ആടുജീവിതത്തിന്റെ ഒമാനിലെ ചിത്രീകരണവും പ്രദര്‍ശനവും തടഞ്ഞത് മലയാളികള്‍!! ബ്ലെസി

Follow Us :

ബെന്യാമിന്റെ ആടുജീവിതം നോവല്‍ ബ്ലെസി വെള്ളിത്തിരയിലേക്ക് എത്തിച്ചപ്പോള്‍ അത് മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിക്കുറിച്ചു. നജീബായി പൃഥ്വി നിറഞ്ഞാടിയപ്പോള്‍ മലയാളി ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. വേഗത്തില്‍ മലയാളത്തില്‍ നിന്ന് 100 കോടി ക്ലബിലെത്തിയതും ആടുജീവിതം ആണ്.

അതേസമയം, ചിത്രത്തിന് ഗള്‍ഫ് രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ ഒമാനിലെ ഷൂട്ടിംഗിനും മലയാളികളായ ചില ആളുകളുടെ നിക്ഷിപ്ത താല്‍പര്യം കൊണ്ടാണ് നടക്കാതിരുന്നതെന്നും ബ്ലെസി പറയുന്നു. സിനിമയുടെ ഒരു ഭാഗം ഒമാനില്‍ ചിത്രീകരിക്കാനിരുന്നതാണ്, എന്നാല്‍ അത് ചിലര്‍ മുന്‍കൈയ്യെടുത്ത് തടഞ്ഞെന്നും ബ്ലെസി ആരോപിക്കുന്നു. ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞതും അവരാണെന്നു ബ്ലെസി ആരോപിക്കുന്നു.

സിനിമയ്ക്ക് ആധാരമായ പുസ്തകം നിരോധിച്ചതുകൊണ്ടാണ് സിനിമ പ്രദര്‍ശനവും തടഞ്ഞതെന്നായിരുന്നു കാരണമായി പറഞ്ഞത്. സൗദിയും കുവൈത്തും മാറ്റി നിര്‍ത്തിയാല്‍ മറ്റെല്ലാ ജിസിസി രാജ്യങ്ങളിലും ആടുജീവിതം പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. അവിടെയും സിനിമ ഉടന്‍ തന്നെ റിലീസ് ചെയ്യുമെന്നും ബ്ലസി പറഞ്ഞു. മസ്‌കത്തിലെ ഒമാന്‍ ഫിലിം സൊസെറ്റിയില്‍ മാധ്യമങ്ങളോടായിരുന്നു ബ്ലെസി പ്രതികരിച്ചത്.

അതേസമയം, ആടുജീവിതം ഒടിടിയിലേക്ക് എത്തുകയാണ്. മെയ് 10ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ചിത്രം സ്ട്രീം ചെയ്യം. പൃഥ്വിരാജിനെ കൂടാതെ ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായത്.