തകര്‍ന്ന് നില്‍ക്കുമ്പോഴും, തല ഉയര്‍ത്തി പിടിച്ചു നില്ക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയെ കണ്ടു!!

Follow Us :

ബിഗ് ബോസ് മലയാളം സീസണ്‍ ആറ് അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. ആഴ്ചകള്‍ മാത്രമേ ഇനി ഷോ ഉള്ളൂ. മലയാളത്തിലെ ഏറെ ആരാധകരുള്ള പരിപാടിയാണ് ബിഗ് ബോസ് ഷോ. ഷോയിലെ തുടക്കം മുതല്‍ ഏറെ വിമര്‍ശകരെയും പിന്തുണയ്ക്കുന്നവരെയും സ്വന്തമാക്കിയ മത്സരാര്‍ഥിയാണ് ജാസ്മിന്‍. തുടക്കത്തില്‍ ഗബ്രി- ജാസ്മിന്‍ കോംമ്പോയാണ് വലിയ വിമര്‍ശകരെയുണ്ടാക്കിയത്. പിന്നീട് ഗബ്രിയുടെ പുറത്താകലിന് പിന്നാലെ മറ്റൊരു ജാസ്മിനെയാണ് പ്രേക്ഷകര്‍ കണ്ടത്.

ജാസ്മിനെ കുറിച്ച് ഒരു ആരാധകന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ബിജു കുട്ടനാണ് ജാസ്മിനെ കുറിച്ച് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ജാസ്മിന്‍ സത്യസന്ധമായി, സ്വന്തം ഹൃദയത്തില്‍ നിന്നും സംസാരിച്ചു?? ഈ ചെറു പ്രായത്തില്‍ നേടിയ നേട്ടങ്ങളെ കുറിച്ചല്ല അവള്‍ പറഞ്ഞത്.. ഒറ്റയ്ക്ക് സ്വന്തം കുടുംബത്തെ കൈ പിടിച്ചു ഉയര്‍ത്തി കൊണ്ടുവന്നതിനെ പറ്റിയല്ല അവള്‍ പറഞ്ഞത്,

നടന്ന വന്ന വഴികളിലെ വെല്ലുവിളികളെ പറ്റി അല്ല അവള്‍ പറഞ്ഞത്
.. പഠനം ഇടയ്ക്കു നിറുത്തേണ്ടി വന്നതിനെ പറ്റി അല്ല പറഞ്ഞത്
.. അവള്‍ അവിടെ വന്നു നേടിയ നേട്ടങ്ങളെ കുറച്ചല്ല അവള്‍ സംസാരിച്ചത്
അതൊക്കെ പറഞ്ഞാല്‍ കൈയടി കിട്ടും, വോട്ടും കിട്ടും എന്നറിയാത്തവള്‍ അല്ല അവള്‍ ..
അവള്‍ ഒന്നും പറഞ്ഞില്ല ..എന്നാല്‍ പറയാതെ പലതു പറഞ്ഞു .. ????
ചിന്നുവായി കളിച്ചു ചിരിച്ചു അവിടെ വന്നു ഇപ്പോള്‍ അതെല്ലാം തന്നെ നഷ്ടപെട്ട.. എല്ലവരാലും അതിനകത്തു കളിയാക്കപ്പെട്ട .. ഇമോഷണല്‍ ആയി തകര്‍ന്നു നില്‍ക്കുമ്പോഴും, തല ഉയര്‍ത്തി പിടിച്ചു നില്ക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയെ.. ചിലരെങ്കിലും ആ കണ്ണാടിയില്‍ കണ്ടു ..