അടുത്തിടെ ആത്മഹത്യ ചെയ്ത ഒഡിയ ടെലിവിഷന്‍ നടി രശ്മിരേഖയുടെ ഒപ്പം താമസിച്ചിരുന്ന കാമുകന് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. നടിയുടെ മരണത്തെ തുടര്‍ന്ന് പങ്കാളി സന്തോഷ് പത്രയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം റൂര്ക്കലയെ സ്വന്തം വസതിയില്‍ ഇയാളെ തൂങ്ങിയ നിലയില്‍ കുടുംബാംഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ജൂണ്‍ 18നാണ് രശ്മിരേഖയെ ഭുവനേശ്വറിനു സമീപം നയാപ്പള്ളിയിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രശ്മിരേഖയുടെ മരണം കഴിഞ്ഞ് 15 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് സന്തോഷ് പാത്രയെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. രശ്മിരേഖയുടെ മരണത്തെ തുടര്‍ന്ന് സന്തോഷ് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. ജീവനൊടുക്കുന്നതിനെക്കുറിച്ച് സന്തോഷ് ചിന്തിച്ചിരുന്നു. എന്നാല്‍ എല്ലാവരും അദ്ദേഹത്തെ ആശ്വസിപ്പിച്ച് ഒപ്പം നിന്നുവെങ്കിലും ഇയാള്‍ കടുത്ത ദു:ഖത്തിലായിരുന്നുവെന്ന് മാതാവ് പറയുന്നു.
സന്തോഷിന്റെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. രശ്മിരേഖയുടെ മരണവും ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നു വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെത്തിയിരുന്നു. ഭുവനേശ്വറിനടുത്തുള്ള നയ്യപ്പള്ളിയിലെ വാടക വീട്ടിലാണ് നടി തൂങ്ങി മരിച്ചത്.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…