‘മലയാള സിനിമയില്‍ ഒരു ബോംബിട്ടതു പോലെയാണ് തോന്നുന്നത്’ ബിന്ദു പണിക്കര്‍

നിസാം ബഷീര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച റോഷാക്ക് എന്ന ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. മമ്മൂട്ടിക്കൊപ്പം മികച്ച അഭിനയമാണ് ചിത്രത്തില്‍ ബിന്ദു പണിക്കരും കാഴ്ച വെച്ചത്. താരത്തിന്റെ അഭിനയത്തെ കുറിച്ച് എടുത്തു പറയുകയാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിച്ച് ബിന്ദു പണിക്കരും രംഗത്തെത്തി.

‘പടം കാണാന്‍ പോകുമ്പോള്‍ പോലും എങ്ങനെയായിരിക്കും എന്ന് ഒരു ധാരണയും ഇല്ലായിരുന്നു. മനസ്സില്‍ എന്തെങ്കിലും ധരിച്ചു വച്ചിരുന്നെങ്കില്‍ പോലും പടം കണ്ടപ്പോള്‍ അതെല്ലാം മാറി. നിസ്സാം ബഷീര്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഫുള്‍ സ്‌ക്രിപ്റ്റ് തന്നിട്ടുണ്ട്. പടം ചെയ്യുമ്പോള്‍ ഏകദേശരൂപം നമുക്ക് അറിയാന്‍ പറ്റും, പക്ഷേ ഇതൊന്നുമല്ല പടം എന്നത് ഇന്നു കണ്ടപ്പോഴാണ് മനസ്സിലായത്. മലയാള സിനിമയില്‍ ഒരു ബോംബിട്ടതു പോലെയാണ് തോന്നുന്നത്.

ആകെയൊരു ഷോക്കാണ്. നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു ചിത്രമാണ് റോഷാക്ക്. എല്ലാവരും ഈ സിനിമ കണ്ടിരിക്കണം. തിയറ്റര്‍ എക്‌സ്പീരിയന്‍സ് മിസ് ചെയ്യരുത്. നിങ്ങള്‍ ഇതുവരെ കണ്ട പടങ്ങളോ ആളുകളോ അല്ല ഇത്. നിസ്സാമിന്റെ മേക്കിങ്ങിനെക്കുറിച്ച് പറയാതെ വയ്യ. ഇതില്‍ അഭിനയിച്ച ഓരോ താരവും നിസ്സാം ഈ കഥ എങ്ങനെ പ്രേക്ഷകരില്‍ എത്തിക്കുന്നു എന്ന് കാണാന്‍ കാത്തിരിക്കുകയായിരുന്നു. ക്യാമറ, മ്യൂസിക്, എഡിറ്റിങ് എന്നുവേണ്ട ഈ സിനിമയോടൊപ്പം പ്രവര്‍ത്തിച്ച അണിയറപ്രവര്‍ത്തകരെല്ലാം തന്നെ മികച്ച രീതിയില്‍ ആണ് വര്‍ക്ക് ചെയ്തത് അതിന്റെ റിസല്‍ട്ടാണ് ഈ സിനിമയുടെ വിജയമെന്ന് ബിന്ദു പണിക്കര്‍ പറയുന്നു.

‘റോഷാക്കില്‍ അഭിനയിച്ച ഷറഫ്, ഗ്രേസ് ആന്റണി, കോട്ടയം നസീര്‍ ഇക്ക, സഞ്ജു ശിവറാം, ശ്രീജ രവി, സീനത്ത് തുടങ്ങി എല്ലാവരും നല്ല അഭിനയം കാഴ്ചവച്ചു. ജഗദീഷേട്ടനെപ്പറ്റി പറയാതിരിക്കാന്‍ പറ്റില്ല. സിനിമ കണ്ടു വന്നിട്ട് എനിക്ക് നെഞ്ചിനൊരു വിങ്ങലാണ്. ഞാന്‍ ചെയ്ത കഥാപാത്രത്തെ കണ്ടിട്ട് എനിക്ക് തന്നെ പേടിയായി. സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴും ആ കഥാപാത്രം എന്നെ വല്ലാതെ പിന്തുടരുന്നുണ്ടാരുന്നു. സീത എങ്ങനെയുള്ള കഥാപാത്രമാണെന്ന് എനിക്കറിയാം, പക്ഷേ സിനിമ കണ്ടപ്പോള്‍, ഞാന്‍ മനസ്സിലാക്കിയതില്‍നിന്ന് എത്ര വ്യത്യസ്തമായിട്ടാണ് നിസ്സാം സീതയെ അവതരിപ്പിച്ചിരിക്കുന്നതെന്ന് മനസ്സിലായി.

നിങ്ങള്‍ക്ക് സീതയില്‍ ബിന്ദു പണിക്കരെ കാണാന്‍ കഴിയില്ല, ഞാന്‍ സീതയായി മാറുകയായിരുന്നു. സിനിമ കണ്ടു കഴിഞ്ഞു കുറച്ചു നേരത്തേക്ക് ശബ്ദിക്കാന്‍ പറ്റിയില്ല. വല്ലാത്ത ഒരവസ്ഥയില്‍ ആയിപ്പോയി. ഇങ്ങനെയുള്ള മനുഷ്യരുണ്ടോ?. സീത മാത്രമല്ല ലൂക്ക് ആന്റണി, ദിലീപ്, ബാലന്‍, സുജാത, അനില്‍, അഷ്‌റഫ് തുടങ്ങി ഓരോ കഥാപാത്രവും മനസ്സില്‍ തങ്ങി നിന്ന് വേദനിപ്പിക്കുന്നുണ്ടെന്നും താരം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Gargi