ജാസ്മിനെ കൂട്ടിലാക്കി പുറത്താക്കി ബിഗ്ഗ്‌ബോസ്; ലക്ഷ്മിപ്രിയയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ചിരിപ്പിച്ച എവിക്ഷൻ 

Follow Us :

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ആരംഭിച്ചത് മുതൽ ഷോയ്ക്ക് ഏറ്റവും കൂടുതൽ കണ്ടന്റുകൾ നൽകിയിട്ടുള്ളതും ഊർജ്വസ്വലതയോടെ കളിച്ചിട്ടുള്ളതുമായ മത്സരാർത്ഥിയായിരുന്നു ജാസ്മിൻ ജാഫർ. തുടക്കം മുതൽ ഫൈനലിസ്റ്റായി പലരുടെയും പ്രഡിക്ഷൻ ലിസ്റ്റിൽ ജാസ്മിൻ എന്നപേര് ഇടംപിടിച്ചിരുന്നു. എന്നാൽ ഫൈനൽ ഫൈവിൽ എത്തിയെങ്കിലും മൂന്നാം സ്ഥാനം വരെ എത്താനെ ജാസ്മിന് സാധിച്ചുള്ളു. ജനപിന്തുണയുടെ കുറവ് മൂലം മൂന്നാം സ്ഥാനം കൊണ്ട് ജാസ്മിന് തൃപ്തിപ്പെടേണ്ടി വന്നു. ജാസ്മിനും ജിന്റോയുമായിരിക്കും മോഹൻലാലിൻറെ കൈപിടിച്ച് വേദിയിലേക്ക് എത്തുന്നത് എന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്. പക്ഷെ അവസാന ആഴ്ചകളിൽ അർജുന് വലിയ രീതിയിൽ ജനപിന്തുണ കൂടിയതും ഗബ്രിയുടെ റീഎൻട്രിയുമെല്ലാമാണ് ജാസ്മിന് തിരിച്ചടിയായത്. അതേസമയം വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു ജാസ്മിന്റെ എവിക്ഷൻ ബി​ഗ് ബോസ് ഒരുക്കിയിരുന്നത്. അഭിഷേക് നാലാം സ്ഥാനം നേടി വീടിന്റെ പടിയിറങ്ങിയതോടെ ഹൗസിൽ അർജുനും  ജിന്റോയും ജാസ്മിനും അടങ്ങുന്ന ടോപ്പ് ത്രീ മാത്രമായി. ശേഷം ​ഗാർഡൺ ഏരിയയിൽ ഒരുക്കിയിരിക്കുന്ന ഇരുമ്പഴി കൂട്ടിൽ കയറി ഇരിക്കാൻ‌ മൂന്നുപേരോടും ബി​ഗ് ബോസ് നിർദേശിച്ചു. ശേഷം പ്രധാന വാതിൽ തുറന്ന് കുറച്ച് മല്ലന്മാർ ​ഗാർഡൺ ഏരിയയിലേക്ക് ഇരുമ്പ് ദണ്ഡുമായി കയറി വന്നു. ആദ്യം ജിന്റോയെ എടുത്ത് കൊണ്ടുപോകുന്നതായാണ് മല്ലന്മാർ കാണിച്ചത്. എന്നാൽ പ്രധാന വാതിലിന് സമീപം എത്തും മുമ്പ് ജിന്റോയുടെ കൂട് നിലത്തുവെച്ചു. ഒരു നിമിഷം എവിക്ടായി പോകാൻ പോകുന്ന മത്സരാർത്ഥി ജിന്റോയാണെന്ന് കരുതി വേദിയിലിരുന്ന മറ്റ് മത്സരാർത്ഥികൾ പോലും ഒരു നിമിഷം പകച്ചു നിന്നു.

എന്നാൽ പിന്നീട് ജാസ്മിനെ അടച്ചിട്ടിരുന്ന കൂടുമായി മല്ലന്മാർ പ്രധാന വാതിലിലൂടെ പുറത്തേക്ക് പോക്കുകയായിരുന്നു. മല്ലന്മാർ അടുത്ത് വരുന്നുവെന്ന് മനസിലായപ്പോൾ തന്നെ എവിക്ടായി പുറത്തേക്ക് വരാൻ മനസുകൊണ്ട് ജാസ്മിൻ തയ്യാറെടുത്തിരുന്നുവെന്ന് ജാസ്മിന്റെ പെരുമാറ്റത്തിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. മാത്രമല്ല ജാസ്മിന്റെ ഇത്തരത്തിലുള്ള ഒരു എവിക്ഷൻ സോഷ്യൽ മീഡിയയിലടക്കം വയറലാകുന്നുണ്ട്. ബിഗ്ഗ്‌ബോസ് സീസൺ  ഫോറിലെ ലക്ഷ്മിപ്രിയയുടെ എവിക്ഷനുമായി താരതമ്യം ചെയ്താണ് മിക്കവരും ജാസ്മിനെ ട്രോളുന്നത്. സീസൺ ഫോറിലെ ലക്ഷ്മിപേറിയയുടെ എവിക്ഷന് ശേഷം ഏറ്റവും കൂടുതൽ ചിരിപ്പിച്ച പുറത്താകൽ ജാസ്മിന്റെതാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. ഋഷിയുടെ എവിക്ഷനും ജാസ്മിന്റെ എവിക്ഷനും വളരെ മോശമാക്കി അവിടെ നൂറു ദിവസം നിന്ന് കോൺടെന്റ് തന്ന അവരോട് കുറച്ച മാന്യതയോടെ പെരുമാറാമായിരുന്നു എന്നാണ് ഒരാൾ കുറിച്ചത്. അതേസമയമ് ജാസ്മിന്റെ എവിക്ഷൻ നടക്കുന്ന സമയത്ത് പ്രർത്ഥനയോടെയാണ് ജാസ്മിന്റെ പിതാവ് ജാഫറും സഹോദരനും സുഹൃത്ത് രസ്മിനുമെല്ലാം ഇരുന്നത്. ജാസ്മിൻ ടോപ്പ് ടുവിൽ വരുമെന്നും കപ്പുയർത്തുമെന്നുമുള്ള പ്രതീക്ഷ ഏറെയുണ്ടായിരുന്ന മത്സരാർത്ഥിയായിരുന്നു രസ്മിൻ.

എവിക്ടായി ​ഗ്രാന്റ് ഫിനാലെ വേദിയിലേക്ക് വന്ന ജാസ്മിൻ നിറകണ്ണുകളോടെയാണ് അവതാരകൻ മോഹൻലാലിന്റെ ചോ​ദ്യങ്ങളോട് പ്രതികരിച്ചത്. ഗബ്രിയും രസ്മിനുമായിരുന്നു ഹൗസിൽ തനിക്കേറെ പിന്തുണ നൽകിയതെന്ന്  ഏവരോടും നന്ദി പറയുന്നതിനിടെ ജാസ്മിൻ പറഞ്ഞു. ഗ്രാന്റ് ഫിനാലെ കാണാനെത്തിയ സഹോദരനെ കണ്ടാണ് ജാസ്മിൻ ഏറെയും കരഞ്ഞത്. നൂറ് ദിവസം എല്ലാ പ്രശ്നങ്ങളോടും പൊരുതി ഹൗസിൽ നിന്ന ജാസ്മിൻ  ഒരു ഫൈറ്ററാണെന്ന് മോഹൻലാൽ പറഞ്ഞത്. സെക്കന്റ് റണ്ണറപ്പ് ട്രോഫിയുമായി വേദിവിട്ടിറങ്ങിയശേഷം ജാസ്മിൻ ആദ്യം ഓടി ചെന്നത് സഹോദരന് അരികിലേക്കാണ്. ഇരുവരും ഏറെ കെട്ടിപിടിച്ചും  ചുംബിച്ചും സന്തോഷം പങ്കിട്ടു. ഫാമിലി റൗണ്ടിൽ ജാസ്മിന്റെ  മാതാപിതാക്കൾ മാത്രമാണ് ഹൗസിലേക്ക് താരത്തെ കാണാൻ വന്നത്. അതുകൊണ്ട് തന്നെ സഹോദരനെ കാണാനായി കാത്തിരിക്കുകയായിരുന്നു ജാസ്മിൻ. അതേസമയം ജാസ്മിൻ രണ്ടാം സ്ഥാനം അർഹിച്ചിരുന്നുവെന്നാണ് ജാസ്മിന്റെ എവിക്ഷനുശേഷം വന്ന ഏറെയും പ്രേക്ഷക പ്രതികരണം. കാരണം കണ്ടന്റ് നൽകുന്നതിലും ഷോയെ ലൈവാക്കി നിർത്തുന്നതിലും പ്രധാന പങ്കുവഹിച്ചത് ജാസ്മിനായിരുന്നു. രണ്ടാം സ്ഥാനത്ത് വന്ന അർജുൻ കാര്യമായ കണ്ടന്റുകൾ ഒന്നും നൽകിയില്ലെന്നും ഹൗസിൽ ആക്ടീവല്ലയിരുന്നുവെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. തുടക്കം മ്യുത്താൽ ജാസ്മിന് ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ ലഭിക്കുമെന്ൻയിരുന്നു പ്രേക്ഷകരുടെ വിലയിരുത്തൽ. എന്നാൽ ജാസ്മിൻ പല കാരണങ്ങൾ കൊണ്ട് രണ്ടാം സ്ഥാനത്ത് നിന്നും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.