ബിജു മേനോൻ പ്രധാന വേഷത്തിൽ എത്തുന്ന തുണ്ട് എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ, ജിംഷി ഖാലിദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, സംവിധാനം നിർവ്വഹിക്കുന്നത് നവാഗതനായ റിയാസ് ഷെരീഫ് ആണ്. തല്ലുമാല, അയൽവാശി എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം ആഷിക് ഉസ്മാൻ ഒരുക്കുന്ന തുണ്ടിൻറെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിർമ്മാതാവ് കൂടിയായ ജിംഷി ഖാലിദ് ആണ്. ഗോപി സുന്ദർ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ, സംഭാക്ഷണം ഒരുക്കുന്നത് സംവിധായകൻ റിയാസ് ഷെരീഫ്, കണ്ണപ്പൻ എന്നിവർ ചേർന്നാണ്. ഫെബ്രുവരി 16 ന് ആണ് ചിത്രം തിയറ്ററുകളിൽ എത്തുക.
എഡിറ്റിംഗ് നമ്പു ഉസ്മാൻ, ലിറിക്സ് മു.രി, ആർട്ട് ആഷിഖ് എസ്, സൗണ്ട് ഡിസൈൻ വിക്കി കിഷൻ, ഫൈനൽ മിക്സ് എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, കൊസ്റ്റ്യൂം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, കൊറിയോഗ്രാഫി ഷോബി പോൾരാജ്, ആക്ഷൻ ജോളി ബാസ്റ്റിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അഗസ്റ്റിൻ ഡാൻ, അസോസിയേറ്റ് ഡയറക്ടർ ഹാരിഷ് ചന്ദ്ര, സ്റ്റിൽസ് രോഹിത് കെ സുരേഷ്, വിതരണം സെൻട്രൽ പിക്ചേഴ്സ്, മാർക്കറ്റിങ് പ്ലാൻ & സ്ട്രാറ്റജി ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്, ഡിസൈൻ ഓൾഡ്മങ്ക് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…