മോഹൻലാലിന് വേണ്ടി ബിഗ്ഗ്‌ബോസ് ഒരുക്കിയ വമ്പൻ സർപ്രൈസ്; എവിക്ഷൻ നാളെ

ബിഗ് ബോസ് മലയാളം സീസൺ സിക്സിൽ ഒരു സ്പെഷ്യൽ വീക്കൻഡ് എപ്പിസോഡാണ് കഴിഞ്ഞ ദിവസം നടന്നത്. മോഹൻലാലിൻറെ പിറന്നാൾ ദിവസമായ മെയ്‌ 21നിരവധി സർപ്രൈസുകളാണ് ലാലേട്ടനുവേണ്ടി ഏവരും ഒരുക്കിയത്. കേക്ക് കട്ടിങ്ങും പിറന്നാൾ ആശംസകളും, പാട്ടും, മത്സരാർത്ഥികളുടെ ഡാൻസ് പെർഫോമൻസും എല്ലാം ചേർന്നതായിരുന്നു കഴിഞ്ഞ എപ്പിസോഡ്. ലാലേട്ടന്റെ പിറന്നാൾ വിശേഷം മാത്രമായിരുന്നു എപ്പിസോഡിൽ മുഴുവൻ. ഇത്തരത്തിലുള്ള സർപ്രൈസുകൾ ലാലേട്ടന് ഒരുക്കാൻ വേണ്ടിയാണ് ശനി ഞായർ ദിവസങ്ങളിൽ നടത്തേണ്ടിയിരുന്ന വെയ്ക്കാൻ എപ്പിസോഡ് പിറന്നാൾ ദിനത്തിലേക്ക് മാറ്റി വെച്ചത്. സ്പെഷ്യൽ എപ്പിസോഡ് ആയതുകൊണ്ട് തന്നെ ആങ്കർ ചെയ്യാൻ രഞ്ജിനി ഹരിദാസ് കൂടി എത്തിയതോടെ സംഭവം കളറായിരുന്നു. ബിഗ്ഗ്‌ബോസ് മലയാളം സീസൺ ഒന്നിലെ മല്സരാര്ഥിയായിരുന്നു രഞ്ജിനി ഹരിദാസ്. ഗസ്റ്റായി ഈ സീസണിൽ സാബുമോനും ശ്വേതാ മേനോനും വന്നപ്പോഴും രഞ്ജിനിയുടെ പേര് കേൾക്കുന്നുണ്ടായിരുന്നു. സീസൺ വണ്ണിലെ സ്ട്രോഗസ്റ്റ് മത്സരാർത്ഥി ആയതുകൊണ്ട് തന്നെ രഞ്ജിനി വന്നാൽ അടിപൊളിയാക്കുമെന്നും രഞ്ജിനി ആയിരുന്നേൽ പൊളിക്കുമെന്നുമൊക്കെ. ഏതായാലും ഇപ്പോൾ രഞ്ജിനി ഗസ്റ്റായിട്ടല്ല ആങ്കർ ആയിട്ടാണ് എത്തിയിരിക്കുന്നത്. പിന്നീട് ബര്ത്ഡേ സെലിബ്രേഷൻ സ്റ്റാർട്ട് ചെയ്യുന്നുണ്ട് കേക്ക് കട്ടിങ് വിജയ് യേശുദാസിന്റെ ഒരു പെർഫോമൻസ് ഉണ്ടായിരുന്നു അങ്ങനെ ലാലേട്ടന് ഒരുപാട് സർപ്രൈസുകൾ നിറഞ്ഞ ഒരു എപ്പിസോഡ് ആയിരുന്നു കഴിഞ്ഞ ദിവസത്തേത്.

ലാലേട്ടന്റെ കൈയക്ഷരം ഇനി ഡിജിറ്റൽ ഫോണ്ട് രൂപത്തിൽ ആക്കി എ ടൺ ഫോണ്ട് ലോഞ്ച് ചെയ്യുന്നുണ്ട്. കഴിഞ്ഞ സീസണിലെ പറഞ്ഞിരുന്നു ഏട്ടൻ ഫോണ്ട് ലോഞ്ച് ചെയ്യുന്നുണ്ടെന്ന്. ഈ ഒരു സീസണിൽ അത് ലോഞ്ച് ചെയ്തിരിക്കുകയാണ്. ലാലേട്ടന്റെ ഹാൻഡ്‌റൈറ്റിങ്ങിൽ നമുക്കിനി ഫോണ്ട് യൂസ് ചെയ്യാൻ സാധിക്കും. കൂടാതെ ഏഷ്യാനെറ്റ് മൂവീസും ക്ലബ് എഫ് എം ചേർന്ന് സംഘടിപ്പിച്ച ” സിനിമ കഥ ” എന്ന് പറഞ്ഞ് ഒരു ഓഡിയോ കഥയും മോഹന്ലാലിന് മുമ്പിൽ അവതരിപ്പിക്കുന്നുണ്ട്. അതൊക്കെയായിരുന്നു എപ്പിസോഡിൽ മെയിൻ ആയിട്ടുണ്ടായിരുന്നത്. ഇനി ബിഗ്ഗ്‌ബോസ് ഹൗസിലേക്ക് വരുമ്പോൾ വളരെ കുറച്ച് കാര്യങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത് ബാക്കിയെല്ലാം ബര്ത്ഡേ സെലിബ്രേഷന്സ് മാത്രമായിരുന്നു. ആദ്യം തന്നെ എല്ലാ മത്സരാര്ഥികളും ലാലേട്ടന് പിറന്നാൾ ആശംസകൾ നേരുന്നുണ്ട്. മോഹൻലാലിൻറെ ഫോട്ടോ ധരിച്ച ടീ ഷർട്ട് ആയിരുന്നു ബിഗ്ഗ്‌ബോസ് മത്സരാർത്ഥികൾ ധരിച്ചിരുന്നത്. അതിട്ടുകൊണ്ട് തന്നെ ലാലേട്ടന്റെ സിനിമയിലെ പാട്ടുകൾ കോർത്തിണക്കിയുള്ള ഡാൻസ് പെർഫോമൻസും ഉണ്ടായിരുന്നു.

അർജുൻ ശ്രീതു, ജിന്റോ അപ്സര, ജാസ്മിൻ സിജോ, നന്ദന അഭിഷേക് തുടങ്ങി മത്സരാർത്ഥികളുടെ അടിപൊളി പെർഫോമൻസ് ആയിരുന്നു. അതിനു ശേഷം മത്സരാര്ഥികൾക്ക് ലാലേട്ടന്റെ ഇഷ്ടപ്പെട്ട സിനിമകൾ അതിന്റെ ഓർമ്മകൾ എന്നിവ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ഭൂരിഭാഗം പേരും അവരവരുടെ ജീവിതവുമായി റിലേറ്റഡ് ആയിട്ടുള്ള സിനിമകളാണ് പറഞ്ഞത്. ആദ്യം തന്നെ അഭിഷേക് ആണ് ഇഷ്ടപ്പെട്ട സിനിമയും ഓർമകലും പറഞ്ഞത്. രാവണപ്രഭു ആണ് തനിക്ക് ഇഷ്ടട്പെട്ട സിനിമയെന്നാണ് അഭിഷേക് പറഞ്ഞത്. അങ്ങനെ ഒരൊപ്ത്തരും തങ്ങളുടെ സിനിമയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുന്നുണ്ട്. അതിനു ശേഷം വിജയ് യേശുദാസിനെ ഹൗസിനുള്ളിലേക്ക് കയറ്റിവിട്ട് മത്സരർത്ഥികൾക്ക് തന്നെ ഒരു സർപ്രൈസ് നൽകുകയാണ്. അതിനു ശേഷം ഹൗസിനുള്ളിൽ വെച്ചും ഒരു പെർഫോമൻസ് നടത്തുന്നുണ്ട് വിജയ് യേശുദാസ്. ഏതായാലും കഴിഞ്ഞ ദിവസം മുഴുവൻ ഒരു സെലിബ്രേഷൻ മൂഡ് ആയിരുന്നു. ഇനി നാളെയാണ് ഈവിഷ നടക്കുന്നത്. എപ്പിസോഡ് അവസാനിപ്പിച്ച് പോകുന്നതിനു മുൻ ലാലേട്ടൻ തന്നെ പറയുന്നുണ്ട് നാളെ എവീക്ഷണ ഉണ്ട് ഫാമിലി വീക്കിനെ കുറിച്ചൊക്കെ നാളെ സംസാരിക്കാമെന്ന്. ഫാമിലി വക്കിൽ വീട്ടുകാർ വന്നതിനു ശേഷമുള്ള മത്സരാർത്ഥികളുടെ മാറ്റം ഏതായാലും ചർച്ച ചെയ്യുന്ന കാര്യമാണ്. പ്രത്യേകിച്ച് ജാസ്മിന്റെ വീട്ടുകാർ വന്നപ്പോഴുള്ള സംഭവങ്ങൾ അതായത് ഗബ്രിയുടെ മാലയും ഫോട്ടോയുമൊക്കെ മാറ്റിയത്, നോറയുടെ ഫാമിലി വന്നത്, സായിയുടെ അച്ഛനുമായുള്ള പ്രശ്നനങ്ങൾ ഇതൊക്കെ തന്നെയായിരിക്കും ഫാമിലി വീക്കിനെക്കുറിച്ച് ചർച്ച നടത്താനുള്ള സാധ്യതയുള്ളത്. പിന്നീട്  കഴിഞ്ഞ ദിവസം നടന്ന റാങ്കിങ് ടാസ്കിനെക്കുറിച്ചും ചർച്ച നടത്താനുള്ള സാദ്ധ്യതകളും കൂടുതലാണ്. അതിനു ശേഷമാണു എവിക്ഷൻ. രസ്മിൻ ഭായ് ഷോയിൽ നിന്നും പുറത്തായി എന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തു വന്നു കഴിഞ്ഞു. ഏതായാലും ഇന്ന് നടക്കുന്ന എപ്പിസോഡിലൂടെ എവിക്ഷനെക്കുറിച്ചുള്ള കാര്യങ്ങളും കാണാൻ സാധിക്കുന്നതാണ്.

Suji

Entertainment News Editor

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

2 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

4 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

4 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

5 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

6 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

9 hours ago