മമ്മൂട്ടിക്കൊപ്പം ‘കാതല്‍’ സെറ്റില്‍ ബിഗ്‌ബോസ് താരം!! ആ ഭാഗ്യം ഉണ്ടാവട്ടെ എന്ന് ആരാധകര്‍

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ നിരവധി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് മുഹമ്മദ് ഡിലിജെന്റ് ബ്ലെസ്സ്‌ലി. ഇപ്പോഴിതാ ബിഗ് ബോസ് താരത്തിന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. മലയാള സിനിമയുടെ താരരാജാവ് മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് ബ്ലെസ്സ്‌ലി എത്തിയിരിക്കുന്നത്.

മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാതല്‍ ദ കോര്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ എത്തിയാണ് അദ്ദേഹത്തോടൊപ്പം ഈ ഫോട്ടോ എടുക്കാനുള്ള ഭാഗ്യം ബിഗ് ബോസ് താരത്തിന് ഉണ്ടായത്. താന്‍ ഇപ്പോള്‍ കാതല്‍ മൂവി സെറ്റിലാണെന്ന് കാണിച്ച് ബ്ലെസ്സ്‌ലി ഇന്‍സ്റ്റഗ്രാം പേജില്‍ ഒരു സ്റ്റോറിയും പങ്കുവെച്ചിരുന്നു. മലയാള സിനിമയില്‍ 50 വര്‍ഷവും 400 ല്‍ അധികം സിനിമകള്‍ കഴിഞ്ഞിട്ടും.. ഓരോ സിനിമകളിലും പുതുമയും പരീക്ഷണങ്ങളും തേടിപ്പോകുന്ന മമ്മൂക്കയെ കാണാനും സംസാരിക്കാനും അവസരം കിട്ടി… എന്നാണ് ബ്ലെസ്സ്‌ലി ചിത്രം പങ്കുവെച്ച് കുറിച്ചത്.

ഇതോടെ ആരാധകര്‍ കമന്റുകളുമായി എത്തി. അദ്ദേഹത്തെ കാണാനും സംസാരിക്കാനും ഫോട്ടോ എടുക്കാനും ബെച്ചീക്കയ്ക്ക് സാധിച്ചല്ലോ.. മഹാഭാഗ്യം.. മമ്മൂക്കയ്‌ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാനുള്ള ഭാഗ്യം കൂടി ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു എന്നെല്ലമാണ് ബ്ലെസ്സ്‌ലിയുടെ ആരാധകര്‍ ഫോട്ടോയ്ക്ക് കമന്റായി കുറി്ക്കുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്ത എന്ന സെറ്റില്‍ എത്തിയും കുഞ്ഞിക്കയോടൊപ്പമുള്ള ഫോട്ടോ ബ്ലെസ്സ്‌ലി പങ്കുവെച്ചിരുന്നു.

ബിഗ് ബോസ് നാലാം സീസണിലൂടെയാണ് ബ്ലെസ്സ്‌ലി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയത്. ഷോയില്‍ വെച്ച് അഭിനയം, ആലാപനം, നൃത്തം എന്നിവയില്‍ എല്ലാം തന്റെ മികവ് തെളിയിച്ച താരം മികച്ചൊരു മത്സരാര്‍ത്ഥി കൂടിയായിരുന്നു. ഷോയില്‍ ഫസ്റ്റ് റണ്ണര്‍അപ്പ് ആയിരുന്നു ബ്ലെസ്സ്‌ലി. ഇപ്പോള്‍ മമ്മൂക്കയ്‌ക്കൊപ്പമുള്ള താരത്തിന്റെ ഫോട്ടോയാണ് ആരാധകര്‍ ആഘോഷമാക്കി മാറ്റുന്നത്.

Sreekumar

Recent Posts

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

17 mins ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

1 hour ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

14 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

14 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago