ബിലാല്‍ ഒരുങ്ങുന്നു..! ഷൂട്ടിംഗ് വിദേശത്ത് എന്ന് റിപ്പോര്‍ട്ടുകള്‍

ബിഗ് ബി എന്ന സിനിമയ്ക്ക് ശേഷം ഭീഷ്മ പര്‍വ്വത്തിന് വേണ്ടി മമ്മൂട്ടിയും അമല്‍നീരദും വീണ്ടും ഒന്നിച്ചിരുന്നു.. അപ്പോഴും പ്രേക്ഷകര്‍ക്ക് അറിയേണ്ടിയിരുന്നത് ബിഗ് ബിയുടെ രണ്ടാം ഭാഗം ആയി ഒരുങ്ങും എന്ന് പറഞ്ഞിരുന്ന ബിലാല്‍ എന്ന ചിത്രത്തെ കുറിച്ചായിരുന്നു.. ഭീഷ്മപര്‍വ്വത്തിന്റെ പ്രമോഷന്‍ സമയത്ത് പോലും അമല്‍നീരദിന്റെ പക്കല്‍ നിന്ന് ബിഗ് ബിയുടെ അപ്‌ഡേഷനുകളും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതിന് കുറച്ച് സമയം വേണം എന്നായിരുന്നു അന്ന് സംവിധായകന്‍ അമല്‍ നീരദ് പറഞ്ഞിരുന്നത്.

ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിന് ഒരു ഉത്തരം വന്നെത്തിയിരിക്കുകയാണ്. ബിഗ് ബി ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്തക്ക് ശേഷം ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. 2023 ഓടെ ബിലാലിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഫ്രൈഡെ മാറ്റിനിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും ചിത്രീകരിക്കുക വിദേശത്തായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വാര്‍ത്ത പുറത്ത് വന്നതോടെ സിനിമയുമായി ബന്ധപ്പെട്ടവരില്‍ നിന്നുള്ള ഒരു ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ‘ബിഗ് ബി’ 2007ലാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത സമയത്ത് പരാജയം നേരിട്ട സിനിമ പക്ഷേ, പിന്നീട് പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഏറ്റവും ഒടുവില്‍ ഒന്നിച്ച ‘ഭീഷ്മ പര്‍വം’ എന്ന സിനിമയും ഹിറ്റായിരുന്നു. ഇനി ആരാധകരുടെ കാത്തിരിപ്പ് ബിലാലിന് വേണ്ടിയാണ്.

അതേസമയം, റോഷാക്ക് ആണ് മമ്മൂട്ടി അഭിനയിച്ച എറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ക്രിസ്റ്റഫര്‍, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ ദ കോര്‍ എന്നീ സിനിമകളാണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

47 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago