Bigg boss

ജാസ്മിന്റെ കള്ളക്കളി ബിഗ്ഗ്‌ബോസ് മുക്കി; പ്രൊമോയിലുണ്ട് എപ്പിസോഡിലില്ല; എന്താണ് നടന്നത്?

അന്‍സിബയുടെ പുറത്താകലിന് മുന്നോടിയായി ഫിനാലെ വീക്കിലേക്കുള്ള ബോണസ് പോയിന്റ് നേടാനുള്ള ടാസ്കും കഴിഞ്ഞ ദിവസം വീടിനുള്ളില്‍ നടന്നിരുന്നു. അവതാരകനായ മോഹന്‍ലാല്‍  ഡിസൈന്‍ ചെയ്ത ടാസ്കായിരുന്നു അത്. ലാലേട്ടൻ നൽകിയ ടാസ്കിൽ  മറ്റെല്ലാ താരങ്ങളേയും മറികടന്നുകൊണ്ട് ജാസ്മിനാണ് വിജയിച്ചത്.  ഇതോടെ ഒരു ബോണസ് പോയിന്റും മോഹന്‍ലാലിന്റ വക പ്രത്യേക സമ്മാനവും ജാസ്മിന് ലഭിച്ചിരുന്നു. എന്നാൽ വിജയിച്ചത് ജാസ്മിന്‍ ആയതുകൊണ്ട് തന്നെ പുറത്ത് വലിയ വിമർശനവും തുടങ്ങി കഴിഞ്ഞിട്ടുണ്ട്. ജാസ്മിന്‍ കള്ളക്കളി കളിച്ചാണ് ടാസ്കില്‍ വിജയിച്ചതെന്നാണ് എതിരാളികളുടെ പ്രധാന ആരോപണം. മാത്രമല്ല  ആരോപണത്തിനുള്ള കാര്യങ്ങൾ ബിഗ്ബോസ് തന്നെ ഇട്ട് കൊടുത്തിട്ടുമുണ്ട്. വെയ്ക്കണ്ട എപ്പിസോഡിൽ നടന്ന ബോണസ്  പോയിന്റ് നേടാനുള്ള ടാസ്കിന്റെ പ്രോമോ വിഡിയോയിൽ ജാസ്മിൻ ടാസ്കിൽ രണ്ടു കൈകൾ ഉപയോഗിക്കുന്നതിനെ ലാലേട്ടൻ വിലക്കുന്നുണ്ട്. ജാസ്മിൻ രണ്ടു കൈ ഉപയോഗിക്കരുതെന്നണ് ലാലേട്ടൻ വിഡിയോയിൽ പറയുന്നത്. എന്നാൽ പ്രമോയിലുള്ള ഈ കാര്യങ്ങള്‍ എപ്പിസോഡില്‍ ഇല്ല എന്നതാണ് ശ്രദ്ധേയം. എപ്പിസോഡ് വന്നതിനു ശേഷം ഇതാണ് പ്രേക്ഷകർ പ്രധാനമായും ചോദിക്കുന്നതും. ചോപ്പ്സ്റ്റിക്ക് ഉപയോഗിച്ച് നട്ടുകള്‍ ഒന്നിന്റെ മുകളില്‍ ഒന്നായി കുത്തനെ വെക്കുന്നതായിരുന്നു ആദ്യ ടാസ്ക്. ചോപ്പ്സ്റ്റിക് ഉപയോഗിച്ച് മാത്രമേ നട്ട് എടുക്കാവു എന്ന് ടാസ്ക് ലെറ്ററില്‍ കൃത്യമായി പറയുന്നുണ്ട്.

എന്നാൽ ജാസ്മിൻ രണ്ടു കൈകളും ഉപയോഗിക്കുന്നതും കാണാമായിരുന്നു.
ഇതോടെയാണ് ജാസ്മിന് വേണ്ടി വേവറിറ്റിസം കാണിച്ചെന്ന പതിവ് ആരോപണവുമായി പലരും രംഗത്ത് വന്നത്. ഇതില്‍ പലരും ജിന്റോ ആർമിക്കാരുമായിരുന്നു. എന്നാല്‍ ഇതേ ജിന്റോ തന്നെ സമാനമായ രീതിയില്‍ കളിക്കുന്നതിന്റെ സ്ക്രീന്‍ ഷോട്ടുകളുമായി ജാസ്മിന്‍ ആരാധകരും തിരിച്ച് അടിച്ചു. ജാസ്മിനും സിജോയും മാത്രമല്ല സായി, അഭിഷേക് എന്നിവരും രണ്ട് കൈ ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങളും  പുറത്ത് വന്നിട്ടുണ്ട്. അതേസമയം, ഒരു വിഭാഗം ജാസ്മിനെ വിമർശിക്കുമ്പോൾ ടികറ്റ് ടു ഫിനാലെ ബോണസ് പോയിന്റ് ടാസ്കില്‍ വിജയിച്ച ജാസ്മിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. ഇതേക്കുറിച്ചു ഒരു പോസ്റ്റും ശ്രദ്ധിക്കപെടുകയാണ്,  പല യൂട്യൂബ് ചാനലിലും. ഫേസ്ബുക് പോസ്റ്റുകളിലും ജാസ്മിൻ രണ്ട് കൈ ഉപയോഗിച്ചാണ് ആ ടാസ്ക് വിജയിച്ചതെന്ന് ആരോപിക്കുന്നുണ്ട്. ആ പ്രൊമോ വീഡിയോയും ഫുൾ വീഡിയോയും പരിശോധിച്ചാൽ മനസിലാകും. അവൾ ആദ്യം അറിഞ്ഞൊ അറിയാതെയോ രണ്ട് കൈ ഉപയോഗിച്ച് ചെയ്തപ്പോൾ ലാലേട്ടൻ വാൺ ചെയ്ത്. ആ സമയത്ത് അവൾ വെച്ച് നട്ട് എല്ലാ താഴെ വീണിരുന്നു തുടർന്ന് ഒരു കൈ കൊണ്ട് കൃത്യമായിട്ട് അവൾ അത് പൂർത്തീകരിക്കുകയും ചെയ്തു ഫോട്ടോസ് നോക്കിയാൽ അത് മനസ്സിലാക്കാവുന്നതാണ്.

അവൾക്ക് പല തെറ്റുകളും സംഭവിച്ചു കാണാം പലതും ചെയ്തിട്ടുണ്ടാകാം. പക്ഷേ ഇന്നേവരെ അവൾ ഏതെങ്കിലും ടാസ്കിൽ കൃത്രിമത്വം കാണിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ. അവൾ എന്ത് ചെയ്താലും കുറ്റമായി കാണുന്നത് കൊണ്ടാണ് ഹേറ്റേഴ്‌സിന് ഇതൊക്കെ അത്രക്ക് ദഹിക്കാത്തത്.. എന്ത് കുന്തം ചെയ്‌തെന്ന് പറഞ്ഞാലും നല്ല വശം നമ്മൾ കണ്ടെങ്കിൽ അത് അംഗീകരിക്കാനുള്ള മനസ്സ് കൂടി കാണിക്കണം എന്നാണ് ഒരാൾ കുറിച്ചത്. അതേസമയം ബിഗ്‌ബോസ് ഷോ അതിന്റെ അന്ത്യത്തിലേക്ക് അടുത്തുകൊണ്ട് ഇരിക്കുമ്പോൾ, ഏറ്റവും വലിയ ട്രാൻസ്‌ഫോർമേഷൻ, ഏറ്റവും വലിയ സർവൈവൽ, ഏറ്റവും കൂടുതൽ ഓഡിറ്റ് ചെയ്യപ്പെട്ടത് എല്ലാം ജാസ്മിനാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കഴിഞ്ഞ രണ്ടു വീക്കെൻഡ് എപ്പിസോഡും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.  കാരണം ഹൗസിൽ ആക്ടീവായി നിന്ന അന്സിബയുടെയും അപ്സരയുടെയ്റ്റും ഈവിഷ തന്നെയാണ്. പല പ്രേക്ഷകരേയും സംബന്ധിച്ച് അത് അപ്രതീക്ഷിതമായിരുന്നു.

Suji

Entertainment News Editor

Recent Posts

തനിക്ക് ബിഗ്‌ബോസിൽ എത്തിയ കത്തിന് കുറിച്ച് വെളിപ്പെടുത്തി ജാസ്മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട്  ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…

3 hours ago

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

5 hours ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

6 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

8 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

9 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

10 hours ago