ബിജു മേനോന് നായകനായെത്തുന്ന ‘തുണ്ട്’ റിലീസിന്. ചിത്രത്തിലെ ബിജു മേനോന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ബിജു മേനോനാണ് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. കോണ്‍സ്റ്റബിള്‍ ബേബി ജോണ്‍ എന്ന കഥാപാത്രമായിട്ടാണ് ബിജു മേനോന് ചിത്രത്തിലെത്തുന്നത്.
നവാഗതനായ റിയാസ് ഷെരീഫാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ ബിജു മേനോനൊപ്പം യുവതാരങ്ങളും പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നുണ്ട്.സൂപ്പര്‍ഹിറ്റ് ചിത്രം തല്ലുമാലയുടെ നിര്‍മ്മാതാക്കളായ ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ശേഷം ബിജു മേനോന് വീണ്ടും ശക്തമായ പോലീസ് വേഷത്തിലെത്തുകയാണ് ചിത്രത്തിലൂടെ. ഫെബ്രുവരി 16 നാണ് തുണ്ട് തീയേറ്ററുകകളിലെത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അണിയറയിലാണ്.
ഷൈന്‍ ടോം ചാക്കോ, ഉണ്ണിമായ, അഭിരാം തട്ടത്തില്‍, എം.എസ് ഗോകുലന്, ഷാജു ശ്രീധരന്, ധര്മജന്, അല്‍ത്താഫ് സലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്. ജിംഷി ഖാലിദാണ് ചിത്രത്തിന് ക്യാമറ ഒരുക്കുന്നത്. വിനായക് ശശികുമാര്‍ ഗാനരചന, സംഗീത സംവിധാനം ഗോപി സുന്ദറാണ് നിര്‍വ്വഹിക്കുന്നത്.
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…