ബ്ലെസ്സ്‌ലിയും ഡോക്ടറും ഒന്നിച്ചു! ഇത് ഞങ്ങള്‍ കാത്തിരുന്ന നിമിഷം എന്ന് ആരാധകര്‍!

ബിഗ് ബോസ് സീസണ്‍ ഫോറിലെ മികച്ച രണ്ട് മത്സാര്‍ത്ഥികള്‍ ആയിരുന്നു ഡോക്ടര്‍ റോബിനും മുഹമ്മദ് ഡിലിജെന്റ് ബ്ലെസ്സ്‌ലിയും. മത്സരാര്‍ത്ഥികള്‍ എന്നതിലുപരി ഇരുവരും നല്ല സുഹൃത്തുക്കള്‍ കൂടിയായിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ച് ഈ ഫ്രണ്ടഷ്പ്പില്‍ വിള്ളല്‍ വീണിരുന്നു. നിയമലംഘനം നടത്തി എന്ന കാരണം ചൂണ്ടിക്കാട്ടി ഡോക്ടര്‍ റോബിന് ഷോയില്‍ നിന്ന് പുറത്തേക്ക് വരേണ്ടി വന്നതിന് ശേഷമാണ് ഡോക്ടര്‍-ബ്ലെസ്സ്‌ലി ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.

ബ്ലെസ്സ്‌ലിയില്‍ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി റോബിന്‍ ഒരു വീഡിയോ വരെ പങ്കുവെച്ചിരുന്നു.. വീഡിയോ വിവാദമായതോട് കൂടി ഫാന്‍സ് തമ്മിലുള്ള ഫൈറ്റുകളും സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചിരുന്നു.. എന്നാലിപ്പോഴിതാ എല്ലാ പ്രശ്‌നങ്ങള്‍ക്ക് ഒടുവില്‍ ആരാധകരുടെ പ്രിയപ്പെട്ട ബ്ലെസ്സ്‌ലിലും ഡോക്ടര്‍ റോബിനും ഒന്നിച്ചിരിക്കുകയാണ്. ഇരുവരുടേയും സോഷ്യല്‍ മീഡിയ പേജ് വഴി തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്. ഒരു ഡാന്‍സ് നമ്പറോട്കൂടി ആരാധകര്‍ക്ക് മുന്നില്‍ എത്തിയാണ് ഫ്രണ്ട്‌സ്ഷിപ്പ് ഡേയില്‍ തന്നെ ആരാധകരെ തേടി ഇരുവരും

ഒന്നായി എന്നും പിണക്കങ്ങളും പ്രശ്‌നങ്ങളും പറഞ്ഞ് തീര്‍ത്തു എന്നുമുള്ള സന്തോഷ വാര്‍ത്ത എത്തിയത്. ഇരുവരേയും ഒന്നിച്ച് ഇങ്ങനെ കാണാന്‍ വേണ്ടിയാണ് ഞങ്ങള്‍ കാത്തിരുന്നത് എന്നാണ് വീഡിയോയ്ക്ക് അടിയിലായി ആരാധകര്‍ കുറിയ്ക്കുന്ന കമന്റുകള്‍. ബിഗ്‌ബോസ് ഷോയില്‍ നിന്ന് തന്നെ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ചെടുത്ത രണ്ട് വ്യക്തികളാണ് റോബിനും ബ്ലെസ്സ്‌ലിയും എന്നാല്‍ ദില്‍ഷ എന്ന മറ്റൊരു മത്സാര്‍ത്ഥിയോട് ബ്ലെസ്സ്‌ലി മോശമായി പെരുമാറിയെന്ന്

കാണിച്ചാണ് റോബിന്‍ ബ്ലെസ്സ്‌ലിയ്ക്ക് എതിരെ ആരോപണങ്ങള്‍ ഉയര്‍ത്തി വീഡിയോ പങ്കുവെച്ചത്. പിന്നീട് സോഷ്യല്‍ മീഡിയ വഴിയുണ്ടായ വാക്ക് തര്‍ക്കങ്ങളില്‍ കുടുംബാംഗങ്ങളും ഉള്‍പ്പെട്ടിരുന്നു. പ്രശ്‌നങ്ങള്‍ വഷളായി അത് തനിക്ക് എതിരെയുള്ള സൈബര്‍ ആക്രമണം കൂടി ആയി മാറിയതോടെ ഡോക്ടറും ബ്ലെസ്സ്‌ലിയുമായി ഇനി തനിക്കൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് ദില്‍ഷയും രംഗത്ത് വന്നിരുന്നു, ബ്ലെസ്സ്‌ലിയെ കുറിച്ച് അപവാദം പറഞ്ഞ് പ്രചരിപ്പിച്ചു എന്ന്

കാണിച്ച് റോബിന് എതിരെ പലതവണ ബ്ലെസ്സ്‌ലിയുടെ സഹോദരങ്ങളും രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ കുടുംബാംഗങ്ങളുമായെല്ലാം ചേര്‍ന്ന് പ്രശ്‌നങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ചു എന്ന് പറഞ്ഞാണ് ഇരുവരും ഒന്നിച്ച് ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്.

Sreekumar

Recent Posts

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

15 mins ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

1 hour ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

2 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

2 hours ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

2 hours ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

2 hours ago