അവരെത്തി !! ബിഗ്ഗ് ബോസ്സിൽ ഇനി ചെറിയ കളികൾ അല്ല!! കളികൾ വേറെ ലെവൽ !!!

ബിഗ്ഗ് ബോസ്സിൽ നിരന്തരം നടന്നുകൊണ്ടിരുന്ന മഞ്ജു രജിത് പ്രശനം കാരണം പ്രേക്ഷകരുടെ ആവശ്യപ്രകാരം മഞ്ജുവിനെ ബിഗ്ഗ് ബോസ്സ് പുറത്താക്കിയിരുന്നു. അതിനു ശേഷം നാടകീയ രങ്ങളാണ് ബിഗ്ഗ് ബോസ്സിൽ അരങ്ങേറിയത്. പ്രേക്ഷകർ അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കുകയാണ്. ബിഗ് ബോസ് പ്രേക്ഷകരെ രസിപ്പിച്ചും അമ്ബരപ്പിച്ചും ആവേശം കൊള്ളിച്ചും അങ്ങനെ അന്‍പതാം ദിനത്തില്‍ എത്തി. ഉദ്വേഗജനകമായ അന്‍പത് ദിവസങ്ങള്‍. പാതി പിന്നിട്ട ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടു ഹാഫ് സെഞ്ചുറി ദിനത്തില്‍ പ്രേക്ഷകര്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും സമ്മാനിച്ചത് വലിയ സര്‍പ്രൈസുകളാണ്. കൂടുതല്‍ ഞെട്ടിയത് മത്സരാര്‍ത്ഥികള്‍ തന്നെയാണ്. വളരെ രസകരവും നാടകീയവുമായ രംഗങ്ങളാണ് കഴിഞ്ഞ എപ്പിസോഡില്‍ പ്രേക്ഷകര്‍ കണ്ടത്. പോയവര്‍ തിരിച്ചെത്തുകയും പുതിയ ആള്‍ക്കാര്‍ വന്നുചേരുകയും ചെയ്ത അപൂര്‍വ നിമിഷങ്ങളാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്.

ഒടുവില്‍ രണ്ടാഴ്ചത്തെ അജ്ഞാത വാസത്തിനു ശേഷം കണ്ണിനസുഖം ബാധിച്ച്‌ മാറിനിന്നവരില്‍ മൂന്നുപേര്‍ തിരിച്ചെത്തി.ഇതായിരുന്നു മത്സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസ് നല്‍കിയ ആദ്യത്തെ സര്‍പ്രൈസ്. സുജോ മാത്യു, അലക്‌സാന്‍ഡ്ര രഘു എന്നിവരായിരുന്നു തിരിച്ചുവന്നത്. എലീനയും ദയ അശ്വതിയും ഇനിയും തിരിച്ചെത്തിയിട്ടില്ല. തുടര്‍ന്ന് തിരിച്ചെത്തിയവര്‍ പരസ്പ്പരം വിശേഷങ്ങള്‍ പങ്കുവെക്കുകയും ആഹ്ലാദം പങ്കിടുകയും ചെയ്തു. ഇതിനുമുന്‍പ് തന്നെ മോഹന്‍ ലാല്‍ മത്സരാര്‍ത്ഥികള്‍ക്കായി മറ്റൊരു സര്‍പ്രൈസിന്റെ സൂചന നല്‍കിയിരുന്നു. അന്‍പതാം എപ്പിസോഡിന്റെ ആഘോഷങ്ങളുടെ ഭാഗമായി പാട്ടുകാര്‍ എത്തുന്നു എന്നായിരുന്നു മോഹന്‍ ലാല്‍ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയ സൂചന. തുടര്‍ന്ന് മത്സരാര്‍ത്ഥികള്‍ക്കായി ബിഗ് ബോസ് നല്‍കിയ കേക്ക് മരിച്ചതിനുശേഷം ഏവരും പാട്ടുകാര്‍ക്കായി കാത്തിരുന്നു.

തുടര്‍ന്നെത്തിയവരെ കണ്ട മത്സരാര്‍ത്ഥികള്‍ ഞെട്ടി. സഹോദരിമാരായ അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവരായിരുന്നു ഇന്‍സ്ട്രുമെന്റസുകാരുടെ അകമ്ബടിയോടെ അകത്തെത്തിയത്. എല്ലാവരും ഇരുവരെയും സ്വാഗതം ചെയ്തു. തുടര്‍ന്നാണെയിരുന്നു ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കിടയില്‍ വലിയൊരു ബോംബ് പൊട്ടിച്ചത്.ഇരുവരും മത്സരാര്‍ഥികളാണെന്ന വിവരം ബിഗ് ബോസ് ഹൗസ് മെമ്ബേഴ്‌സിനെ അറിയിക്കുകയായിരുന്നു.മറ്റൊരു സര്‍പ്രൈസും പിന്നാലെ വന്നു. അമൃതയും അഭിരാമിയും രണ്ട് വ്യക്തികള്‍ ആണെങ്കിലും ബിഗ് ബോസിലെ ടാസ്‌കുകളിലും നോമിനേഷനുകളിലും അവര്‍ ഒറ്റ മത്സരാര്‍ഥി ആയിട്ടാകും പരിഗണിക്കപ്പെടുക എന്ന വിവരമായിരുന്നു അത്. ‘അമൃതയും അഭിരാമിയും ഇവിടെ എത്തിയിരിക്കുന്നത് ഒരു പുതിയ പ്രത്യേകതയുമായാണ്. രണ്ട് വ്യക്തികള്‍ ആണെങ്കിലും നോമിനേഷനിലും ടാസ്‌കുകളിലുമെല്ലാം ഇവര്‍ രണ്ടുപേരും ഒരു മത്സരാര്‍ഥി ആയിട്ടായിരിക്കും കണക്കാക്കപ്പെടുക’, ബിഗ് ബോസ് അനൗണ്‍സ് ചെയ്തു. കൗതുകത്തോടെയാണ് വീട്ടിലെ മറ്റംഗങ്ങള്‍ ഈ അനൗണ്‍സ്‌മെന്റ് കേട്ടിരുന്നത്.

ഏഷ്യാനെറ്റിന്റെ ‘ഹലോ കുട്ടിച്ചാത്തന്‍’ എന്ന പരമ്ബരയിലൂടെ മിനിസ്‌ക്രീനിലെ ബാലതാരം എന്ന നിലയിലാണ് അഭിരാമി സുരേഷിനെ മലയാളികള്‍ ആദ്യം കാണുന്നത്, . പിന്നീട് ഗായിക അമൃത സുരേഷിന്റെ അനുജത്തി എന്ന നിലയിലും അഭിരാമിയെ മലയാളികള്‍ വേദികളില്‍ കണ്ടു. ഏഷ്യാനെറ്റിന്റെ തന്നെ ജനപ്രിയ മ്യൂസിക് റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗറില്‍ അമൃത മത്സരാര്‍ഥിയായി എത്തിയപ്പോള്‍ മത്സരിക്കാനല്ലെങ്കിലും അഭിരാമിയും ആ വേദിയില്‍ എത്തിയിരുന്നു.വേദിയില്‍ അഭിരാമി പാടുകയും ചെയ്തിരുന്നു. അമൃതയും അഭിരാമിയും ആരംഭിച്ച മ്യൂസിക് ബാന്‍ഡ് ‘അമൃതം ഗമയ’ വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ അനേകം വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ച്‌ ഇതിനകം ജനപ്രീതി നേടിയിട്ടുണ്ട്.

ഏഷ്യാനെറ്റ് റിയാലിറ്റി ഷോ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. 2010ല്‍ ഷോയില്‍ മത്സരാര്‍ത്ഥിയായി അമൃതയെത്തി. ഏറെ ശ്രദ്ധേയയാ മത്സരാര്‍ത്ഥിയായിരുന്നു അവര്‍. സീസണില്‍ സ്പെഷ്യല്‍ ഗസ്റ്റായി വന്ന ചലച്ചിത്ര താരം ബാലയുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. നേരത്തെ ചില ചിത്രങ്ങളില്‍ ഗാനാലാപനം നടത്തിയെങ്കിലും വിവാഹ മോചനത്തിന് ശേഷമാണ് അമൃത പിന്നണി ഗാന രംഗത്ത് സജീവമാകുന്നത്. കരിയര്‍ കെട്ടിപ്പടുത്തു തുടങ്ങിയ അമൃത നിരവധി ആല്‍ബങ്ങളിലൂടെയും ശ്രദ്ധനേടി.ഇതിന്‍റെ തുടര്‍ച്ചയായിരുന്നു അമൃതംഗമയ എന്ന മ്യൂസിക്കല്‍ ബാന്‍ഡ്. സംഗീത രംഗത്തെ മാറ്റങ്ങളറിഞ്ഞുള്ള അവതരണം കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ പെട്ടെന്ന് സ്ഥാനം പിടിക്കാന്‍ അമൃതംഗമയയ്ക്ക് കഴിഞ്ഞു.

ഏതായാലും കണ്ണിനസുഖം ബാധിച്ചവരും പുതിയ മത്സരാര്‍ത്ഥികളും കുടി തിരിച്ചെത്തിയതോടെ ഇനി ബിഗ് ഹൗസില്‍ പോര് മുറുകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഏറെ നാളായി ശോകമൂകമായ നിലയില്‍ ആയിരുന്നു ബിഗ് ബോസ് ഹൌസ്. ശകതയായ മത്സരാര്‍ത്ഥിയായ മഞ്ജു പത്രോസ് കൂടി വിടപറഞ്ഞതോടെ രജിത്ത് കുമാറിന്റെ മുഖ്യ എതിരാളിയും പുറത്തായിക്കഴിഞ്ഞു. എന്തൊക്കെയാണ് ഇനി ബാക്കിയുള്ള പകുതി ദിനങ്ങളില്‍ സംബജാവിക്കുക എന്ന് കാത്തിരുന്നു കാണാം.

Rahul

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

3 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago