ബിഗ് ബോസ് ഷോയുടെ ഹിന്ദിയിലെ ഒടിടി പതിപ്പിന് പുതിയ അവതാകരൻ. ആദ്യ സീസണില്‍ സംവിധായകന് കരണ്‍ ജോഹറും രണ്ടാം സീസണില്‍ സല്മാന് ഖാനും ആണ് നേരത്തെ അവതാരകരായി എത്തിയത്. മൂന്നാം സീസണ് ഈ മാസം ആണ് തുടക്കം കുറിക്കുന്നത്. സല്മാന് ഖാന് ഇക്കുറി ബിഗ് ബോസ് ഒടിടി പതിപ്പില്‍ നിന്നും മാറുമെന്ന് നേരത്തെ ഉറപ്പായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ അവതാരകനെ കുറിച്ച് പ്രഖ്യാപനം വരുന്നത്.
സല്മാന് ഖാന് പകരം നടന് അനില്‍ കപൂര്‍ ആണ് ഷോയുടെ അവതാരകനായി ഇത്തവണ എത്തുന്നത്. ജിയോ സിനിമ അനില്‍ കപൂറിന്റെ ബിഗ് ബോസിലേക്കുള്ള വരവ് പ്രഖ്യാപിച്ച് കഴിഞ്ഞു. ആരെന്ന് എല്ലാവര്ക്കും മനസിലാവുന്ന തരത്തിലുള്ള അനില്‍ കപൂറിന്റെ ചിത്രങ്ങളാണ് ജിയോ സിനിമ പുറത്ത് വിട്ടിരിക്കുന്നത്. എന്നാൽ, മുഖം കൃത്യമായി വ്യക്തമാക്കാതെ സർപ്രൈസ് ഒളിപ്പിച്ചിട്ടുമുണ്ട്.
“നിഴല്‍ച്ചിത്രത്തില്‍ ഇതിലും സുന്ദരനായ ഒരു അവതാരകനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ”, എന്നാണ് ചിത്രങ്ങള്‍ക്ക് ജിയോ സിനിമ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. എ ആര് മുരുഗദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദറിലാണ് സല്മാന് ഇനി അഭിനയിക്കുക. സിനിമയുടെ തിരക്ക് കാരണമാണ് സൽമാൻ ഷോയിൽ നിന്ന് മാറുന്നതെന്നാണ് റിപ്പോർട്ടുകൾ.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…