ദില്‍ഷയോട് പ്രേമമോ പ്രണയമോ..? മോഹന്‍ലാലിന്റെ ചോദ്യത്തിന് ബ്ലെസ്സ്‌ലിയുടെ മറുപടി ഇതാ..!

ബിഗ്ഗ് ബോസ്സ് വീട്ടിലെ മത്സരാര്‍ത്ഥി ദില്‍ഷയും ബ്ലെസ്സ്‌ലിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. തനിക്ക് ബ്ലെസ്സ്‌ലി ഒരു സഹോദരനെ പോലെ ആണെന്ന് ദില്‍ഷ പല തവണ ആവര്‍ത്തിച്ച് പറയുന്നുണ്ട്, ബ്ലെസ്സ്‌ലിയെ അത് പറഞ്ഞ് മനസ്സിലാക്കിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. ഷോയില്‍ വന്നതിന് ശേഷം ഡോക്ടര്‍ റോബിനോടൊപ്പം തന്നെ ബ്ലെസ്സ്‌ലിയേയും ദില്‍ഷ ഒരു ഫ്രണ്ട് എന്ന രീതിയില്‍ ചേര്‍ത്ത് നിര്‍ത്തിയിരുന്നു.

എന്നാല്‍ ദില്‍ഷയോട് ബ്ലെസ്സ്‌ലിക്ക് സൗഹൃദത്തിന് അപ്പുറമുള്ള സ്‌നേഹമാണ്. ഇത് താരം നിരവധി തവണ ദില്‍ഷയോട് പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ ബിഗ്ഗ് ബോസ്സ് സീസണ്‍ ഫോര്‍ അതിന്റെ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെ ചോദിച്ചിരിക്കുകയാണ്. വീക്കന്‍ഡ് എപ്പിസോഡില്‍ കഴിഞ്ഞ ദിവസം നടന്ന സ്‌പോണ്‍സര്‍ ടാസ്‌ക്കില്‍ എന്തുകൊണ്ടാണ് ഈ ലില്ലി പൂക്കള്‍ ദില്‍ഷയോട് ഇഷ്ടമാണെന്ന് പറഞ്ഞ് ബ്ലെസ്സ്‌ലി കൊടുത്തത് എന്ന് മോഹന്‍ലാല്‍ ചോദിച്ചു.

ഈ ബന്ധത്തെ കുറിച്ച ചോദിച്ചപ്പോള്‍ എനിക്ക് ഭാഗ്യമില്ലെന്നും സ്‌നേഹിക്കപ്പെടാന്‍ ഭാഗ്യം വേണമെന്നും ആയിരുന്നു ബ്ലെസ്സ്‌ലിയുടെ മറുപടി. ദില്‍ഷയ്ക്ക് എന്നോടുള്ളത് സഹോദര സ്‌നേഹമാണ് എന്നാല്‍ തനിക്ക് ദില്‍ഷയോട് പ്രണയമാണ് എന്നാണ് ബ്ലെസ്ലി പറയുന്നത്. പ്രണയവും ബ്രദറും എങ്ങനെ ശരിയാക്കിയെടുക്കുമെന്നും മോഹന്‍ലാല്‍ തിരിച്ചും ചോദിക്കുന്നു. പ്രണയം എന്തിനോടും ആകാമെന്നും കാറ്റിനേയും അരുവിയേയും എല്ലാം പ്രണയിക്കാം എന്നും മോഹന്‍ലാല്‍ പറഞ്ഞു.

ആര്‍ക്ക് ആരെ വേണമെങ്കിലും പ്രണയിക്കാം… എന്നാല്‍ അത് പ്രേമം ആകുമ്പോളാണ് പ്രശ്‌നം.. എന്ന് പറഞ്ഞുകൊണ്ട്.. ബ്ലെസ്സ്‌ലിയ്ക്ക് ദില്‍ഷയോട് പ്രേമമാണോ.. പ്രണയമാണോ എന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. അപ്പോള്‍ പ്രേമം ആണെന്നായിരുന്നു ബ്ലെസ്സ്‌ലിയുടെ മറുപടി. അതേസമയം, ഡോക്ടര്‍ റോബിന്‍ ദില്‍ഷയോടുള്ള പ്രണയത്തെ കുറിച്ച് പുറത്ത് വന്നപ്പോള്‍ തുറന്ന് പറഞ്ഞിരുന്നു.. ഷോ കഴിഞ്ഞ് ഇതില്‍ ദില്‍ഷ എന്ത് തീരുമാനം എടുക്കുമെന്നത് അറിയാന്‍ പ്രേക്ഷകരും കാത്തിരിക്കുകയാണ്.

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

5 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

6 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

8 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

10 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

14 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

16 hours ago