ബിനുചേട്ടന്‍ ആരോഗ്യവാനാണ്!! സര്‍ജറി കഴിഞ്ഞു, ബിനു അടിമാലിയുടെ ആരോഗ്യസ്ഥിതി പങ്കുവച്ച് സ്റ്റാര്‍ മാജിക്ക് സംവിധായകന്‍

Follow Us :

നടന്‍ കൊല്ലം സുധിയുടെ അകാല വിയോഗം കലാലോകത്തിന് തീരാ നഷ്ടമാണ്. സ്്റ്റാര്‍ മാജികിലെ ജനപ്രിയ താരമായി തിളങ്ങുമ്പോഴാണ് താരം അകാലത്തില്‍ കടന്നുപോയത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൊല്ലം സുധിയും സംഘവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. സുധി അപകടസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടിരുന്നു. കൂടെ താരങ്ങളായ ബിനു അടിമാലി, മഹേഷ്, ഉല്ലാസ് എന്നിവരുമുണ്ടായിരുന്നു.

ബിനു അടിമാലിയുടെ നില ഗുരുതരമല്ലെന്നായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ് താരം. താരത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് സ്റ്റാര്‍ മാജിക്ക് സംവിധായകന്‍ അനൂപ് ജോണ്‍.

‘ബിനു ചേട്ടനെ ഞാന്‍ കണ്ടു. മുഖത്തെ പൊട്ടലിന് മൈനര്‍ സര്‍ജറി ചെയ്തിരുന്നു. ബിനു ഇപ്പോള്‍ ആരോഗ്യവാനാണ്, ക്രിട്ടിക്കല്‍ അവസ്ഥയെല്ലാം മറികടന്നു. ഒരുപാട് പേര്‍ ബിനു ചേട്ടന്റെ അവസ്ഥയെ കുറിച്ച് ചോദിച്ചു. ബിനു തന്നെയാണ് ഇങ്ങനെയാരു വീഡിയോ പോസ്റ്റ് ചെയ്യണമെന്ന് പറഞ്ഞത്,’ എന്നുമാണ് അനൂപ് പങ്കുവച്ചത്.

 

View this post on Instagram

 

A post shared by Binu Adimali (@binuadimali)