സിനിമകള്‍ക്ക് എതിരെ സോഷ്യല്‍ മീഡിയ വഴിയുള്ള ബഹിഷ്കരണ ആഹ്വാനം ഇപ്പോള്‍ ഒരു ട്രെന്‍ഡായി മാറുകയാണ്. ഇപ്പോഴിതാ വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ സിനിമയായ ലൈഗറിന് എതിരെയും ബഹിഷ്കരണ ആഹ്വാനം നടത്തുകയാണ് ചിലര്‍. വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലൈഗര്‍. ഇപ്പോള്‍ പല കാര്യങ്ങളാണ് സിനിമ ബഹിഷ്കരിക്കാനുള്ള കാരണമായി പറയുന്നത്.
ഇപ്പോള്‍ പുതിയ കാരണമായി കണ്ടുപിടിച്ചിരിക്കുന്നത്… സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ വിജയ് ദേവരകൊണ്ട മുന്നിലെ ടീപ്പോയിക്ക് മുകളില്‍ കാല് കയറ്റി വച്ച് സംസാരിച്ചതാണ്. ഇതാണ് സിനിമ ബഹിഷ്കരിക്കാനുള്ള പുതിയ കാരണമായി ചിലര്‍ പറയുന്നത്. ബോയ്കോട്ട് ലൈഗര്‍ എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ അടക്കം ട്രെന്‍ഡിങ്ങില്‍ ആണ്. ഈ മാസം 25ന് ആണ് ചിത്രം റീലിസിന് എത്തുന്നത്.. സിനിമയുടെ റിലീസിന് നാളുകള്‍ മാത്രം ശേഷിക്കെയാണ് ലൈഗര്‍ എന്ന സിനിമയ്ക്ക് എതിരെ ശക്തമായ രീതിയിലുള്ള
ബഹിഷ്കരണ പ്രചാരം നടക്കുന്നത്. ഇതിന് മുന്‍പ് സിനിമയിലെ നടീനടന്മാരായ വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയും പൂജാ കര്‍മ്മങ്ങള്‍ക്കിടെ സോഫയില്‍ ഇരുന്നു എന്നതായിരുന്നു സിനിമ ബഹിഷ്കരിക്കാനുള്ള മറ്റൊരു കാരണമായി പറഞ്ഞിരുന്നത്. അതേസമയം, പ്രശസ്ത നിര്‍മ്മാതാവ് കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സാണ് ലൈഗര്‍ എന്ന സിനിമയുമായി സഹകരിക്കുന്ന ഒരു
പ്രൊഡക്ഷന്‍ ഹൗസ്. ഇതും ബോയ്കോട്ട് ക്യംപെയ്ന് കാരണമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിജയ് ദേവരകൊണ്ട തന്റെ കരിയറില്‍ ഏറെ പ്രതീക്ഷകള്‍ അര്‍പ്പിച്ചിരിക്കുന്ന സിനിമയാണ് ലൈഗര്‍. സിനിമയ്ക്ക് എതിരെ നടക്കുന്ന ബഹിഷ്കരണ ക്യാംപെയ്നുകള്‍ ആരാധകരേയും അസ്വസ്ഥരാക്കുന്നുണ്ട്.