രാജ്യമാകെ തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിൽ കത്തുമ്പോൾ ബോളിവുഡ് താരം സൽമാൻ ഖാന്റെ വസതിയിൽ സന്ദർശനം നടത്തി ബിജെപി നേതാവ്. മുംബൈ ബിജെപി അധ്യക്ഷൻ ആശിഷ് ഷെലാർ ആണ് സൽമാൻ ഖാനെ കാണാൻ എത്തിയത്. സൽമാൻ ഖാൻ, പിതാവും വെറ്ററൻ ബോളിവുഡ് നടനും നിർമാതാവുമായ സാലിം ഖാൻ, ഭാര്യ ഹെലെൻ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. ഷെലാർ തന്നെയാണ് കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ചത്.
ബാന്ദ്ര വെസ്റ്റ് എം എൽ എ കൂടിയാണ് ആശിഷ് ഷെലാർ. മുംബൈ ബാന്ദ്രയിലെ കാർട്ടർ റോഡിലുള്ള സൽമാൻ ഖാന്റെ വസതിയിലാണ് ബിജെപി നേതാവ് ഇന്നലെ എത്തിയത്. സാലിം ഖാൻ, ഹെലൻ, സൽമാൻ ഖാൻ എന്നിവരെയും കുടുംബത്തെയും ഉച്ചയൂണിനൊപ്പം കാണാനായതിന്റെ സന്തോഷത്തിലാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
സാലിം ഖാൻ തുടക്കം കുറിക്കുകയും രണ്ടു പതിറ്റാണ്ടോളമായി നിസ്വാർഥമായി തുടരുകയും ചെയ്യുന്ന ആരോഗ്യപരിചരണ, ജീവകാരുണ്യ രംഗത്തെ സാമൂഹിക പ്രവർത്തനങ്ങളെ കുറിച്ചെല്ലാം ചർച്ച ചെയ്തെന്നും ആശിഷ് കുറിച്ചു. സാലിം ഖാനും സൽമാൻ ഖാനും ഒപ്പമുള്ള ചിത്രവും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെയുള്ള ബിജെപി നേതാവിന്റെ സന്ദർശനം ഒട്ടേറെ അഭ്യൂഹങ്ങൾക്കും കാരണമാകുന്നുണ്ട്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…