Film News

ആ സിനിമയുടെ ചിന്ത ഉണ്ടായത് ബ്രിട്ടാനിയയുടെ പരസ്യത്തിൽ നിന്നും; ബ്ലെസ്സി

ബ്ലെസ്സി സംവിധാനം ചെയ്യ്ത ആടുജീവിതം ഇപ്പോൾ ഗംഭീരപ്രേഷക പ്രതികരണം നേടി മുന്നേറുകയാണ്, ഈ ഒരു വേളയിൽ ബ്ലെസ്സി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്, താൻ ചെയ്യ്ത കുറച്ചു ചിത്രങ്ങളിൽ ഒന്നായ ‘കൽക്കട്ട ന്യൂസ്’ എന്ന ചിത്രത്തിന്റെ ചിന്ത ഉണ്ടായത് ബ്രിട്ടാനിയ എന്ന പരസ്യത്തിൽ നിന്നുമാണ്, ആ ഒരു പരസ്യം കണ്ടപ്പോൾ തനറെ മനസിൽ തോന്നിയ ആശയമാണ് കൽക്കട്ട ന്യൂസ് എന്ന ചിത്രം

ബ്രിട്ടാനിയ യുടെ പരസ്യത്തിൽ ഒരു സ്ത്രീയും പുരുഷനും കൽക്കട്ടയിലെ സ്ട്രീറ്റിൽ നിന്നും ഒരു ചായയും, ബിസ്കറ്റും കഴിക്കുന്ന ഫ്രെയിം കണ്ടപ്പോളാണ് തനിക്ക് കൽക്കട്ടയിൽ പോയൊരു സിനിമ ചെയ്യണമെന്ന തോന്നൽ വന്നത്. ഈ ബ്രിട്ടാനിയയുടെ പരസ്യത്തിൽ ജബ്ദി ജലാ ജായേ എന്ന പാട്ടുണ്ടായിരുന്നു, അപ്പോൾ തനിക്ക് ആ സ്ത്രീയെയും , പുരുഷനെയും കണ്ടപ്പോൾ കാമുകി ,കാമുകന്മാരോ  , അതോ കപ്പിൾസ് ആണോ എന്നൊന്നും അറിയില്ല എന്നാലും ഇരുവരും നല്ല മെച്യൂരിറ്റി ഉള്ളവരായി തോന്നി

അവർ ആ മഴയതു നിന്നുകൊണ്ട് ചായ കുടിക്കുകയും, ബിസ്കറ്റ് കഴിക്കുകയും ചെയ്യുന്നതു കണ്ടു തന്റെ മനസിൽ കൽക്കട്ട ന്യൂസ് എന്ന ചിത്രം രൂപം കൊണ്ട്, അതിൽ ആ ഒരു സീൻ ആണ് എന്റെ മനസിൽ കടന്നുകൂടിയതും അങ്ങനെയാണ് കൽക്കട്ട ന്യൂസ് എന്ന ചിത്രം സംവിധാനം ചെയ്യ്തത് ബ്ലെസ്സി പറയുന്നു

 

Suji