സിനിമ പ്രേവർത്തകയായ നടി റിമ കല്ലിങ്ങൽ ഒരു സാമൂഹ്യ പ്രേവര്തകകൂടിയാണ്. സമൂഹത്തിൽ നടന്നു കഴിഞ്ഞതും നടന്നുകൊണ്ടിരിക്കുന്നതുമായ പല പ്രേശ്നങ്ങളിലും അവരുടേതായ ഉറച്ച നിലപാടുകൾ എടുത്തിരുന്ന ഒരു നായികയാണ് റിമ. ഏതാനും ദിവസങ്ങൾക്ക് മുൻപ് സിനിമാ-കലാ പ്രവർത്തകരുടെ നേതൃത്വത്തിൽ കൊച്ചിയിൽ പൗരത്വ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്ടരിക്കും എതിരായി പ്രകടനം നടന്നിരുന്നു. ഇതിൽ റിമയും സംവിധായകനും നിർമ്മാതാവുമായ ഭർത്താവ് ആഷിഖ് അബുവും പങ്കെടുത്തിരുന്നു.
നടി റിമ കല്ലിങ്കലിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി. നേതാവ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു . “റിമേച്ചി കഞ്ചാവ് ബീഡി എടുക്കാൻ ഉണ്ടാകുമോ ഒരെണ്ണം? കഞ്ചാവ് കച്ചവടക്കാരെ സാംസ്കാരിക നായകരാക്കി മാറ്റുന്ന പരിപാടി നമുക്ക് അവസാനിപ്പിക്കാം” എന്നാണ് സന്ദീപിന്റെ പോസ്റ്റ്. ഇത് കൂടാതെ മറ്റൊരു പോസ്റ്റ് കൂടി നേരിട്ടല്ലെങ്കിലും റിമയെ ലക്ഷ്യം വച്ച് സന്ദീപ് പോസ്റ്റ് ചെയ്യുന്നു.
“ലാലേട്ടൻ പണ്ടേ പറഞ്ഞിട്ടുണ്ട്. ചുമ്മാതാണോ പൊരിച്ച മത്തി ടീമിന് ലാലേട്ടനോട് കലിപ്പ്” എന്നാണ് സന്ദീപിന്റെ മറ്റൊരു ഫേസ്ബുക് പോസ്റ്റ്. എന്നാൽ റിമക്കെതിരെ നടത്തിയ സന്ദീപ് വാര്യരുടെ ഭീഷണി തള്ളി ബി.ജെ.പി. സർക്കാരിനെതിരെ പ്രതികരിച്ചു എന്നതിനാൽ ഭീഷണി മുഴക്കുന്നത് ബി.ജെ.പി. രീതിയല്ല. സന്ദീപിൻറെത് വ്യക്തിപരമായ അഭിപ്രായം മാത്രമെന്ന് എം.ടി. രമേശ് പറഞ്ഞു. സന്ദീപ് പറഞ്ഞത് ബി.ജെ.പി. നിലപാടല്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറി.
എന്നാൽ സന്ദീപിന്റെ പോസ്റ്റുകൾക്ക് മുൻപ് തന്നെ “വിവരശൂന്യരെ പ്രശസ്തരാക്കുന്നതു നിർത്താം” എന്ന തരത്തിൽ രാവിലെ റിമയുടെ ഒരു ഫേസ്ബുക് പോസ്റ്റുമുണ്ടായിരുന്നു. ആർട്ടിസ്റ് പവി ശങ്കറിന്റെ ഇലസ്ട്രേഷൻ വച്ചായിരുന്നു ആ പോസ്റ്റ്.
ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…
തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…
സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…
വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…