22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

Follow Us :

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം എപ്പോഴും പാട്ട് വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. അകാലത്തില്‍ വിട പറഞ്ഞ ഭാര്യ ശാന്തിയുടെ ഓര്‍മ്മകളെല്ലാം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ 22-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ ശാന്തിയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ചെത്തിയിരിക്കുകയാണ് ബിജിബാല്‍. ‘ലയകോടിഗുണം ഗാനം 22 വര്‍ഷ മുമ്പുള്ള ഇന്ന് ലയിച്ചു ചേര്‍ന്ന പാട്ട്’ എന്നു പറഞ്ഞാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്. ഗായകരായ ഷഹബാസ് അമന്‍, സിത്താര കൃഷ്ണകുമാര്‍, നടന്‍ വിനയ് ഫോര്‍ട്ട് എന്നിവരൊക്കെ പോസ്റ്റില്‍ കമന്റ് ചെയ്തിട്ടുണ്ട്.

വിശേഷദിവസങ്ങളിലെല്ലാം പ്രിയമയോടൊപ്പമുണ്ടായിരുന്ന ഓര്‍മ്മമകള്‍ താരം പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ശാന്തിയുടെ പിറന്നാള്‍ ദിനത്തില്‍ പങ്കുവച്ച വീഡിയോ വൈറലായിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് 2017 ഓഗസ്റ്റിലാണ് ശാന്തി വിടപറഞ്ഞത്. നൃത്ത രംഗത്ത് സജീവമായിരുന്നു ശാന്തി. 2002 ജൂണ്‍ 21 ന് ലോക സംഗീത ദിനത്തിലാണ് ബിജിബാലിന്റെയും ശാന്തിയുടെയും വിവാഹം.