ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി ധരിക്കുന്ന ടീ ഷര്‍ട്ടിന്റെ വില ചൂണ്ടി വിമര്‍ശനവുമായി ബിജെപി. അന്താരാഷ്ട്ര ബ്രാന്‍ഡായ ബര്‍ബറിയുടെ 41,000 രൂപ വില വരുന്ന ടീ ഷര്‍ട്ടാണ് രാഹുല്‍ ധരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ഭാരതമേ, കാണൂ എന്ന ക്യാപ്ഷനോടെയാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി ബിജെപി രാഹുലിനെ പരിഹസിച്ചത്.
അതേസമയം മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. രാഹുലിന്റെ യാത്രയില്‍ കണ്ട ആള്‍ക്കൂട്ടം കണ്ട് പേടിച്ചാണ് ബിജെപി വസ്ത്രം ചര്‍ച്ചയാക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി പത്തു ലക്ഷത്തിന്റെ സ്യൂട്ട് ധരിച്ചത് മറന്നു പോയോ എന്നും കോണ്‍ഗ്രസ് ചോദിച്ചു.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുകയാണ്. 3570 കിലോമീറ്റര്‍ ദൂരമാണ് ഭാരത് ജോഡോ യാത്രയില്‍ രാഹുലും സംഘവും സഞ്ചരിക്കണ്ടത്. 150 ദിവസത്തിനുള്ളില്‍ 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും. കോണ്‍ഗ്രസ് അധ്യക്ഷനാകുമോ എന്ന കാര്യത്തില്‍ താന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മാത്രമേ മറുപടി പറയൂവെന്നും രാഹുല്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ”ഞാന്‍ തീരുമാനമെടുത്തിട്ടുണ്ട്. എനിക്ക് അതില്‍ വ്യക്തതയുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മറുപടി നല്‍കും. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഞാന്‍ പ്രസിഡന്റാവണോ വേണ്ടയോ എന്ന കാര്യത്തില്‍ വ്യക്തത വരും. ദയവായി ആ ദിവസത്തിനായി കാത്തിരിക്കുകയെന്നും രാഹുല്‍ പറഞ്ഞു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…