അപ്പയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കാളിദാസന്‍!!

മിമിക്രി വേദികളിലൂടെ സിനിമാ രംഗത്ത് ചുവടുറപ്പിച്ച നടന്‍ ജയറാം ഇന്ന് തന്റെ 57-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഇപ്പോഴിതാ അച്ഛന് പിറന്നാള്‍ ദിനാശംസകള്‍ നേര്‍ന്ന് കാളിദാസ് ജയറാം പങ്കുവെച്ച കുറിപ്പും ഫോട്ടോയുമാണ് ആരാധകരുടെ മനം കവരുന്നത്. അച്ഛന്റെ മകനായി തന്നെയായിരുന്നു കാളിദാസിന്റെ സിനിമയിലേക്കുള്ള വരവ്. എന്നും തന്റെ ഹീറോ അച്ഛനാണെന്ന് കാളിദാസന്‍ എല്ലായിടത്തും പറയാറുണ്ട്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റെയും എന്നീ സിനിമകളിലെല്ലാം ഇവര്‍ അച്ഛനും മകനുമായി ജീവിച്ചു. അച്ഛന് പിറന്നാള്‍ ആശംസകളുമായി മകന്‍ കാളിദാസ് നേരത്തെ തന്നെ എത്തിയിരുന്നു. തന്റെ റോള്‍ മോഡലും തനിക്ക് നല്ലൊരു സുഹൃത്തും കൂടിയാണ് അച്ഛനെന്ന് കാളിദാസ് പറയന്നു. കുടുംബസമേതമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് കാളിദാസന്‍ ജയറാമിന് ആശംസ അറിയിച്ചിരിക്കുന്നത്.

‘ജന്മദിനാശംസകള്‍, അപ്പാ. ലോകത്തിലെ ഏറ്റവും വലിയ റോള്‍ മോഡല്‍ എനിക്ക് ഉണ്ടെന്ന് മാത്രമല്ല, നിങ്ങളില്‍ എനിക്ക് ഏറ്റവും നല്ല സുഹൃത്തും ഉണ്ട്! ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു’-കാളിദാസ് കുറിച്ചു. കാളിദാസന്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച പോസ്റ്റിന് നിരവധിപ്പേരാണ് ആശംസകള്‍ അറിയിച്ച് എത്തുന്നത്. 1988-ല്‍ പദ്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചലച്ചിത്രത്തില്‍ നായകവേഷം ചെയ്തുകൊണ്ടാണ് ജയറാം സിനിമയില്‍ എത്തിയത്. ഇപ്പോഴിതാ സത്യന്‍ അന്തിക്കാട് ജയറാം കൂട്ടുകെട്ടില്‍ പിറക്കുന്ന പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഒരു വലിയ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ മീരാ ജാസ്മിനാണ് ജയറാമിന്റെ നായികയായി എത്തുന്നത്. ഒക്ടാബര്‍ പകുതിയോടെ തന്നെ കൊച്ചിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു.

 

Rahul

Recent Posts

ഇത് വെറും ഒരു ഷോ മാത്രമാണെന്ന് ആദ്യം നിങ്ങൾ മനസ്സിലാക്കണം, ആര്യ

ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ മത്സരാര്‍ത്ഥിയായിരുന്നു ആര്യ ബഡായ്. അവതാരകയായും അഭിനേത്രിയായുമെല്ലാം സാന്നിധ്യം അറിയിച്ച ശേഷമാണ് ആര്യ…

6 mins ago

ഇസ്രായേലിന് താക്കീതുമായി ഹമാസ്

ഇസ്രായേലിന് നേരെ റഫയിൽ ഹമാസിന്റെ അപ്രതീക്ഷിതമായ ആക്രമണം. അപ്രതീക്ഷിത ആക്രമണത്തിൽ ഭയന്ന് ഇസ്രയേലും. ഹമാസ് ഇസ്രായേലിന് നേർക്ക് നടത്തിയ ഒറ്റ…

23 mins ago

അദ്ധ്യായന ദിവസം കൂട്ടി, അദ്ധ്യാപകർ പ്രതിക്ഷേധത്തിലേക്ക്

വിദ്യാർത്ഥികളുടെ മികവ് വർദ്ധിപ്പിക്കാൻ സംസ്ഥാനത്ത് ഈ വര്‍ഷം 220 ദിവസം അധ്യയനം വേണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിൽ അദ്ധ്യാപകരുടെ പ്രതിക്ഷേധം. ഒരു…

2 hours ago

കുവൈറ്റ് തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ നാല് വർഷത്തെ ശമ്പളം നൽകും, കമ്പനി ഉടമ

കുവൈറ്റ് തീപിടുത്തം തീർത്തും ദൗർഭാഗ്യകരമാണെന്നും ഒരിക്കലും നടക്കാൻ പാടില്ലാത്തത് ആയിരുന്നു എന്നും കമ്പനി ഉടമ കെ ജി എബ്രഹാം. തങ്ങളുടെ…

3 hours ago

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

15 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

17 hours ago