സണ്ണി ലിയോണ്‍ മുതല്‍ നയന്‍താര വരെ!!! വാടക ഗര്‍ഭധാരണത്തിലൂടെ മാതൃത്വം സ്വന്തമാക്കിയ താരസുന്ദരിമാര്‍

തെന്നിന്ത്യന്‍ താര റാണി നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ പിറന്നെന്ന് വാര്‍ത്തയാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. അമ്മയാകാന്‍ തയ്യാറെടുപ്പിലാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പെട്ടെന്നാണ് നയന്‍സും താനും അപ്പയും അമ്മയും ആയെന്ന സന്തോഷം പങ്കുവച്ചത്. രണ്ട് ആണ്‍കുട്ടികളാണെന്നും ഉയിരും ഉലകവുമാണെന്നുമായിരുന്നു വിഘ്‌നേഷ് കുറിച്ചത്. കുഞ്ഞിക്കാലുകളില്‍ ഉമ്മ വയ്ക്കുന്ന ചിത്രങ്ങളും വിഘ്‌നേഷ് പങ്കുവച്ചിരുന്നു.

അതേസമയം നിരവധി പേര്‍ താരദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയപ്പോഴും കല്യാണത്തിന് മുന്നേ നയന്‍താര ഗര്‍ഭിണി ആയോ എന്നു തുടങ്ങിയ പല സംശയങ്ങളും ഉയര്‍ന്നിരുന്നു. അതേസമയം, നയന്‍സ് വിക്കി വിവാഹം ജൂണിലായിരുന്നു. അഞ്ച് മാസം ആയപ്പോഴേക്കും കുഞ്ഞുങ്ങളും എത്തിയിരിക്കുകയാണ്.

നയന്‍താര അമ്മയായത് വാടക ഗര്‍ഭധാരണത്തിലൂടെ ആണ്. കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ സമ്മാനങ്ങളാണ്. പലര്‍ക്കും ആരോഗ്യപരമായ കാര്യങ്ങളാലും മറ്റും കുഞ്ഞുങ്ങളുണ്ടാകാറില്ല. പലര്‍ക്കും ഒരുപാട് കാത്തിരുന്നാണ് ദൈവഭാഗ്യം ലഭിക്കാറ്. സെലിബ്രിറ്റി ലോകത്തെ താരങ്ങള്‍ സൗന്ദര്യം നഷ്ടപ്പെടുമെന്ന ആശങ്കയിലും കുഞ്ഞുങ്ങള്‍ക്കായി സറോഗസിയെ ആശ്രയിക്കാറുണ്ട്.

നിര്‍ദിഷ്ട ദമ്പതികളുടെ ബീജവും അണ്ഡവും ടെസ്റ്റ്യൂബില്‍ വെച്ച് ബീജസങ്കലനം നടത്തിയാണ് സൃഷ്ടിക്കുന്ന ഭ്രൂണത്തെ വാടക ഗര്‍ഭപാത്രത്തിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ജനിക്കുന്ന കുഞ്ഞിന് ഗര്‍ഭപാത്രത്തിന്റെ ഉടമയുമായി ആത്മബന്ധം ഉണ്ടാകില്ല.

നിരവധി സെലിബ്രിറ്റികളുണ്ട് വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയായവര്‍. നയന്‍താരക്ക് പുറമേ വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കിയിട്ടുള്ള ബോളിവുഡ് താരങ്ങള്‍ ആരൊക്കെയെന്ന് പരിചയപ്പെടാം. നടി സണ്ണി ലിയോണ്‍, ശില്‍പ ഷെട്ടി, പ്രീതി സിന്റ, പ്രിയങ്ക ചോപ്ര, എന്നീ താരസുന്ദരികളെല്ലാം അമ്മമാരായത് സറോഗസി വഴിയാണ്.

പോണ്‍ മൂവിസ് വഴി ബോളിവുഡിലേക്കെത്തിയ താരസുന്ദരിയാണ് സണ്ണി ലിയോണ്‍.
ബോളിവുഡില്‍ തന്റേതായ ഇടം തന്നെ സണ്ണി ലിയോണ്‍ സ്വന്തമാക്കികഴിഞ്ഞു.
സണ്ണി ലിയോണ്‍ ആദ്യമൊരു പെണ്‍കുഞ്ഞിനെ ദത്തെടുത്തിരുന്നു. ഇത് ബോളിവുഡില്‍ വലിയ വാര്‍ത്തയുമായിരുന്നു.

ശേഷം 2018-ല്‍ വാടക ഗര്‍ഭധാരണത്തിലൂടെ സണ്ണി രണ്ട് കുഞ്ഞുങ്ങളുടെ കൂടി അമ്മയായി. രണ്ട് ആണ്‍കുട്ടികളായിരുന്നു. ഇന്ന് മൂന്ന് മക്കളുടെയും മാതൃകയായ സ്‌നേഹനിധിയായ അമ്മയാണ് സണ്ണിലിയോണ്‍. ഭര്‍ത്താവ് ഡാനിയേല്‍ വെബറും കുട്ടികളുമൊന്നിച്ചുള്ള ആഘോഷചിത്രങ്ങള്‍ എപ്പോഴും സണ്ണി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. നിരവധി പേര്‍ താരത്തിന്റെ വലിയ മനസ്സിനെ അഭിനന്ദിക്കാറുണ്ട്.

ബോളിവുഡ് താരസുന്ദരി ശില്‍പ ഷെട്ടിയും അമ്മയായത് ഗര്‍ഭധാരണത്തിലൂടെ ആണ്.
2020- ലാണ് ശില്‍പ ഷെട്ടിയ്ക്ക് മകള്‍ പിറന്നത്. ഈ കുഞ്ഞിന് മുമ്പ് ഒരു മകനും
ശില്‍പയ്ക്കുണ്ട്. മക്കളുടെ ചിത്രങ്ങള്‍ എല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

ബോളിവുഡിലെ പ്രിയ താരസുന്ദരിയാണ് പ്രീതി സിന്റ. പ്രീതിയ്ക്കും ഭര്‍ത്താവ് ജീനിനും 2021-ല്‍ ആണ് വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങള്‍ പിറന്നത്. രണ്ട് കുഞ്ഞുങ്ങളാണ് ഇരുവര്‍ക്കും ജനിച്ചത്. നടി തന്നെയാണ് കുഞ്ഞുങ്ങള്‍ പിറന്ന സന്തോഷം അറിയിച്ചിരുന്നത്. ജിയ, ജയ് എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരുകള്‍.

അടുത്തിടെയാണ് നടി പ്രിയങ്ക ചോപ്രയും വാടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കളായത്. ബോളിവുഡ് ലോകം ആഘോഷമാക്കിയ താരവിവാഹമായിരുന്നു പ്രിയങ്ക ചോപ്രയുടേത്. പ്രിയങ്കയ്ക്കും ഭര്‍ത്താവും ഗായകനുമായ ജൊനാസിനും 2022-ലാണ് പെണ്‍കുഞ്ഞ് പിറന്നത്.

വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയായ സന്തോഷം പ്രിയങ്ക തന്നെയാണ് അറിയിച്ചത്. മകളുടെ മുഖം ഇതുവരെ താരം പങ്കുവച്ചിട്ടില്ല. മുഖം വ്യക്തമാക്കാത്ത ചിത്രങ്ങള്‍ ആണ് താരം എപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുള്ളത്.

Anu

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

5 hours ago