‘ഞങ്ങള്‍ തമ്മില്‍ ഇന്ന് രാവിലെയായിരുന്നു പിരിഞ്ഞതെന്നാണ് പറയുന്നത്’ ബിന്ദു പണിക്കര്‍

തെറ്റായ വാര്‍ത്തകളാണ് തന്നെയും ബിന്ദു പണിക്കരേയും പറ്റി പ്രചരിക്കുന്നതെന്ന് നടന്‍ സായ് കുമാര്‍. താനും ബിന്ദു പണിക്കരും സന്തോഷത്തോടെ ജീവിക്കുന്നത് കാണാന്‍ ആര്‍ക്കും ഇഷ്ടമല്ലെന്നാണ് തോന്നുന്നതെന്നും സായ് കുമാര്‍ കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ബിന്ദു പണിക്കരെ തെരഞ്ഞെടുക്കാനുള്ള തന്റെ തീരുമാനം ശരിയാണ്. അവരുമായുള്ള ജീവിതത്തില്‍ നൂറ്റിയൊന്ന് ശതമാനം സംതൃപ്തനാണ്. എന്നിട്ടും തെറ്റായ വാര്‍ത്തകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എത്ര ഫോണ്‍കോളുകളാണെന്നോ ഞങ്ങള്‍ക്ക് വരുന്നത്. എല്ലാവര്‍ക്കും അറിയേണ്ടത് ഞാനും ബിന്ദുവും തമ്മില്‍ പിരിഞ്ഞോ എന്നാണ്.

ഏതോ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഞാന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ച് എഴുതിയിരിക്കുന്നത്. എന്റെ അഭിമുഖം അവര്‍ കണ്ടോ എന്നുതന്നെ അറിയില്ല. കണ്ടിരുന്നെങ്കില്‍ ഇത്തരം വിഡ്ഢിത്തരങ്ങള്‍ എഴുതിവെയ്ക്കില്ലായിരുന്നല്ലോ. ഞങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നത് കാണാന്‍ ആര്‍ക്കും ഇഷ്ടമല്ലെന്ന് തോന്നുന്നുവെന്നും സായ് കുമാര്‍ പറഞ്ഞു.

അതേസമയം ഇപ്പോള്‍ പരിചയക്കാര്‍ വിളിക്കുമ്പോള്‍ ഞങ്ങള്‍ തമ്മില്‍ ഇന്ന് രാവിലെയായിരുന്നു പിരിഞ്ഞതെന്നാണ് താന്‍ പറയുന്നത് എന്ന് ബിന്ദു പണിക്കരും പറഞ്ഞു. ഞങ്ങളോട് ഇത്രയും കാലം മിണ്ടാതിരുന്ന ആളുകള്‍പോലും ഇപ്പോള്‍ വിളിക്കുന്നുണ്ട്. സുഖമാണോ എന്നൊക്കെ ചോദിച്ചാണ് തുടങ്ങുന്നത്. നിങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ വല്ലതുമുണ്ടോ എന്നാണ് അടുത്ത ചോദ്യം. ഒടുവില്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയോ എന്ന് പച്ചയ്ക്ക് ചോദിക്കുമെന്നും ബിന്ദു പണിക്കര്‍ വ്യക്തമാക്കി.

Gargi

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

13 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

14 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

16 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

18 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

23 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

24 hours ago