Home Film News ആരാധകർ കടുത്ത വേദനയിൽ, കടുത്ത രോഷം ഉയരുന്നതിനിടെ പ്രതികരിച്ച് ഭ്രമയു​ഗം സംവിധായകൻ, ‘നിയമപരമായി നേരിടും’

ആരാധകർ കടുത്ത വേദനയിൽ, കടുത്ത രോഷം ഉയരുന്നതിനിടെ പ്രതികരിച്ച് ഭ്രമയു​ഗം സംവിധായകൻ, ‘നിയമപരമായി നേരിടും’

ഭ്രമയുഗത്തിന്റെ വ്യാജ പ്രിന്റുകൾ ടെലിഗ്രാമിൽ പ്രചരിക്കുന്നു എന്ന വാർത്തയിൽ പ്രതികരണവുമായി സംവിധായകൻ രാഹുൽ സദാശിവൻ.
‘വ്യാജപതിപ്പ് ഇതുവരെ ശ്രദ്ധയിൽപെട്ടിട്ടില്ല. ആളുകൾ പറഞ്ഞാണ് ഇക്കാര്യം അറിയുന്നത്. ഞങ്ങളുടെ ശ്രദ്ധയിൽപെട്ടാൽ നിയമപരമായി നേരിടാൻ തന്നെയാണ് തീരുമാനം’ രാഹുൽ വ്യക്തമാക്കി. റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ചിത്രത്തിന്റെ വ്യാജൻ ടെലി​ഗ്രാമിൽ എത്തിയത്.

മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്നതിനിടെയാണ് വ്യാജപതിപ്പുകൾ പ്രചരിച്ചത് തിരിച്ചടിയാകുമോയെന്നാണ് ആരാധകരുടെ ഭയം.
പ്രിന്റ് ഫിലിം എന്ന ഐഡിയിൽ നിന്നാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത്. പ്രേമലു, ടോവിനോ തോമസിന്റെ അന്വേഷിപ്പിൻ കണ്ടെത്തും തുടങ്ങിയ ചിത്രങ്ങളുടെയും യാത്ര 2 എന്ന തെലുങ്ക് ചിത്രത്തിന്റെയും വ്യാജ പതിപ്പും ടെലിഗ്രാമിൽ പ്രചരിക്കുന്നുണ്ട്.

ഭൂതകാലത്തിനു ശേഷം രാഹുൽ സദാശിവൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. ടി ഡി രാമകൃഷ്ണൻ സംഭാഷണ രചന നിർവഹിക്കുന്ന ചിത്രം പൂർണമായും ബ്ലാക്ക് & വൈറ്റിൽ ആണ് റിലീസ് ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയും കൗതുകത്തോടുമാണ് സിനിമാസ്വാദകർ കാത്തിരുന്നത്. അർജുൻ അശോകനും സിദ്ധാർത്ഥ് ഭരതനും അമാൽഡ ലിസും പ്രധാന വേഷത്തിൽ എത്തുന്നു

Exit mobile version