ജിന്റോ ജയിച്ച രണ്ട് ടാസ്‌കും ബിഗ്ഗ്‌ബോസ് മുക്കി; ഹൃദയങ്ങളിൽ സ്ഥാനം മല്ലയ്യക്ക് മാത്രമെന്ന് ആരാധകൻ 

Follow Us :

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ടിക്കറ്റ് ടു ഫിനാലെ ടാസ്ക് പുരോഗമിക്കുമ്പോള്‍ അഭിഷേക് ബഹുദൂരം മുന്നേറുകയാണ്. ആദ്യ ദിവസങ്ങളില്‍ പിന്നോട്ട് പോയ ജിന്റോ ഇന്നലെ രണ്ട് ടാസ്കുകള്‍ വിജയിച്ച് ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് എത്തിയിരുന്നു. എന്നാല്‍ ജിന്റോ ജയിച്ച രണ്ട് ടാസ്കും ബിഗ് ബോസ് മെയിന്‍ എപ്പിസോഡില്‍ കാണിച്ചില്ലെന്ന പരാതിയാണ് ഇപ്പോള്‍ പ്രേക്ഷകർ ഉയർത്തുന്നത്. നാല്, അഞ്ച് ടാസ്കുകളിലാണ് ജിന്റോ കഴിഞ്ഞ ദിവസം വിജയിച്ചത്. എന്നാൽ ഈ രണ്ടു ടാസ്‌കും എപ്പിസോഡിൽ കാണിച്ചിട്ടേയില്ല ബിഗ്ഗ്‌ബോസ് പ്ലസ്സിൽ ആയിരുന്നു ഉൾപ്പെടുത്തിയിരുന്നത്.  ഇതോടെയാണ് ജിന്റോയുടെ ആരാധകർ വിമർശനവുമായി രംഗത്ത് വന്നത്.  ടിക്കറ്റ് റ്റു ഫിനാലെയുടെ ആറാമത്തെ  ടാസ്കായ പൂച്ചയ്ക്കാര് മണികെട്ടും എന്ന ടാസ്ക് മാത്രമാണ് ഇന്നലെ എപ്പിസോഡില്‍ കാണിച്ചത്. ഈ ടാസ്കില്‍ വിജയിച്ചത് റിഷിയും ശ്രീതുവുമാണ്.   മാത്രമല്ല കഴിഞ്ഞ കുറച്ച് ദിവസമായി ജിന്റോയുടെ ഗെയിം ബിഗ് ബോസ് വലിയ തോതില്‍ പുറത്ത് കാണിക്കുന്നില്ലെന്ന ആരോപണം ശക്തമായിരുന്നു. ഈ ആരോപണത്തിന് ശക്തി പകരുന്നതായിരുന്നു ഇന്നലത്തെ മെയിന്‍ എപ്പിസോഡും.  എപ്പിസോഡില്‍ ആദ്യം കാണിച്ച ഫണ്‍ ടാസ്കിന് പകരം ജിന്റോ ജയിച്ച ഒരു ടാസ്കെങ്കിലും കാണിക്കാമായിരുന്നുവെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. പുച്ചയ്ക്കാര് മണികെട്ടും എന്ന ടാസ്കിന് ഇടയില്‍ ജിന്റോയും റിഷിയും തമ്മില്‍ ഇന്നലെ ചെറിയ രീതിയില്‍ ഏറ്റുമുട്ടുന്നതും ഇന്നലെ കാണാന്‍ സാധിച്ചു.  പൂച്ചയ്ക്ക് മാല ആദ്യം ആരാണ് ഇട്ടതെന്നത് സംബന്ധിച്ച തർക്കത്തിനിനിടെ റിഷി ജിന്റോയോട് ശബ്ദം ഉയർത്തി സംസാരിക്കുകായിരുന്നു. ‘ജിന്റപ്പന്‍ വെറുതെ എന്നെ കള്ളനാക്കണ്ട, എന്റെ അടുത്ത് കളിക്കാന്‍ നില്‍ക്കരുത്’ എന്ന് പറഞ്ഞ് റിഷി ശബ്ദം ഉയർത്തുകയായിരുന്നു.

അതേസമയം തന്നെ ജിന്റോ ടാസ്കുകളില്‍ പുറകിലേക്ക് പോകുന്നുവെന്ന ആരോപണത്തിന് ഇന്നലത്തെ സംഭവത്തോട് കൂടി മറുപടി ലഭിച്ചില്ലേയെന്നും ജിന്റോ ആരാധകർ ചോദിക്കുന്നുണ്ട്.  ‘ജിൻ്റോ ടാസ്കുകളിൽ പിറകിലാണ് . ജിൻ്റോ ഡൗണാണ് . ഒരു ടാസ്ക് പോലും ജയിക്കാൻ പറ്റിയിട്ടില്ല എന്ന് പറഞ്ഞ് കരയുന്ന കുറച്ച് പേർ അഭിഷേക് ടാസ്ക് വിൻ ചെയ്ത് തുടങ്ങിയ ശേഷം വോട്ട് സ്പ്ലിറ്റ് ആക്കാൻ ഉയർന്ന് വന്നിട്ടുണ്ട്.  ജിൻ്റോയുടെ ടാസ്ക് പെർഫോമൻസ് എന്തായിരുന്നു എന്നും എങ്ങനെയായിരുന്നു എന്നും ബിഗ്ബോസ് കാണുന്ന കൊച്ചു കുട്ടികൾക്ക് വരെ നന്നായിട്ടറിയാം’ എന്നും ഒരു ജിന്റോ ആരാധകർ പറയുന്നു. ടിക്കറ്റ് ടു ഫിനാലെയിൽ ഒന്നിന് പിറകെ ഒന്നായി അയാൾ രണ്ട് ടാസ്കുകൾ പുഷ്പം പോലെ വിജയിച്ചിരുന്നു. പക്ഷേ അത് ആരും ശ്രദ്ധിക്കില്ല. ശ്രദ്ധിക്കാൻ അനുവദിക്കുകയുമില്ല ചിലർ. തഴയാവുന്നതിൻ്റെ പരമാവതി തഴഞ്ഞ് ഒരു മൂലക്കിരുത്തിയാലും ചിലർക്ക് ഇഷ്ടമുള്ളവർ ഈ സീസണിൽ വിജയിച്ചാലും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനമുള്ളത് ഒരേ ഒരാൾക്ക് മാത്രമാണ്. സീസൺ സ്ക്സിൻ്റെ റിയൽ കോമണറായ മല്ലയ്യക്ക് മാത്രം എന്നാണ് ഒരു  ആരാധകന്‍ കുറിച്ചത്. അതേസമയം കഴിഞ്ഞ കുറച്ച് ദിവസനങ്ങളിലായി ജിന്റോയെ ബിഗ്ഗ്‌ബോസ് തഴയുന്നുവെന്നും സ്ക്രീൻ സ്പേസ് കുറക്കുന്നുവെന്നുമൊക്കെയുള്ള ആരോപണങ്ങൾ ശക്തമായി വന്നിരുന്നു. മാത്രമല്ല ചില ഹോറസ്റ്റർ പോളുകളിൽ ജിന്റോയുടെ പേര് കാണിക്കുന്നില്ല എന്നും ജിന്റോയെ ഇപ്പോൾ എപ്പിസോഡിലൊന്നും കാണാനേയില്ലെന്നും മുൻ ബിഗ്ഗ്‌ബോസ് മത്സരാർത്ഥി നാദിറ മെഹ്‌റിന് അടക്കമുള്ളവർ ആരോപിച്ചിരുന്നു.  ജിന്റോയുടെ വോട്ടുകൾ സ്പ്ലിറ്റയി പോകുന്നുവെന്നും അത് ഗുണം ചെയ്യുന്നത് അഭിഷേകിമു ജാസ്മിനുമാണെന്നും ഒരുവിഭാഗം പ്രേക്ഷകർ  അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം ആരോപണങ്ങൾക്കെല്ലാം ശക്തി കൂട്ടുന്നതാണ് കഴിഞ്ഞ ദിവസം ജിന്റോ ജയിച്ച ടിക്കറ്റ് റ്റു ഫിനാലെ ടാസ്കുകൾ എപ്പിസോഡിൽ ഒഴിവാക്കിയ സംഭവം. ഇതിനു മുൻപും ഇത്തരത്തിലുള്ള സംഭവം നേരത്തെയും ഉണ്ടായിട്ടുണ്ട്.

വൈൽകാർഡായി എത്തിയ സിബിൻ തകര്ത്തടിച്ച ഒരു ടാസ്ക് എപ്പിസോഡിൽ കാണിക്കാതെ ബീബി പ്ലസ്സിൽ മാത്രം ഒതുക്കിയത് വലിയ രീതിയിൽ ചർച്ചയായിരുന്നു. തങ്ങൾക്ക് താല്പര്യമുള്ളവർക്ക്   മാത്രമാണ് ബിഗ്ഗ്‌ബോസിന്റെ അണിയറയിൽ പ്രവർത്തിക്കുന്നവർ സ്ക്രീൻ സ്പേസ് കൊടുക്കുന്നതെന്നാണ് അന്നും ചിലർ പറഞ്ഞിരുന്നത്. സിബിന്റെ ആ സംഭവത്തിൽ വിമര്ശനവുമായെത്തിയത് ആര്യ ബഡായ് ആയിരുന്നു.