട്ട ഒരാൾ ആയിരുന്നു ഞാൻ. ആദ്യം എനിക്ക് ചെറിയ ഇഷ്ടം തോന്നിയത് റോക്കിയേ ആയിരുന്നു. പിന്നീട്, സിജോ, ജാസ്മിൻ എന്നിവരോട് ആദ്യം കുറച്ച് താല്പര്യം തോന്നിയെങ്കിലും മുന്നോട്ട് പോയപ്പോൾ, അത് മാറി… പിന്നെ സിബിൻ വന്നപ്പോൾ ഒരു ഓളം ഉണ്ടായിരുന്നു. എന്നാൽ അപ്പോഴെല്ലാം, ഒരാൾ മറ്റൊരുടെയും ശ്രദ്ധ പിടിക്കാതെ, അവിടെ ബുദ്ധികൊണ്ട് കരുക്കൾ നീക്കി, ബിഗ് ബോസ്സിന്റെ കിരീടം നേടാനുള്ള കളികൾ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ആദ്യ ദിവസം മുതലേ ഒരാളുടെ അന്തം ഫാൻ ആവുക എന്ന ലോജിക്കിനോട് എനിക്ക് ഒട്ടും യോജിക്കാൻ ആവില്ല. ജിന്റോയുടെ തന്നെ എനിക്ക് ഇഷ്ടപെടാത്ത കാര്യങ്ങളും ബിബിയിൽ ഉണ്ടായിട്ടുണ്ട്. ഒറ്റ ദിവസം കൊണ്ട് തോന്നിയത് അല്ല. ജിന്റോ എന്ന വ്യക്തിയോടുള്ള ഇഷ്ടം. ജിന്റോ എന്തുകൊണ്ട് ബിബി വിന്നർ ആവണം എന്ന് ചോദിച്ചാൽ, അതിനു എനിക്ക് പറയാനുള്ള കാരണങ്ങൾ ആണ് താഴെ കൊടുത്തിരിക്കുന്നത്. 1. പൊതുവെ ബിബി ഷോ ഒരു പ്രസംഗമത്സരം ആണെന്നും വട്ടമേശ സമ്മേളനവും ചാനൽ ചർച്ചയുമാണെന്നൊക്കെ പലർക്കും തെറ്റി ധാരണയുണ്ട്. അതുകൊണ്ട് തന്നെ ഏറ്റവും നന്നായി സംസാരിക്കുന്ന ആളാവണം കപ്പ്‌ അടിക്കേണ്ടത് എന്നും ചിലർക്ക് ധാരണയുണ്ട്. എന്നാൽ ബിബി എന്നത് ഒരു അതിജീവന മത്സരം ആണ്. നമുക്ക് അന്യമായ ഒരു സാഹചര്യത്തിൽ അന്യരായ ചില ആളുകളുടെ നടുവിൽ, നമ്മുടെ കംഫോർട്ട് സോണിന്റെ പുറത്ത്, നമുക്ക് എങ്ങനെ അതിജീവിക്കാൻ പറ്റും എന്നുള്ളതാണ് ഈ ഷോയുടെ മാനദന്ധം. അങ്ങനെ നോക്കിയാൽ, അതിജീവിക്കാൻ വേണ്ടി എപ്പോഴും വായിട്ട് അടിക്കണം എന്നില്ല. മൗനം വിദ്വാനു ഭൂഷണം. ഇവിടെ കളിക്കേണ്ടത് ബുദ്ധികൊണ്ടാണ്. നാക്ക് കൊണ്ട് മാത്രം അല്ല. 2. ബിബി ഒരു വോട്ടിങ് അടിസ്ഥാന മത്സരം ആണ്. അവിടെ ജയിക്കുക ഏറ്റവും കൂടുതൽ ജനപ്രിയൻ ആയ വ്യക്തി ആവും. വെറുതെ ജനങ്ങൾ ഒരാൾക്ക് വോട്ട് കൊടുക്കില്ല. അയാളെ ജനങ്ങൾക്ക് ഇഷ്ടപ്പെടണം. അങ്ങനെ ഒരു ഇഷ്ടം ജനങ്ങൾക്ക് തോന്നാനും തോന്നിപ്പിക്കാനും ജിന്റോയ്ക്ക് കഴിഞ്ഞു. ജാസ്മിൻ എന്ന വ്യക്തി ഗെയിം കളിച്ചു. പക്ഷെ പ്രേക്ഷകരുടെ ഇഷ്ടം നേടാൻ മറന്നു.

3. അയാൾ അവിടെ നേരിട്ട ഒറ്റപ്പെടലും പരിഹാസങ്ങളും നമ്മൾ കണ്ടതാണ്.ചിലതൊക്കെ പുള്ളിയുടെ ട്രിഗ്ഗർ ഗെയ്മും സ്ട്രാറ്റെജിയും ആയിരുന്നു. പക്ഷെ ജിന്റോ ഇട്ട ചൂണ്ടയിൽ അവർ വീണു. അയാൾക്ക് കിട്ടേണ്ട സ്ക്രീൻ സ്പേസ് അയാൾ അവരിലൂടെ തന്നെ ഉണ്ടാക്കി എടുത്തു. 4. ജാസ്മിൻ ഹേറ്റേഴ്‌സ് മാത്രമാണ് ജിന്റോയുടെ ഫാൻസ്‌ എന്നൊരു ഊതി വീർപ്പിച്ച ബലൂൺ പലരും അടിച്ചു വിടുന്നുണ്ട്. ഇത് രണ്ടു പേർ 100 ദിവസം കളിച്ച കളി അല്ല. ജാസ്മിൻ അല്ലാതെ വേറെ 24 പേർ ഷോയിൽ വന്നുപോയിട്ടിട്ടുണ്ട്. അവരിൽ ഒരാൾ മാത്രമാണ് ജിന്റോ. ജാസ്മിൻ ഹേറ്റേഴ്സിന് ജിന്റോയ്ക്ക് പകരം ബാക്കി പേരിൽ ആരെയെങ്കിലും സപ്പോർട്ട് ചെയ്‌താൽ പോരായിരുന്നോ? 5. അയാൾ മൗനം പാലിക്കേണ്ട സമയത്ത് മൗനം പാലിച്ചു. ഒളിക്കേണ്ട സമയത്ത് ഒളിച്ചു. കുതിക്കേണ്ട സമയത്ത് കുതിച്ചു. കളിക്കേണ്ട സമയത്ത് കളിച്ചു. ഇതിനാണ് ഔചിത്യം എന്ന് പറയുന്നത്. അത് അയാൾക്ക് ഉണ്ട്. മറ്റു പലർക്കും ഇല്ലാതെ പോയതും അതാണ്’, പോസ്റ്റിൽ പറയുന്നത്. ഈ പോസ്റ്റിനു താഴെ ജിന്റോ അനുകൂല കമന്റുകളാണ് ഏറെയും. എന്നാൽ ഇതിനിടയിലും ചില വിമർശകരും ഉണ്ട്.