Home Film News അപ്പോൾ പോറ്റിക്കും റൊമാൻസ് വശമുണ്ട്! ‘ഭ്രമയുഗ’ത്തിന്റെ പുതിയ പോസ്റ്റർ പുറത്ത് 

അപ്പോൾ പോറ്റിക്കും റൊമാൻസ് വശമുണ്ട്! ‘ഭ്രമയുഗ’ത്തിന്റെ പുതിയ പോസ്റ്റർ പുറത്ത് 

ആരാധകർ ഒരുപാട് കാത്തിരിക്കുന്ന ഒരു ഹൊറർ ത്രില്ലർ മൂവിയാണ് മമ്മൂട്ടിയുടെ ഭ്രമയുഗം, ചിത്രത്തിന്റെ മിക്ക പോസ്റ്ററുകൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്, ഇപ്പോൾ ഹൊറർ മൂഡിൽ നിന്നും ഒരു റൊമാൻസ് മൂഡിലേക്കുള്ള ഒരു ചിത്രമാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്, തികച്ചു വത്യസ്തമാണ് ഈ ചിത്രം, റിലീസിന് ഒരു ദിവസം ബാക്കി നിൽക്കെ ആണ് അണിയറപ്രവര്തകര് ഇങ്ങനൊരു ചിത്രം പങ്കുവെച്ചിരിക്കുന്നത്

ഈ ചിത്രത്തിൽ പോറ്റിയായ മമ്മൂട്ടിയും, അമാൽഡ ലിസും  മുഖാമുഖം നോക്കി നില്കുന്ന ചിത്രമാണിത്, ഇതുവരെയും ഹൊറർ മൂഡിലുള്ള ചിത്രംപങ്കുവെച്ചതെങ്കിൽ  ഇപ്പോൾ പോറ്റിക്ക് റൊമാൻസ് ഉണ്ടാകുന്ന തരത്തിലുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്, ശരിക്കും മമ്മൂട്ടിയുടെ വത്യസ്തമായ ഒരു കഥപാത്രം തന്നെ ആയിരിക്കും ഭ്രമയുഗത്തിലെ ഈ കഥപാത്രം,

ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ കഥപാത്രം കുഞ്ചമൺ പോറ്റി എന്നായിരുന്ന, എന്നാൽ കുഞ്ചമൺ ഇല്ലക്കാർ കഴിഞ്ഞ ദിവസം ഹൈ കോടതിയിൽ നൽകിയ ഹർജിയുടെ പേരിൽ കുഞ്ചമൺ പോറ്റി  എന്നുള്ള പേര് മാറ്റി കൊടുമൺ പോറ്റി  എന്ന പേരാക്കുകയും ചെയ്യ്തു, നാളെയാണ് ചിത്രം റിലീസിനായി തീയറ്ററുകളിൽ എത്തുന്നത്, ചിത്രത്തിൽ അർജുൻ അശോകൻ,സിദ്ധാർഥ് ഭരതൻ, മണികണ്ഠൻ ആചാരി തുടങ്ങിയ താരങ്ങളാണ് അഭിനയിക്കുന്നത്,

Exit mobile version