മനഃപൂർവം പ്രേക്ഷകരെ കരയിപ്പിക്കുന്നതല്ല! അത്തരത്തിലുള്ള സിനിമകൾ  ചെയ്യാൻ കാരണമുണ്ട്; ബ്ലെസ്സി  

Follow Us :

മലയളത്തിൽ ഒരുപാട് സിനിമകൾ സംവിധാനം ചെയ്യ്തിട്ടില്ലെങ്കിലും, ചെയ്യ്ത സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരെ കണ്ണ് നനയിച്ചിട്ടുണ്ട്, അങ്ങനൊരു സംവിധായകനാണ് ബ്ലെസ്സി, താൻ വാരിവലിച്ചു സിനിമകൾ ചെയ്യാറില്ല എന്നാൽ ചെയ്യുന്ന സിനിമകൾ പ്രേഷകരുടെ മനസ് നിറക്കണം, തൂവാനത്തുമ്പികൾ, പളുങ്ക്, കാഴ്ച്ച, തന്മത്ര, ഭ്രമരം, ആടുജീവിതം തുടങ്ങിയ സിനിമകൾ എല്ലാം തന്നെ രണ്ടാമത് ഒന്നും കൂടി കാണാൻ കഴിയാത്ത വിധം പ്രേക്ഷകരെ കരയിപ്പിച്ച സിനിമകൾ ആണ് , എന്നാൽ അത്തരം സിനിമകൾ താൻ മനഃപൂർവം ചെയ്‌യുന്നതല്ല എന്ന് പറയുകയാണ് ബ്ലെസ്സി

എന്റെ സിനിമകൾ എല്ലാം പ്രേക്ഷകരെ കരയിപ്പിക്കുന്നതെന്തിനെന്നു ഒരുപാടുപേർ എന്നോട് ചോദിച്ചിട്ടുണ്ട്. അതിനുള്ള ഉത്തരം അതും സിംപിൾ രീതിയിൽ ഞാൻ പറഞ്ഞുകൊടുത്തിട്ടുമുണ്ട്. സന്തോഷം എന്ന് പറയുന്നത് ഒരു പെർഫ്യുമിന്റെ കുപ്പി പോലെയാണ് സങ്കടം എന്ന് പറയുന്നത് ഒരു മുറിവിന്റെ വേദന പോലെയും. ഒരു മുറിയിൽ പെർഫ്യുമിന്റെ കുപ്പി തുറന്നു വെച്ചാൽ അതിന്റെ മണം എല്ലാവർക്കും കിട്ടും

എന്നാൽ ആ മണം കുറച്ചുകഴിയുമ്പോൾ പോകും. എന്നാൽ സങ്കടം എന്ന് പറയുന്നത് ഒരു മുറിവിന്റെ വേദന പോലെയാണ്, ആ മുറിവ് ഉണങ്ങുന്നതുവരെ നമ്മൾക്ക് ആ വേദന ഉണ്ടാകും, അങ്ങനെയാണ് നമ്മളുടെ എല്ലാവരുടെയും ജീവിതത്തിലെ സന്തോഷവും, സങ്കടവും, അതുപോലെയാണ് തന്റെ സിനിമകളും, അല്ലാതെ ഒരിക്കലും പ്രേക്ഷകരെ മനപ്പൂർവം കരയിപ്പിക്കാൻ അല്ല അങ്ങനെയുള്ള ചിത്രങ്ങൾ എടുത്തത് ബ്ലെസ്സി പറയുന്നു