അവര്‍ എന്ത് അഡ്ജസ്റ്റ്‌മെന്റിനും തയ്യാറായി!! ബിനു അടിമാലി

മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള താരമാണ് ബിനു അടിമാലി. കോമഡി താരമായി എത്തി ബിഗ് സ്‌ക്രീനിലും തന്റേതായ ഇടം കണ്ടെത്തിയ താരമാണ്. മിനിസ്‌ക്രീനിലൂടെയാണ് താരം ജനപ്രിയ താരമായി ആരാധകരെ സ്വന്തമാക്കിയിരിക്കുന്നത്. 2023 വിട പറയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, ഓര്‍മ്മകള്‍ പങ്കിടുകയാണ് താരം. ഈ വര്‍ഷം അത്ര നല്ല വര്‍ഷം ആയിരുന്നില്ലെന്ന് താരം പറയുന്നു. ഈ വര്‍ഷം ജൂണിലാണ് വലിയ ഒരു അപകടം, വലിയ നഷ്ടം ഒക്കെ സംഭവിച്ചത്. പക്ഷേ സുഹൃത്തുക്കളുടെ സ്‌നേഹം തിരിച്ചറിയാന്‍ സാധിച്ചെന്നും താരം പറയുന്നു.

പുതിയ ചിത്രം പാളയം പിസിയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ബിനു അടിമാലി അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത്. ഇക്കഴിഞ്ഞ ജൂണിലാണ് താരം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. അപകടത്തില്‍ സുഹൃത്തും നടനുമായിരുന്ന കൊല്ലം സുധി മരണപ്പെടുകയും ചെയ്തിരുന്നു.

അപകടത്തില്‍ ബിനുവിന് സാരമായി പരിക്കേറ്റിരുന്നു. എല്ലാം അതിജീവിച്ച് വീണ്ടും സ്‌ക്രീനില്‍ സജീവമായിരിക്കുകയാണ് താരം. അപകടം പറ്റിയതറിഞ്ഞ് നടി ശ്വേതാ മേനോന്‍ മുംബൈയില്‍ നിന്നും വീട്ടിലെത്തി തന്നെ കണ്ടിരുന്നു. ദിലീപേട്ടനും ജയസൂര്യയും കാര്യങ്ങള്‍ വിളിച്ച് അന്വേഷിച്ചു. മാത്രമല്ല നിരവധി പേരാണ് വിളിച്ചിരുന്നെന്നും ബിനു അടിമാലി പറയുന്നു. സത്യത്തില്‍ ആ അവസരത്തില്‍ പലരുടെയും സ്‌നേഹം തിരിച്ചറിയാന്‍ പറ്റിയെന്നും താരം പറയുന്നു.

അതേസമയം, തനിക്കുണ്ടായ ഒരു അനുഭവവും താരം പങ്കുവച്ചു. കാക്കനാട് വച്ച്
കോമഡി സൂപ്പര്‍ നൈറ്റ് എന്ന പരിപാടി നടക്കുമ്പോഴാണ് സംഭവം. ഒരു ലോട്ടറി വില്‍ക്കുന്ന ചേച്ചി എന്റെ കൂട്ടുകാരനോട് സിനിമയില്‍ ഒരു അവസരം ചോദിച്ചു. അവരുടെ വിചാരം സിനിമയില്‍ വന്നാല്‍ പിറ്റേ ദിവസം രക്ഷപെട്ടു എന്നാണ്.


എന്നാല്‍ പിറ്റേദിവസം തൊട്ട് അവര്‍ കൂട്ടുകാരനെ വിട്ടില്ല, അവനോട് ചാന്‍സ് അന്വേഷിച്ചുകൊണ്ടേയിരുന്നു. അവന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായി. ഒടുവില്‍ ഗതികെട്ടിട്ട് അവന്‍ പറഞ്ഞു സിനിമ ചേച്ചിക്ക് പറ്റിയ ഫീല്‍ഡ് അല്ല. സിനിമയില്‍ വന്നാല്‍ അഡ്ജസ്റ്റ്‌മെന്റുകള്‍ ഒക്കെ ചെയ്യേണ്ടിവരുമെന്ന്. എന്നാല്‍ ഞെട്ടിച്ചുകൊണ്ട് അവര്‍ അതിനും സമ്മതിച്ചു. ചാന്‍സ് കിട്ടിയാല്‍ എന്തിനും റെഡി ആണെന്ന് അവര്‍ പറഞ്ഞു. അതുകേട്ടപ്പോള്‍ ഞെട്ടിപ്പോയെന്നും ബിനു അടിമാലി പറഞ്ഞു.

രാഹുല്‍ മാധവ്, കോട്ടയം രമേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഎം അനില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാളയം പിസി. ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് ബിനു അടിമാലി എത്തുന്നത്. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും ചിത്രത്തില്‍ ഒരു ശ്രദ്ധേയ വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് താരമിപ്പോള്‍.

Anu

Recent Posts

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

21 mins ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

1 hour ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

2 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

2 hours ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

2 hours ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

2 hours ago