ഏറെ അഭിമാനവും സന്തോഷവും… ഇനിയും മുന്നേറൂ!! സഞ്ജുവിന് ആശംസകള്‍ നേര്‍ന്ന് ബിജു മേനോന്‍

മലയാളികളുടെ ഏറെ നാളത്തെ സ്വപ്‌നം സഫലമായിരിക്കുകയാണ്. ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംനേടിയിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണ്‍. നീണ്ട 9 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് ലോകകപ്പ് ടീമിലേക്ക് സഞ്ജു എത്തുന്നത്. പലതവണ അവഗണയേറ്റു വാങ്ങിയാണ് സഞ്ജു സ്വപ്‌ന നിമിഷത്തിലെത്തിയത്.

സഞ്ജു സാംസണിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് നടന്‍ ബിജു മേനോന്‍. സഞ്ജുവിനെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്ന ചിത്രം പങ്കുവച്ചാണ് ബിജു മേനോന്റെ ആശംസ. ഏറെ അഭിമാനവും സന്തോഷവും സുഹൃത്തേ. ഇനിയും മുന്നേറൂ.- എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി കുറിച്ചത്.

സിനിമാ മേഖലയില്‍ നിന്ന് നിരവധി പേരാണ് സഞ്ജുവിന് ആശംസകള്‍ അറിയിച്ചത്. ബേസില്‍ ജോസഫ്, ആന്റണി വര്‍ഗീസ്, ടൊവിനോ തോമസ്, കാളിദാസ് ജയറാം ഉള്‍പ്പടെയുള്ള നിരവധി പേര്‍ ആശംസകള്‍ നേര്‍ന്നിരുന്നു.

ബിസിസിഐ ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ സഞ്ജുവിന്റെ പോസ്റ്റും വൈറലായിരുന്നു. ‘വിയര്‍പ്പു തുന്നിയിട്ട കുപ്പായം’ എന്ന അടിക്കുറിപ്പോടെ ഇന്ത്യന്‍ ടീമിന്റെ ജാക്കറ്റ് ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ സഞ്ജു പങ്കുവച്ചത്.

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയിലെ
വിയര്‍പ്പു തുന്നിയിട്ട കുപ്പായം…
അതില്‍ നിറങ്ങള്‍ മങ്ങുകയില്ല
കട്ടായം കിനാവു കൊണ്ടുകെട്ടും കൊട്ടാരം
അതില്‍ മന്ത്രി നമ്മള്‍ തന്നെ രാജാവും
ചെറിയ ഭൂമിയില്ലേ വിധിച്ചത് നമക്ക്
ഉച്ചികിറുക്കില്‍ നീ ഉയരത്തില്‍ പറക്ക്
ചേറില്‍ പൂത്താലും താമര കണക്ക്
ചോറ് പോരെ മണ്ണില്‍ ജീവിക്കാന്‍ നമ്മക്ക്… എന്ന പാട്ടായിരുന്ന പശ്ചാത്തല സംഗീതമായും സഞ്ജു പങ്കിട്ടിരുന്നത്.

Anu

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago