തന്നെ ഇടിച്ചിട്ടയാളെ കെട്ടിപ്പിടിച്ച് ബൈക്കുകാരന്‍- വൈറലായി ഒരു വീഡിയോ

ഇന്ത്യയോ മറ്റേതെങ്കിലും രാജ്യമോ ആകട്ടെ, റോഡപകടങ്ങള്‍ അസാധാരണമല്ല. വാഹനാപകടങ്ങള്‍ മൂലമോ ഗതാഗത നിയമലംഘനങ്ങള്‍ മൂലമോ ഉണ്ടാകുന്ന അടിപിടികളും വഴക്കുകളും നമ്മള്‍ പലപ്പോഴും കാണുന്ന ഒന്നാണ്.

എന്നിരുന്നാലും, സാധാരണഗതിയില്‍ നമുക്ക് കാണാന്‍ സാധിക്കാത്തത സംഭവമടങ്ങിയ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അപകടം നടന്നതിന് ശേഷം പ്രശ്‌നം സമാധാനപരമായി അവസാനിപ്പിക്കുന്ന വ്യക്തിയേയാണ് നമുക്ക് വീഡിയോയില്‍ കാണാന്‍ സാധിക്കുക. തന്നെ ഇടിച്ചിട്ടയാളെ കെട്ടിപ്പിടിക്കുകയാണ് ഈ വ്യക്തി. സംഭവം നടന്നതെവിടെയാണെന്ന് വ്യക്തമില്ല. എന്നാല്‍ സംഭവമിങ്ങനെയാണ്.

ഒരു കാറ് ബൈക്കുമായി കൂട്ടിയിടിക്കുന്നു. ബൈക്കില്‍ നിന്ന് തെറിച്ചു വീണ ബൈക്ക് യാത്രികന്‍ എഴുന്നേറ്റ് വനിതാ ഡ്രൈവറുടെ അടുത്തേക്ക് ചെന്ന് അവളെ ആലിംഗനം ചെയ്യുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. ഗുഡ് ന്യൂസ് മൂവ്മെന്റ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ‘ഇയാള്‍ ബൈക്ക് ഓടിക്കുമ്പോള്‍ ഒരു കാര്‍ വന്ന് ഇടിക്കുകയായിരുന്നു’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.

‘ഞാന്‍ കണ്ട ഏറ്റവും അവിശ്വസനീയമായ ദയയുടെ പ്രകടനങ്ങളിലൊന്ന്, ഡ്രൈവറെ പരിഭ്രാന്തിയാക്കുന്നതിനു പകരം, അവന്‍ വിറച്ചുപോയ യുവതിയെ ആശ്വസിപ്പിക്കുകയായിരുന്നു,’ എന്നും വീഡിയോയ്ക്ക് താഴെ കുറിക്കുന്നു. നിരവധി പേരാണ് യുവാവിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വീഡിയോ വൈറലാവുകയും ചെയ്തു.

Gargi

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

5 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

6 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

6 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago